കോണ്‍ഗ്രസിനോട് ഇടഞ്ഞ് ആര്‍എംപി; സഖ്യമില്ല, തനിച്ച് മത്സരിക്കും, താനില്ലെന്നും കെകെ രമം
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ആര്‍എംപി-യുഡിഎഫ് സഖ്യത്തിനുള്ള സാധ്യത മങ്ങി. വടകരയില്‍ ആര്‍എംപി ഇത്തവണ ഒറ്റക്ക് മത്സരിക്കുമെന്നാണ് കെകെ രമ വ്യക്തമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലേത് പോലെ നിയമസഭ തിരഞ്ഞെടുപ്പിലും വടകരയില്‍ ആര്‍എംപിയുമായി സഹകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന അഭിപ്രായം കോണ്‍ഗ്രസിലുണ്ടായിരുന്നു. ആര്‍എംപിക്ക് പിന്തുണ കൊടുക്കുകയെന്നതായിരുന്നു ധാരണം. എന്നാല്‍ ഇതിനെതിരായി കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ഒരു വിഭാഗം രംഗത്ത് എത്തിയതോടെയാണ് തനിച്ച് മത്സരിക്കാന്‍ ആര്‍എംപി തീരുമാനിച്ചതെന്നാണ് സൂചന.
ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

വടകരയില്‍ ആര്‍എംപി ഒറ്റക്ക്
നിയമസഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ആര്‍എംപി ഒറ്റക്ക് മത്സരിക്കുമെന്നും താന്‍ മത്സര രംഗത്ത് ഉണ്ടാവില്ലെന്നത് വ്യക്തമായ തീരുമാനം ആണെന്നുമാണ് കെകെ രമ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസുമായി ഒരു ധാരണയും ഇതുവരെയുണ്ടാക്കിയിട്ടില്ല. കോണ്‍ഗ്രസിൽ പ്രാധാന്യം വ്യക്തിതാത്പര്യങ്ങൾക്കാണ്. ഈ നിലപാടി കോണ്‍ഗ്രസിനെ അപകടത്തിലാക്കുമെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഉന്നതന്
വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് പിന്തുണയ്ക്കാനുള്ള നീക്കത്തെ കോണ്‍ഗ്രസിലെ ഒരു ഉന്നതന് ഇടപെട്ട് അട്ടിമറിക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഒരു കെപിസിസി ഭാരവാഹിക്ക് സീറ്റുറപ്പിക്കാന്‍ വേണ്ടിയാണ് ഈ ഇടപെടല്‍ എന്നാണ് ആരോപണം. ഇതോടെയാണ് തനിച്ച് മത്സരിക്കുമെന്ന് ആര്‍എംപി വ്യക്തമാക്കിയിരിക്കുന്നത്.

ആര്‍എംപി സഖ്യം
തദ്ദേശ തിരഞ്ഞെടുപ്പ് സമയ്ത്ത് തന്നെ ആര്‍എംപിയുമായുള്ള ധാരണയുടെ പേരില്‍ കോണ്‍ഗ്രസിനുള്ള പ്രശ്നങ്ങല്‍ ഉടലെടുത്തിരുന്നു. വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനില്‍ ജനകീയമുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് വിമതനായി മത്സരിച്ച വ്യക്തിക്ക് മുല്ലപ്പള്ളി കൈപ്പത്തി ചിഹ്നം അനുവദിച്ചത് തര്‍ക്കത്തിന് ഇടയാക്കുകയായിരുന്നു. ഈ സീറ്റില്‍ ജനകീയ മുന്നണിക്കായി മത്സരിച്ച ആര്‍എംപി സ്ഥാനാര്‍ത്ഥി തോല്‍ക്കുകയും ചെയ്തു.

മുരളീധരന് താല്പര്യം
ഇതിന്റെ പേരില്‍ കെ മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും തമ്മില്‍ വാക്പോര് ഉണ്ടാവുകയും ചെയ്തു. ജനകീയ മുന്നണിയായി ഇടതുപക്ഷത്തെ നേരിടണമെന്നാണ് കെ മുരളീധരന്റെ അഭിപ്രായം. വടകരയില്‍ ആര്‍എംപിയുമായി സഹകരിക്കണമെന്നാണ് ആഗ്രഹം. വടകരയിൽ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള പാർട്ടിയാണിത്. ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നും മുരളീധരന് പറഞ്ഞിരുന്നു.

എല്‍ജെഡിയും ഇടതിനൊപ്പം
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെകെ രമ വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു. മേഖലയില്‍ ശക്തരായ എല്‍ജെഡി മുന്നണി മാറി എത്തിയിട്ടും യുഡിഎഫിന് സീറ്റ് നേടാന്‍ കഴിയാതെ പോയത് ഇതിനാലായിരുന്നു. യുഡിഎഫിലെ മനയത്ത് ചന്ദ്രനെ ഒമ്പതിനായിരത്തിലേറെ വോട്ടിനായിരുന്നു എല്‍ഡിഎഫിലെ സികെ നാണു തോല്‍പ്പിച്ചത്. ഇത്തവണ എല്‍ജെഡിയും ഇടതിനൊപ്പമാണ്
നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications