കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നോര്‍ത്തില്‍ അഭിജിത്ത്, സൗത്തില്‍ ഫിറോസ്;ബേപ്പുരില്‍ റിയാസും ബാലുശ്ശേരിയില്‍ സച്ചിനും;പോരിന് യുവത്വം

Google Oneindia Malayalam News

കോഴിക്കോട്: ഏത് തിരഞ്ഞെടുപ്പ് കാലമാവുമ്പോഴും സ്ഥാനാര്‍ത്ഥി പട്ടിക്കയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്ക് പ്രതാനിധ്യം നല്‍കും എന്ന പതിവ് പല്ലവി എല്ലാ മുന്നണി നേതാക്കളും ആവര്‍ത്തിക്കാറുണ്ട്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രധാന്യം നല്‍കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. പതിവ് വാഗ്ദാനം ആണെങ്കിലും ജില്ലയിലെ യുവനേതാക്കള്‍ ഇക്കുറി വലിയ പ്രതീക്ഷയാണ് വെച്ച് പുലര്‍ത്തുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ തുടക്കത്തില്‍ പല യുവ നേതാക്കളും ചര്‍ച്ചയില്‍ ഇടം പിടിച്ചിട്ടുമുണ്ട്.

കോഴിക്കോട് ജില്ലയിലെ തിരിച്ചടി

കോഴിക്കോട് ജില്ലയിലെ തിരിച്ചടി

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനിലടക്കം ജില്ലയില്‍ വലിയ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. നഗരസഭകളില്‍ മാത്രമാണ് നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഉടനീളം എന്ന പോലെ ജില്ലയിലും കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഹൈക്കമാന്‍ഡിന്‍റെ ഇടപെടല്‍ ഉണ്ട്. ഇതോടെ പാര്‍ട്ടിയിലെ പതിവ് മുഖങ്ങള്‍ മാറുമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍.

കോഴിക്കോട് നോര്‍ത്തില്‍ മാത്രം

കോഴിക്കോട് നോര്‍ത്തില്‍ മാത്രം

എഐസിസി നേരിട്ട് നടത്തുന്ന സര്‍വേയിലൂടെയാണ് ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണണയം എന്നതും പ്രതീക്ഷകള്‍ക്ക് ബലം നല്‍കുന്നു. മറ്റ് പല മുന്നണികളിലും യുവാക്കളുടെ പേര് പറഞ്ഞ് കേള്‍ക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസില്‍ യുവാക്കളുടെ പേര് പറഞ്ഞ് കേള്‍ക്കുന്നത് കോഴിക്കോട് നോര്‍ത്തില്‍ മാത്രമാണ്.

കെഎം അഭിജിത്തും വിദ്യാ ബാലകൃഷ്ണനും

കെഎം അഭിജിത്തും വിദ്യാ ബാലകൃഷ്ണനും

കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്തിനാണ് മണ്ഡലത്തില്‍ മുന്‍തൂക്കം. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണനെയും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണയായി സിപിഎമ്മിലെ എ പ്രദീപ് കുമാര്‍ മത്സരിച്ച് വിജയിക്കുന്ന മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്. 2016 ല്‍ കോണ്‍ഗ്രസ് പിഎം സുരേഷ് ബാബുവിനെതിരെ 27873 വോട്ടുകള്‍ക്കായിരുന്നു പ്രദീപ് കുമാറിന്‍റെ വിജയം.

ശക്തമായ മത്സരം കാഴ്ചവെച്ചാല്‍

ശക്തമായ മത്സരം കാഴ്ചവെച്ചാല്‍

ഇടത് സീറ്റാണെങ്കിലും ശക്തമായ മത്സരം കാഴ്ചവെച്ചാല്‍ മണ്ഡലം പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എംകെ രാഘവന് മണ്ഡലത്തില്‍ മികച്ച ലീഡ് കണ്ടെത്താനും സാധിച്ചിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പതിമൂവായിരത്തിലേറെ വോട്ടിന്‍റെ ലീഡാണ് ഇടതുമുന്നണിക്കുള്ളത്.

പേരാമ്പ്ര സീറ്റിലേക്കും

പേരാമ്പ്ര സീറ്റിലേക്കും


നേരത്തെ പേരാമ്പ്ര സീറ്റിലേക്കും കെ​എം അഭിജിത്തിന്‍റെ പേര് പരിഗണിക്കപ്പെട്ടിരുന്നു. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് പതിവായി മത്സരിക്കുന്ന സീറ്റാണ് പേരാമ്പ്ര. ജോസ് കെ മാണിയും കൂട്ടരും മുന്നണി വിട്ട് പോയതോടെ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ സീറ്റിന് അവകാശവാദം ഉന്നയിച്ച് മുസ്ലിം ലീഗും രംഗത്ത് എത്തിയിട്ടുണ്ട്. ലീഗിന് സീറ്റ് അനുവദിച്ച് കിട്ടിയാല്‍ സിപി അസീസ് മാസ്റ്ററായിരിക്കും സ്ഥാനാര്‍ത്ഥി.

