കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തോട്ടത്തില്‍ രവീന്ദ്രനെ കണ്ട് സുരേന്ദ്രന്‍, മുന്‍ മേയര്‍ കൂറുമാറുമോ? മറുപടി ഇങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ നീക്കങ്ങളുമായി എംടി രമേശ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇതിനിടെ കോഴിക്കോട് മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെ സന്ദര്‍ശിച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാവുന്നു. രവീന്ദ്രന്‍ കൂറുമാറി ബിജെപിയിലേക്ക് ചേക്കേറുമോ എന്നാണ് ഇനി അറിയാനുള്ളത്. രവീന്ദ്രന്‍ കഴിഞ്ഞ മത്സരിച്ച ചക്കോരത്ത്കുളം വാര്‍ഡില്‍ ബിജെപി സ്വാധീനം വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തില്‍ അടക്കമാണ് ഇത്തവണ മത്സരിക്കേണ്ടെന്ന് രവീന്ദ്രന്‍ തീരുമാനിച്ചത്.

1

നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊതുസമ്മതരെയും മറ്റ് പാര്‍ട്ടികളെ നേതാക്കളെയും ബിജെപിയിലെത്തിച്ച് സ്ഥാനാര്‍ത്ഥികളാക്കാനുള്ള നീക്കമാണ് നടക്കുന്നത്. സിനിമാ-കായിക താരങ്ങളെയും കോഴിക്കോട്ടെ മണ്ഡലങ്ങളിലേക്ക് ബിജെപി പരിഗണിക്കുന്നുണ്ട്. എന്നാല്‍ അടിത്തറയുള്ള ഒരു നേതാവ് വേണമെന്ന് ബിജെപി കരുതുന്നുണ്ട്. ഇല്ലെങ്കില്‍ കോഴിക്കോട്ട് വിജയിക്കുക ബുദ്ധിമുട്ടാണ്. ഇത് തിരിച്ചറിഞ്ഞാണ് തോട്ടത്തില്‍ രവീന്ദ്രനെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഈ കൂടിക്കാഴ്ച്ചയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കൂറുമാറ്റ ആരോപണങ്ങളൊക്കെ തോട്ടത്തില്‍ രവീന്ദ്രന്‍ തള്ളി. സുരേന്ദ്രന്‍ നടത്തിയ സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രനുമായി തിരഞ്ഞെടുപ്പ് കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് രവീന്ദ്രന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസിലെ ചില നേതാക്കളുമായും ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേസമയം തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് എംടി രമേശും വെളിപ്പെടുത്തിയിരുന്നു. ഇടതുപക്ഷത്തിനും ലീഗിനും സ്വാധീനമുള്ളതിനാല്‍ പരിചിത മുഖങ്ങളെയാണ് മലബാറില്‍ ബിജെപി തേടുന്നത്.

അതേസമയം ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ എലത്തൂരില്‍ മത്സരിപ്പിക്കാനാണ് സാധ്യത. എംടി രമേശിന്റെ പേര് കോഴിക്കോട് നോര്‍ത്തില്‍ സജീവമായി പരിഗണനയിലുണ്ട്. കൗണ്‍സിലറായി രണ്ടാം തവണ വിജയിച്ച നവ്യ ഹരിദാസിനെയും പരിഗണിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖ നേതാവ് ബിജെപിയിലെത്തുമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ആ നേതാവിനെ മത്സരിപ്പിച്ചേക്കും. കുന്ദമംഗലത്ത് സംസ്ഥാന സെക്രട്ടറി പി രഘുനാഥ്, ജില്ലാ പ്രസിഡന്റ് വികെ സജീവന്‍ എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്. കെപി പ്രകാശ് ബാബു, പ്രഫുല്‍ കൃഷ്ണന്‍ എന്നിവരെ ബേപ്പൂരില്‍ മത്സരിപ്പിക്കാനാണ് സാധ്യത.

Kozhikode
English summary
kerala assembly election 2021: k surendran visits thottathil raveendran, speculation rise in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X