• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വടകരയില്‍ കെകെ രമ; മുല്ലപ്പള്ളി കൊയിലാണ്ടിയില്‍, അഭിജിത് നോര്‍ത്തില്‍; സാധ്യത പട്ടികയുമായി ഡിസിസി

കോഴിക്കോട്: കഴിഞ്ഞ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും ജില്ലയില്‍ നിന്നും വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലന്ന നാണക്കേട് ഇത്തവണ കഴുകി കളയും എന്നുറപ്പിച്ചാണ് കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വം നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഘടകക്ഷികളുമായുള്ള സീറ്റ് വിഭജനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് കടക്കാനാണ് പാര്‍ട്ടിയുടെ നീക്കം. പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളുടെ സ്ഥാനാര്‍ത്ഥി സാധ്യത പടികയും ഇതിനോടകം തന്നെ കോഴിക്കോട് ഡിസിസി തയ്യാറാക്കിയിട്ടുണ്ട്.

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

കൊയിലാണ്ടിയില്‍ മുല്ലപ്പള്ളി

കൊയിലാണ്ടിയില്‍ മുല്ലപ്പള്ളി

മത്സര രംഗത്തേക്ക് ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കൊയിലാണ്ടി സീറ്റിലേക്ക് പരിഗണിച്ചുകൊണ്ടാണ് കോഴിക്കോട് ഡിസിസി സാധ്യത പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യുഡിഎഫ് അനുകൂല മണ്ഡലമെങ്കിലും മികച്ച സ്ഥാനാര്‍ത്ഥികളുടെ അഭാവാണ് മണ്ഡലം നഷ്ടപ്പെടാന്‍ ഇടയാക്കുന്നതെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തല്‍. നേരത്തെ കല്‍പ്പറ്റ മണ്ഡലത്തിലേക്കും മുല്ലപ്പള്ളിയുടെ പേര് പരിഗണിച്ചിരുന്നു.

cmsvideo
  കേരള: മുല്ലപ്പള്ളി രാമചന്ദ്രന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡിന്റെ അനുമതി
  ഐ ഗ്രൂപ്പിന്‍റെ കൊയിലാണ്ടി

  ഐ ഗ്രൂപ്പിന്‍റെ കൊയിലാണ്ടി

  കോണ്‍ഗ്രസില്‍ കഴിഞ്ഞ തവണ എന്‍ സുബ്രഹ്മണ്യം ആയിരുന്നു കൊയിലാണ്ടിയിലെ സ്ഥാനാര്‍ത്ഥി. ഇത്തവണയും അദ്ദേഹം സജീവമായി രംഗത്തുണ്ട്. സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ സുബ്രഹ്മണ്യന്‍ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്ന. ഇതിനിടയിലാണ് മുല്ലപ്പള്ളിയുടെ പേര് കൊയിലാണ്ടിയിലേക്ക് നിര്‍ദേശിച്ചുകൊണ്ട് ഡിസിസി രംഗത്ത് എത്തുന്നത്. കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് സ്ഥിരമായി മത്സരിക്കുന്ന സീറ്റ് കൂടിയാണ് കൊയിലാണ്ടി. എന്‍ സുബ്രഹ്മണ്യന്‍, യു രാജിവന്‍ എന്നിവരുടെ പേരും പട്ടികയിലുണ്ട്.

  വടകരയില്‍ ആര്‍എംപി

  വടകരയില്‍ ആര്‍എംപി

  വടകരയില്‍ ആര്‍എംപി നേതാവ് കെകെ രമയെ മത്സരിപ്പിക്കണമെന്നാണ് ഡിസിസിയുടെ ശിപാര്‍ശ. എന്നാല്‍ രമയുടെ പേര് ചര്‍ച്ചയിലുള്ളകാര്യം കെ.പി.സി.സി നേത്യത്വം പരസ്യമായി സമ്മതിക്കുന്നില്ല. യുഡിഎഫ് പിന്തുണയ്ക്കാന്‍ സമ്മതിച്ചാല്‍ സ്വീകരിക്കുമെന്ന് ആര്‍എംപി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കെകെ രമ സ്ഥാനാര്‍ത്ഥിയാവണമെന്ന് യുഡിഎഫ് ആവശ്യത്തിന് അവര്‍ ഇതുവരെ വഴങ്ങിയിട്ടുമില്ല.

  കോഴിക്കോട് നോര്‍ത്തില്‍

  കോഴിക്കോട് നോര്‍ത്തില്‍

  നാദാപുരത്ത് കെ പ്രവീണ്‍ കുമാറിന്‍റെ പേര് മാത്രമേയുള്ളു. കഴിഞ്ഞ തവണയും അദ്ദേഹം തന്നെയായിരുന്നു സ്ഥാനാര്‍ത്ഥി. തോറ്റെങ്കിലും അഞ്ച് വര്‍ഷമായി മണ്ഡലത്തില്‍ സജീവമാണ് പ്രവീണ്‍ കുമാര്‍. കോഴിക്കോട് നോര്‍ത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെയും വിദ്യാ ബാലക്യഷ്ണന്‍റെയും പേരുകളുണ്ട്. വിദ്യാബാല കൃഷ്ണനായി കെസി വേണുഗോപാല്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ സജീവമായി രംഗത്തുണ്ട്.