സൗത്തിലേക്ക് പികെ ഫിറോസ്

സൗത്തിലേക്ക് പികെ ഫിറോസ്

യൂത്ത് ലീഗില്‍ നിന്നും സംഘടനാ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ പേര് ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള മണ്ഡലങ്ങളിലേക്ക് പറഞ്ഞ് കേള്‍ക്കുന്നു. കോഴിക്കോട് ജില്ലയില്‍ സൗത്ത് മണ്ഡലത്തിലേക്കാണ് പികെ ഫിറോസിന്‍റെ പേര് പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്. സിറ്റിങ് എംഎല്‍എയായ എംകെ മുനീര്‍ കൊടുവള്ളിയിലേക്കോ മലപ്പുറം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിലേക്കോ മാറുന്നതിലൂടെ പികെ ഫിറോസിനെ കോഴിക്കോട് സൗത്തിലേക്ക് പരിഗണിക്കാനാണ് ആലോചന.

കുന്നമംഗലം മണ്ഡലത്തില്‍

കുന്നമംഗലം മണ്ഡലത്തില്‍

യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്‍റായ നജീബ് കാന്തപുരത്തിനെ കുന്നമംഗലത്തേക്ക് പരിഗണിക്കുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ് കുന്ദമംഗലമെങ്കിലും ബാലുശ്ശേരി അവര്‍ ഏറ്റെടുത്തതിനാല്‍ കുന്ദമംഗലം സീറ്റ് ഇത്തവണ ലീഗിന് വിട്ടുകിട്ടും. ബാലുശ്ശേരിയില്‍ സിനിമാ താരം കൂടിയായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.

അപു ജോണ്‍ ജോസഫ്

അപു ജോണ്‍ ജോസഫ്


കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്‍റെ മകന്‍ അപു ജോണ്‍ ജോസഫിനെ തിരുവമ്പാടി സീറ്റില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേരത്തെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ സിറ്റിങ് സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാട് മുസ്ലീം ലീഗ് സ്വീകരിച്ചതോടെ ജോസഫ് വിഭാഗം ആഗ്രഹത്തില്‍ നിന്നും പിന്നോട്ട് പോയി.

ബാലുശ്ശേരി മണ്ഡലത്തില്‍ സച്ചിന്‍

ബാലുശ്ശേരി മണ്ഡലത്തില്‍ സച്ചിന്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ വലിയ പ്രാധാന്യമായിരുന്നു ഇടതുമുന്നണി നല്‍കിയത്. ഇതേ മാതൃക നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്നാണ് ഇടത് യുവജന സംഘടനകളുടെ പ്രതീക്ഷ. എസ് എഫ് ഐ സംസ്ഥാന സെക്രട്ടി കെഎം സച്ചിന്‍ ദേവിനെ ബാലുശ്ശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുണ്ട്. 2 വട്ടം ഇവിടെ ജയിച്ച പുരുഷൻ കടലുണ്ടി ഇക്കുറി മത്സരിക്കില്ല.

പേരാമ്പ്രയില്‍ എസ് കെ സജീഷ്

പേരാമ്പ്രയില്‍ എസ് കെ സജീഷ്

പേരാമ്പ്രയില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ വീണ്ടും മത്സരിക്കാനാണ് സാധ്യത. അദ്ദേഹമില്ലെങ്കില്‍ പരിഗണിക്കപ്പെടുന്നവരില്‍ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്കെ സജീഷുമുണ്ട്. ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ മുഹമ്മദ് റിയാസിനെ ബേപ്പൂര്‍ മണ്ഡലത്തിലേക്കാണ് പരിഗണിക്കുന്നത്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മുസാഫര്‍ അഹമ്മദിന്‍റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

നാദാപുരം മണ്ഡലം

നാദാപുരം മണ്ഡലം

നാദാപുരത്ത് രണ്ടു ടേം പൂർത്തിയാക്കിയ ഇകെ വിജയൻ എംഎൽഎ ഇക്കുറി മത്സരിക്കില്ല. ഇകെ വിജയന് പകരം വനിതാ നേതാവ് പി വസന്തത്തിന്‍റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നതെങ്കിലും യുവാക്കള്‍ക്ക് അവസരം എന്ന് തീരുമാനിച്ചാല്‍ എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ പി ഗവാസിന് അവസരം ലഭിച്ചേക്കും

Kozhikode
English summary
kerala assembly election 2021; km abhijith may contest in Kozhikode North and pk Firos in South
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X