കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എഎ റഹീമും ടിപി ബിനീഷും ഇല്ല; കുറ്റ്യാടിയില്‍ കെപി കുഞ്ഞമ്മദ് കുട്ടി സിപിഎം സ്ഥാനാര്‍ത്ഥി

Google Oneindia Malayalam News

കുറ്റ്യാടി: പാര്‍ട്ടി തീരുമാനത്തിനെതിരെ നൂറ് കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ തെരുവിലറങ്ങി പ്രതിഷേധിക്കുന്ന അപൂര്‍വ കാഴ്ച കണ്ട മണ്ഡലമാണ് കുറ്റ്യാടി. സിപിഎമ്മിന് വലിയ വേരോട്ടമുള്ള മണ്ഡലം മുന്നണിയിലേക്ക് പുതുതായി വന്ന കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെയായിരുന്നു പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പടേയുള്ള സിപിഎം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. ഒടുവില്‍ കേരള കോണ്‍ഗ്രസില്‍ നിന്നും സീറ്റ് ഏറ്റെടുത്ത സിപിഎം സ്ഥാനാര്‍ത്ഥിയേയും തീരുമാനിച്ചിരിക്കുകയാണ്. കെപി കുഞ്ഞമ്മദ് കുട്ടി കുറ്റ്യാടിയില്‍ മത്സരിക്കുമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്‍റെ തീരുമാനം.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

കെ പി കുഞ്ഞമ്മദ് കുട്ടി

കെ പി കുഞ്ഞമ്മദ് കുട്ടി

പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി കെ പി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന വികാരമായിരുന്നു മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോട്ടിയായി ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ ഉടനീളം ഇടത് സര്‍ക്കാറിന്‍റെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിച്ച് കൊണ്ടുള്ള ജാഥയും നടന്നിരുന്നു.

Recommended Video

cmsvideo
#KLElection 2021 കുറ്റ്യാടിയിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി തന്നെ ഇടത് സ്ഥാനാര്‍ഥി
കേരള കോണ്‍ഗ്രസിന്

കേരള കോണ്‍ഗ്രസിന്

ഇതോടെ കുറ്റ്യാടി സീറ്റില്‍ കെപി കുഞ്ഞമ്മദ് കുട്ടി സ്ഥാനാര്‍ത്ഥിയാവുമെന്ന പ്രതീക്ഷ എല്ലാവരിലും ഉണ്ടായി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയാണ് അദ്ദേഹം. എന്നാല്‍ പ്രവര്‍ത്തകരുടെ പ്രതീക്ഷക്ക് വിപരീതമായി കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാനായിരുന്നു എല്‍ഡിഎഫിന്‍റെ തീരുമാനം. ഇതോടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.

പ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

ആദ്യ ഘടത്തില്‍ കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കുകയെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. എന്നാല്‍ തന്‍റെ പേരും ചിത്രവും ഉപയോഗിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളെ തള്ളി കെപി കുഞ്ഞമ്മദ് കുട്ടി രംഗത്ത് എത്തി. പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ എല്ലാവരും തയ്യാറാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടി ചിഹ്നത്തില്‍

പാര്‍ട്ടി ചിഹ്നത്തില്‍

എന്നാല്‍ സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുറ്റ്യാടിയില്‍ വീണ്ടും വന്‍ പ്രതിഷേധം ഉണ്ടായി. സ്ഥാനാര്‍ത്ഥി ഏതായാലും പാര്‍ട്ടി ചിഹ്നത്തില്‍ വേണമെന്ന ആവശ്യമായിരുന്നു അവര്‍ ഉയര്‍ത്തിയത്. പ്രതിഷേധം ഇത്തരത്തില്‍ ശക്തമായെങ്കിലും ആദ്യഘട്ടത്തില്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്ന പ്രതികരണമായിരുന്നു നേതാക്കള്‍ നടത്തിയത്.

ജോസുമായി ചര്‍ച്ച

ജോസുമായി ചര്‍ച്ച


എന്നാല് അവസാന നിമിഷം കോടിയേരി ബാലകൃഷ്ണന്‍ ജോസ് കെ മാണിയുമായി നടത്തിയ ചര്‍ച്ചയില്‍ കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ട് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കുറ്റ്യാടിയില്‍ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതായി ജോസ് കെ മാണി അറിയിക്കുകയായിരുന്നു.

കെട്ടുറപ്പിനും ഐക്യത്തിനും

കെട്ടുറപ്പിനും ഐക്യത്തിനും

കേരളാ കോണ്‍ഗ്രസ്സ് (എം) നെ സംബന്ധിച്ച് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് മുഖ്യപരിഗണന. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിക്കേണ്ടതും, എല്‍.ഡി.എഫിന്റെ തുടര്‍ഭരണം കേരളത്തില്‍ ഉണ്ടാകേണ്ടതും രാഷ്ട്രീയമായ അനിവാര്യതയാണ് എന്ന ഉന്നതമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം പാര്‍ട്ടി സ്വീകരിക്കുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി പരിഗണന

സ്ഥാനാര്‍ത്ഥി പരിഗണന

സീറ്റ് തിരികെ ലഭിച്ചതോടെ സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി. ആദ്യഘട്ടത്തില്‍ കുഞ്ഞമ്മദ് കുട്ടിക്ക് പകരം മണ്ഡലത്തിന് പുറത്ത് നിന്നുള്ള ഒരാളെ കൊണ്ടുവരാനിയിരുന്നു ആലോചന. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം, ഒഞ്ചിയം ഏരിയ സെക്രട്ടറി ടിപി ബീനീഷ് എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായി.

കുഞ്ഞമ്മദ് കുട്ടി തന്നെ

കുഞ്ഞമ്മദ് കുട്ടി തന്നെ

എന്നാല്‍ അവസാന നിമിഷം എല്ലാം അഭ്യുഹങ്ങള്‍ക്കും വിരാമമിട്ട് കെപി കുഞ്ഞമ്മദ് കുട്ടിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം സിപിഎം സംസ്ഥാന നേതൃത്വം നടത്തും. പാര്‍ട്ടി സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതിനാല്‍ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ വലിയ ആഹ്ളാദത്തിലാണെന്നായിരുന്നു കെപി കുഞ്ഞമ്മദ് കുട്ടിയുടെ പ്രതികരണം.

കാനന മനോഹാരിതയ്‌ക്കൊപ്പം അതിഥി ബാലന്‍: ചിത്രങ്ങള്‍

Kozhikode
English summary
kerala assembly election 2021; KP Kunhammad Kutty is the CPM candidate in Kuttyadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X