Get Updates
Get notified of breaking news, exclusive insights, and must-see stories!

"സിപിഎം ഭയക്കുന്നുവെന്നത് രമയുടെ തോന്നല്‍"; രമക്കെതിരെ കൊടിയേരി, വടകര എൽഡിഎഫിന്‍റെ ഉറച്ച സീറ്റെന്ന്

കോഴിക്കോട്: വടകര നിയമസഭാ മണ്ഡലത്തിൽ ആർഎംപി സ്ഥാനാർത്ഥിയുടെ വിജയം പ്രഖ്യാപിച്ചതോടെ മുല്ലപ്പള്ളിയ്ക്ക് മറുപടിയുമായി കൊടിയേരി ബാലകൃഷ്ണൻ. വടകര മണ്ഡലത്തിൽ എൽഡിഎഫ് തോൽക്കുമെന്ന് മുഖ്യമന്ത്രിക്കും സിപിഎമ്മിനും അറിയാം. രമയുടെ വിജയം ഇപ്പോഴേ പ്രവചിക്കപ്പെട്ടു. പ്രസ്താവന. വടകരയിൽ രമ വിജയിച്ചു കഴിഞ്ഞുവെന്നും പ്രഖ്യാപനം ഞാൻ നടത്തുകയാണെന്നും മുല്ലപ്പള്ളി മീഡിയവണ്ണിനോട് പറഞ്ഞു. ഇതിനു മറുപടിയുമായാണ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്.

വടകര എല്‍ഡിഎഫിന്‍റെ ഉറച്ച സീറ്റാണെന്നാണ് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നത്. സിപിഎം ആർഎംപി സ്ഥാനാർത്ഥിയെ ഭയക്കുന്നുവെന്നത് രമയുടെ വെറും തോന്നലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

 kodiyeri-balakrishnan-16

ടിപി ചന്ദ്രശേഖരൻ വധം ഇതിന് മുമ്പുള്ള എല്ലാ തെരെഞ്ഞെടുപ്പിലും ചർച്ചയായിക്കഴിഞ്ഞതാണ്. എല്ലാ കൊലപാതകങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാവട്ടെയെന്ന് ചൂണ്ടിക്കാണിച്ച കൊടിയേരി സിപിഎമ്മാണ് ഏറ്റവും കൂടുതൽ അക്രമത്തിനു വിധേയമായതെന്നും വ്യക്തമാക്കി. മണ്ടോടി കണ്ണനെ കൊലപ്പെടുത്തിയ കോൺഗ്രസിന്‍റെ കൊടിയാണ് രമ പിടിക്കുന്നതെന്നും കോടിയേരി വിമര്‍ശനമുന്നയിച്ചു.

കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ വീടിന്റെ ചുവരില്‍ വരച്ച് വൈപ്പിനിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    ഇടതുപക്ഷ സർക്കാരിന് ആൻറണിയുടെ വിമർശനം | Oneindia Malayalam

    വടകര നിയമസഭാ മണ്ഡലത്തിൽ തന്നെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രി നേരിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്ന് വിമർശിച്ച നേരത്തെ നിശ്ചയിച്ച പരിപാടി കഴിഞ്ഞിട്ടും മുഖ്യമന്ത്രി വടകരയിലേക്ക് പ്രചാരണത്തിനെത്തുന്നത് പരാജയപ്പെടുമെന്ന് പേടിയുള്ളതിനാലാണെന്നും കെ കെ രമ പ്രതികരിച്ചിരുന്നു. മീഡിയവണ്ണിനോടായിരുന്നു രമയുടെ പ്രതികരണം. ഇടത് മുന്നണിയ്ക്ക് ജനങ്ങളുടെ മനസ് മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ചന്ദ്രശേഖരനെ കൊല്ലാനേ കഴിയുവെന്നും ഞങ്ങളെ തോൽപ്പിക്കാനാകില്ലെന്നും രമ തുറന്നടിച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രി വടകരയിലേക്ക് പ്രചാരണത്തിനെത്തുന്ന സാഹചര്യത്തിലാണ് രമയുടെ വിമർശനം. വടകരയിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലാത്തതിനാൽ യുഡിഎഫിന്റെ പിന്തുണയോടെയാണ് രമ മത്സരിക്കുന്നത്.

    സാരിയില്‍ മോഡേണ്‍ ലുക്കുമായി രേഷ്മ പസുപുലെതി, സോഷ്യല്‍ മീഡിയ തിരഞ്ഞ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+