Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണി സി കാപ്പന് 'കോണ്‍ഗ്രസ്' വക പണി; എലത്തൂരില്‍ വിമതനായി കെപിസിസി അംഗം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫിന് എറ്റവും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് എലത്തൂര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 27000 ത്തിലേറെ വോട്ടിനായിരുന്നു മണ്ഡലത്തില്‍ നിന്നും എന്‍സിപി ടിക്കറ്റില്‍ എകെ ശശീദന്രന്‍ മത്സരിച്ച് വിജയിച്ചത്. സീറ്റ് സിപിഎം തിരിച്ച് എടുക്കുമെന്ന അഭ്യൂഹങ്ങള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും സംഭവിച്ചില്ല, എന്‍സിപിക്ക് വേണ്ടി എകെ ശശീന്ദ്രന്‍ തുടര്‍ച്ചയായ മൂന്നാം തവണയും ജനവിധി തേടുന്നു. എന്നാല്‍ മറുവശത്ത് യുഡിഎഫില്‍ ഇത്തവണയും തുടക്കം മുതല്‍ തന്നെ കാര്യങ്ങള്‍ അത്ര ശുകരമല്ല. മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനും രംഗത്ത് വന്നിരിക്കുകയാണ് അവിടെ ഇപ്പോള്‍.

ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം

എലത്തൂര്‍

എലത്തൂര്‍

യുഡിഎഫില്‍ കഴിഞ്ഞ രണ്ട് തവണ എല്‍ജെഡി മത്സരിച്ച് പരാജയപ്പെട്ട സീറ്റാണ് എലത്തൂര്‍. ഇത്തവണ അവര്‍ മുന്നണി മാറിയതോടെ സീറ്റ് കോണ്‍ഗ്രസിന് എളുപ്പത്തില്‍ തിരിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക വരെ അവര്‍ തയ്യാറാക്കുകയും ചെയ്തു.

നേതാക്കള്‍ക്ക് താല്‍പര്യം

നേതാക്കള്‍ക്ക് താല്‍പര്യം

എന്നാല്‍ തുടക്കം മുതല്‍ തന്നെ എലത്തൂര്‍ സീറ്റ് തിരിച്ചെടുക്കുന്നതില്‍ വലിയ താല്‍പര്യം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഘടകക്ഷികള്‍ക്ക് സീറ്റ് കൊടുക്കാനായിരുന്നു അവരുടെ നീക്കം. ആദ്യം മുന്നണിക്ക് ഒപ്പം നില്‍ക്കുന്ന ജനതാദള്‍ വിഭാഗത്തിന് സീറ്റ് കൊടുക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നു.

കാപ്പന്‍റെ പാര്‍ട്ടിക്ക്

കാപ്പന്‍റെ പാര്‍ട്ടിക്ക്

എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. സീറ്റ് ജനതാദളിന് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി കെപിസിസിക്ക് കത്ത് നല്‍കി. ഒടുവില്‍ ജനതാദളിന് സീറ്റ് കൈമാറിയില്ലെങ്കിലും മാണി സി കാപ്പന്‍റെ പാര്‍ട്ടിക്ക് സീറ്റ് നല്‍കാനുള്ള തീരുമാനം സംസ്ഥാന നേതൃത്വം എടുത്തു.

വാഗ്ദാനം

വാഗ്ദാനം


എന്‍സിപി വിട്ട് യുഡിഎഫിലേക്ക് വരുമ്പോള്‍ മാണി സി കാപ്പന് നല്‍കിയ വാഗ്ദാനം പാലാ ഉള്‍പ്പടെ മൂന്ന് സീറ്റായിരുന്നു. ഈ വാഗ്ദാനം പാലിക്കാന്‍ യുഡിഎഫിന് സാധിച്ചില്ലെങ്കിലും രണ്ടാം സീറ്റായി എലത്തൂര്‍ അനുവദിക്കുകയായിരുന്നു. സുള്‍ഫിക്കര്‍ മയൂരിയെ ഇവിടെ മുന്നണി സ്ഥാനാര്‍ത്ഥിയായി എന്‍സിപി പ്രഖ്യാപിക്കുകയും ചെയ്തു.

അസംതൃപ്തി

അസംതൃപ്തി

ഇതോടെ കോണ്‍ഗ്രസിലെ ​അസംതൃപ്തി പൊട്ടിത്തെറിയിലേക്ക് എത്തി. തീരുമാനത്തില്‍ പ്രതിഷേധിച്ച് മണ്ഡലത്തിലെ കെപിസിസി അംഗം, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റുമാര്‍ രാജിവെച്ച്. സീറ്റ് തിരിച്ചെടുത്തില്ലെങ്കില്‍ വിമത ഇറക്കുമെന്ന മുന്നറിയിപ്പും മണ്ഡലത്തിലെ നേതാക്കള്‍ നല്‍കി.

സാധ്യതയില്ലാത്ത മണ്ഡലം

സാധ്യതയില്ലാത്ത മണ്ഡലം

എന്നാല്‍ യുഡിഎഫിന് വലിയ സാധ്യതയില്ലാത്ത മണ്ഡലമായതിനാല്‍ തന്നെ എലത്തൂരിലെ പ്രശ്നങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം വലിയ പ്രാധാന്യം നല്‍കിയില്ല. ഇതും മണ്ഡലത്തിലെ നേതാക്കളേയും പ്രവര്‍ത്തകരേയും നിരാശരാക്കി. ഇതോടെ വിമത നീക്കവുമായി മുന്നോട്ട് പോവാനുള്ള നീക്കത്തില്‍ അവര്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു.

നടപടിയുണ്ടാവും

നടപടിയുണ്ടാവും

വിമത സ്ഥാനാര്‍ത്ഥി വന്നാല്‍ കടുത്ത നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പ് സംസ്ഥാന നേതൃത്വം നല്‍കിയെങ്കിലും നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ട് പ്രാദേശിക ഘടകം പ്രഖ്യാപിച്ച വിമത സ്ഥാനാർഥി പത്രിക സമർപ്പിക്കുകയായിരുന്നു. കെപിസിസി നിർവാഹക സമിതി അംഗം യു.വി ദിനേശ് മണി നാമനിർദേശ പത്രിക നൽകി.

കാപ്പന് തിരിച്ചടി

കാപ്പന് തിരിച്ചടി

ഒരു കാരണവശാലും പിന്‍മാറില്ലെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. എൻസികെ സ്ഥാനാർഥി സുൽഫിക്കർ മയൂരിയും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ഇടപെടുമെന്നാണ് എൻസികെ യുടെ പ്രതീക്ഷ. ഇല്ലെങ്കില്‍ പാര്‍ട്ടിക്ക് കിട്ടിയ രണ്ട് സീറ്റില്‍ ഒന്നില്‍ കോണ്‍ഗ്രസ് വിമതന്‍ തന്നെ വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യം മാണി സി കാപ്പന് മുന്നില്‍ ഉണ്ടാവും.

ഇഷ ഗുപ്തയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    മാണി സി കാപ്പനെ വിമർശിച്ച് ആനത്തലവട്ടം | Aanathalavattom Anandan Interview | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+