  പേരാമ്പ്രയിലും അഭിജിത്

  പേരാമ്പ്രയിലും അഭിജിത്

  അഭിജിത്തിനെ പേരാമ്പ്രയിലും പരിഗണിക്കുന്നു. അല്ലെങ്കില്‍ പി.എം നിയാസ്, കെസി അബു എന്നിവര്‍ക്കാണ് മുന്‍ഗണന. അതേസമയം പേരാമ്പ്ര സീറ്റിനായി ലീഗ് ശക്തമായ അവകാശവാദമാണ് ഉന്നയിക്കുന്നത്. ബാലുശ്ശേരി കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ പകരം ഏത് സീറ്റ് നല്‍കും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.

  എലത്തൂരും കുന്ദമംഗലത്തും

  എലത്തൂരും കുന്ദമംഗലത്തും

  എലത്തൂരില്‍ നിജേഷ് അരവിന്ദ്, ദിനേഷ് മണി എന്നിവരാണ് ഡിസിസിയുടെ പട്ടികയിലുണ്ട്. ബപ്പൂരില്‍ കെ​എം ഗംഗേഷ്, ഉഷാദേവി ടീച്ചര്‍ എന്നിവരുടെ പേരുകളാണ് ഉള്ളത്. കുന്ദമംഗലത്ത് കെപിസിസി വൈസ് പ്രസിഡന്‍റ് ടി സിദ്ധീഖിനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പിലും കുന്ദമംഗലത്ത് ടി സിദ്ധീഖ് ആയിരുന്നു മത്സരിച്ചത്. ഏത് വിധേനയും ജില്ലയില്‍ ഇത്തവണ മികച്ച വിജയം നേടുക എന്നുള്ളതാണ് കോണ്‍ഗ്രസ് ലക്ഷ്യം.

  ആര്‍എംപി എത്തിയാല്‍

  ആര്‍എംപി എത്തിയാല്‍

  വടകരിയില്‍ ആര്‍എംപിയെ പിന്തുണയ്ക്കുകയെന്ന തീരുമാനത്തില്‍ ഏകദേശ ധാരണയായെന്നാണ് സൂചന. കെകെ രമ വരികയാണെങ്കില്‍ സംസ്ഥാന തലത്തില്‍ തന്നെ അത് പ്രചാരണ ആയുധമാക്കാമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. ആര്‍എംപി എത്തിയാല്‍ മണ്ഡലം പിടിക്കാമെന്നാണ് പ്രതീക്ഷ. മുസ്ലിം ലീഗ് ഉള്‍പ്പടേയുള്ള ഘടകക്ഷികളും ആര്‍എംപിക്ക് ശക്തമായ പിന്തുണ നല്‍കുന്നു.

  രമയില്ലെങ്കില്‍ കോണ്‍ഗ്രസ്

  രമയില്ലെങ്കില്‍ കോണ്‍ഗ്രസ്

  കെകെ രമ ആണെങ്കില്‍ മാത്രേ പിന്തുണ നല്‍കു എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ മത്സരിക്കാന്‍ വ്യക്തിപരമായി താല്‍പര്യമില്ലെന്ന് രമ അറിയിച്ചതിനാല്‍ എന്‍ വേണുവിനെ മത്സരിപ്പിക്കാനാണ് ആര്‍എംപിയുടെ നീക്കം. അങ്ങനെയെങ്കില്‍ പിന്തുണ നല്‍കുന്ന കാര്യം യുഡിഎഫ് പുനഃരാലോചിക്കും. രമയില്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വടകരയില്‍ നിര്‍ത്തണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം.

  എല്‍ജെഡിയും ജെഡിഎസും

  എല്‍ജെഡിയും ജെഡിഎസും

  സീറ്റ് സംബന്ധിച്ച് എല്‍ഡിഎഫിലുണ്ടായിരിക്കുന്ന തര്‍ക്കങ്ങളും യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നു. ജെഡിഎസും എല്‍ജെഡിയും തമ്മിലാണ് സീറ്റിന്‍റെ കാര്യത്തില്‍ എല്‍ഡിഎഫില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞതവണ യുഡിഎഫിന്‍റെ ഭാഗമായി എല്‍ജെഡിയും എല്‍ഡിഎഫിന്‍റെ ഭാഗമായി ജെഡിഎസും മത്സരിച്ചപ്പോള്‍ ജെഡിഎസ് വിജയിച്ച മണ്ഡലമാണ് വടകര. ഇത്തവണ സീറ്റിനായി ശക്തമായ വാദമാണ് എല്‍ജെഡിഎ ഉയര്‍ത്തുന്നത്.

  സാരിയിൽ സുന്ദരിയായി അനുമോൾ- ചിത്രങ്ങൾ കാണാം

  Kozhikode

  English summary
  kerala assembly election 2021; KK Rema may contest in Vadakara ‌and Mullappally in Koyilandy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X