കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസിനോട് ഇടഞ്ഞ് ആര്‍എംപി; സഖ്യമില്ല, തനിച്ച് മത്സരിക്കും, താനില്ലെന്നും കെകെ രമം

Google Oneindia Malayalam News

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ആര്‍എംപി-യുഡിഎഫ് സഖ്യത്തിനുള്ള സാധ്യത മങ്ങി. വടകരയില്‍ ആര്‍എംപി ഇത്തവണ ഒറ്റക്ക് മത്സരിക്കുമെന്നാണ് കെകെ രമ വ്യക്തമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലേത് പോലെ നിയമസഭ തിരഞ്ഞെടുപ്പിലും വടകരയില്‍ ആര്‍എംപിയുമായി സഹകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന അഭിപ്രായം കോണ്‍ഗ്രസിലുണ്ടായിരുന്നു. ആര്‍എംപിക്ക് പിന്തുണ കൊടുക്കുകയെന്നതായിരുന്നു ധാരണം. എന്നാല്‍ ഇതിനെതിരായി കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ഒരു വിഭാഗം രംഗത്ത് എത്തിയതോടെയാണ് തനിച്ച് മത്സരിക്കാന്‍ ആര്‍എംപി തീരുമാനിച്ചതെന്നാണ് സൂചന.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

വടകരയില്‍ ആര്‍എംപി ഒറ്റക്ക്

വടകരയില്‍ ആര്‍എംപി ഒറ്റക്ക്

നിയമസഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ആര്‍എംപി ഒറ്റക്ക് മത്സരിക്കുമെന്നും താന്‍ മത്സര രംഗത്ത് ഉണ്ടാവില്ലെന്നത് വ്യക്തമായ തീരുമാനം ആണെന്നുമാണ് കെകെ രമ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസുമായി ഒരു ധാരണയും ഇതുവരെയുണ്ടാക്കിയിട്ടില്ല. കോ​ണ്‍​ഗ്ര​സി​ൽ പ്രാ​ധാ​ന്യം വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​ണ്. ഈ നിലപാടി കോണ്‍ഗ്രസിനെ അപകടത്തിലാക്കുമെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഉന്നതന്‍

കോണ്‍ഗ്രസ് ഉന്നതന്‍

വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് പിന്തുണയ്ക്കാനുള്ള നീക്കത്തെ കോണ്‍ഗ്രസിലെ ഒരു ഉന്നതന്‍ ഇടപെട്ട് അട്ടിമറിക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഒരു കെപിസിസി ഭാരവാഹിക്ക് സീറ്റുറപ്പിക്കാന്‍ വേണ്ടിയാണ് ഈ ഇടപെടല്‍ എന്നാണ് ആരോപണം. ഇതോടെയാണ് തനിച്ച് മത്സരിക്കുമെന്ന് ആര്‍എംപി വ്യക്തമാക്കിയിരിക്കുന്നത്.

ആര്‍എംപി സഖ്യം

ആര്‍എംപി സഖ്യം

തദ്ദേശ തിരഞ്ഞെടുപ്പ് സമയ്ത്ത് തന്നെ ആര്‍എംപിയുമായുള്ള ധാരണയുടെ പേരില്‍ കോണ്‍ഗ്രസിനുള്ള പ്രശ്നങ്ങല്‍ ഉടലെടുത്തിരുന്നു. വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനില്‍ ജനകീയമുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് വിമതനായി മത്സരിച്ച വ്യക്തിക്ക് മുല്ലപ്പള്ളി കൈപ്പത്തി ചിഹ്നം അനുവദിച്ചത് തര്‍ക്കത്തിന് ഇടയാക്കുകയായിരുന്നു. ഈ സീറ്റില്‍ ജനകീയ മുന്നണിക്കായി മത്സരിച്ച ആര്‍എംപി സ്ഥാനാര്‍ത്ഥി തോല്‍ക്കുകയും ചെയ്തു.

മുരളീധരന്‍ താല്‍പര്യം

മുരളീധരന്‍ താല്‍പര്യം

ഇതിന്‍റെ പേരില്‍ കെ മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും തമ്മില്‍ വാക്പോര് ഉണ്ടാവുകയും ചെയ്തു. ജനകീയ മുന്നണിയായി ഇടതുപക്ഷത്തെ നേരിടണമെന്നാണ് കെ മുരളീധരന്‍റെ അഭിപ്രായം. വടകരയില്‍ ആര്‍എംപിയുമായി സഹകരിക്കണമെന്നാണ് ആഗ്രഹം. വടകരയിൽ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള പാർട്ടിയാണിത്. ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

എല്‍ജെഡിയും ഇടതിനൊപ്പം

എല്‍ജെഡിയും ഇടതിനൊപ്പം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെകെ രമ വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു. മേഖലയില്‍ ശക്തരായ എല്‍ജെഡി മുന്നണി മാറി എത്തിയിട്ടും യുഡിഎഫിന് സീറ്റ് നേടാന്‍ കഴിയാതെ പോയത് ഇതിനാലായിരുന്നു. യുഡിഎഫിലെ മനയത്ത് ചന്ദ്രനെ ഒമ്പതിനായിരത്തിലേറെ വോട്ടിനായിരുന്നു എല്‍ഡിഎഫിലെ സികെ നാണു തോല്‍പ്പിച്ചത്. ഇത്തവണ എല്‍ജെഡിയും ഇടതിനൊപ്പമാണ്

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam

Kozhikode
English summary
kerala assembly election 2021; KK Rema says RMP will contest Vadakara constituency alone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X