കുറ്റ്യാടിയിലെ പ്രതിഷേധം: തന്റെ പേരും ഫോട്ടോയും ഉപയോഗിച്ചത് അച്ചടക്ക ലംഘനം; കെപി കുഞ്ഞമ്മദ് കുട്ടി
കുറ്റ്യാടി: കുറ്റ്യാടി മണ്ഡലം ഘടകക്ഷിയാ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കാനുള്ള നീക്കത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ നടത്തിയ പരസ്യ പ്രതിഷേധങ്ങളെ തള്ളി സിപിഎം നേതാവ് ഏരിയ കമ്മിറ്റിയംഗം കെ.പി. കുഞ്ഞമ്മദ് കുട്ടി. കുറ്റ്യാടിയിൽ നടന്നത് പാർട്ടി അച്ചടക്ക ലംഘനമാണെന്നും ഏതാനും പ്രവർത്തകർ തന്റെ പേരിൽ മുദ്രാവാക്യം വിളിച്ചത് പാർട്ടിയുടെ പൊതുവികാരമായി കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കുറ്റ്യാടിയില്‍ കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധം നടത്തിയത്. ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി കുഞ്ഞമ്മദ് കുട്ടി തന്നെ രംഗത്ത് എത്തിയത്. അദ്ദേഹം പുറത്തിറക്കിയ വിശദീകരണ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കുറ്റ്യാടി നിയോജക മണ്ഡലം കേരള കോൺഗ്രസ് (എം) ന് വിട്ടു നൽകി എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ചില വ്യക്തികളും വിഭാഗങ്ങളും എൻ്റെ പേരും ഫോട്ടോയും ഉപയോഗിച്ചു നടത്തുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അത്തരം പ്രചരണങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും പാർടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും വിട്ടു നിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ഇടതുപക്ഷ സർക്കാറിൻ്റെ തുടർഭരണ സാധ്യതക്ക് മങ്ങലേല്പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കൾ വീണു പോകരുതെന്നും
സി പി ഐ എം വിരുദ്ധ മാധ്യമ പ്രചരണങ്ങൾക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും ഓർമ്മിപ്പിക്കുന്നു.

സി പി ഐ എം ലും സ്ഥാനാർത്ഥി തർക്കമാണെന്ന് വരുത്തി തീർക്കാനുള്ള കൗശലപൂർവ്വമായ നീക്കങ്ങളാണ് വലതുപക്ഷ മാധ്യമങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്. സി പി ഐ എം സംസ്ഥാന കമ്മിറ്റിയും എൽ ഡി എഫ് സംസ്ഥാന കമ്മിറ്റിയുമാണ് പാർടിയുടെയും മുന്നണിയുടെയും സീറ്റും സ്ഥാനാർത്ഥികളെയും തീരുമാനിക്കുന്നത്. ആ തീരുമാനങ്ങൾക്ക് വിധേയമായി കുറ്റ്യാടി മണ്ഡലത്തിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനും 2016ൽ ഇടതു പക്ഷത്തിന് നഷ്ടപ്പെട്ടു പോയ മണ്ഡലം തിരിച്ചുപിടിക്കാനുമുള്ള ഊർജസ്വലമായ പ്രവർത്തനങ്ങൾ നടത്തുകയാണ് ഓരോ എൽ ഡി എഫ് പ്രവർത്തകൻ്റെയും അനുഭാവികളുടെയും കടമ.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
പിണറായി സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾക്കും ക്ഷേമപദ്ധതികൾക്കും തുടർച്ച ഉണ്ടാക്കാൻ എൽഡിഎഫ് സർക്കാറിന് ഭരണ തുടർച്ച ഉണ്ടായേ മതിയാവൂ എന്ന രാഷ്ടീയ ബോധ്യത്തോടെ, കുറ്റ്യാടി മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകാം....
ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം