കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഭിജിത്തിനെ കൊയിലാണ്ടിയില്‍ നിന്നുവെട്ടി, ഇനി കോഴിക്കോട് നോര്‍ത്തില്‍; സിപിഎം കോട്ടയില്‍ പോരാട്ടം

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയിലോ പേരാമ്പ്രയിലോ കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിന് സീറ്റ് ലഭിച്ചേക്കും എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ ഈ രണ്ട് മണ്ഡലങ്ങളിലും അല്ല അഭിജിതിത്ത് മത്സരിക്കുക എന്നാണ് പുറത്ത് വരുന്ന വിവരം.

ലീഗിന്റെ 'മോഡസ് ഓപ്പറാണ്ടി'യിൽ പകച്ച് കോൺഗ്രസ്; സീറ്റുകൾക്കായി അടിത്തട്ടിൽ നിന്ന് നീക്കം, എല്ലാ ജില്ലയിലുംലീഗിന്റെ 'മോഡസ് ഓപ്പറാണ്ടി'യിൽ പകച്ച് കോൺഗ്രസ്; സീറ്റുകൾക്കായി അടിത്തട്ടിൽ നിന്ന് നീക്കം, എല്ലാ ജില്ലയിലും

കോടിയേരി സ്ഥാനമൊഴിയും, മത്സരിച്ചാലും ഇല്ലെങ്കിലും അധികാരം കിട്ടിയാല്‍ മന്ത്രിയെന്ന്! വിലയിരുത്തലുകള്‍...കോടിയേരി സ്ഥാനമൊഴിയും, മത്സരിച്ചാലും ഇല്ലെങ്കിലും അധികാരം കിട്ടിയാല്‍ മന്ത്രിയെന്ന്! വിലയിരുത്തലുകള്‍...

സിപിഎം കോട്ടയായ കോഴിക്കോട് നോര്‍ത്തില്‍ ആയിരിക്കും അഭിലാഷിന് സീറ്റ് ലഭിക്കുക എന്ന് 'ദ ക്യു' റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിജിത്തിന്റെ മണ്ഡല മാറ്റത്തില്‍ പോലും ചില അന്തര്‍ നാടകങ്ങള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധിക്കാം...

കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയില്‍

കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കെഎം അഭിജിത്തിന് ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട് എന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലോ കൊയിലാണ്ടിയിലോ ആയിരിക്കും അഭിജിത്തിനെ മത്സരിപ്പിക്കുക എന്നാണ് കരുതിയിരുന്നത്. എന്നാല്‍ രണ്ട് മണ്ഡലങ്ങളിലും അഭിജിത്തിനെ പരിഗണിക്കുന്നില്ല എന്നാണ് വിവരം.

കോഴിക്കോട് നോര്‍ത്ത്

കോഴിക്കോട് നോര്‍ത്ത്

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ആയിരിക്കും അഭിജിത്ത് മത്സരിക്കുക എന്നാണ് വിവരം. ഇവിടെ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് നോര്‍ത്ത് മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും സിപിഎം സ്ഥാനാര്‍ത്ഥിയായ എ പ്രദീപ് കുമാര്‍ ആണ് ഇവിടെ ജയിച്ചിട്ടുള്ളത്.

കൊതിച്ചത് കൊയിലാണ്ടി

കൊതിച്ചത് കൊയിലാണ്ടി

കൊയിലാണ്ടി മണ്ഡലത്തില്‍ മത്സരിക്കാന്‍ ആയിരുന്നു കെഎം അഭിജിത്ത് ആദ്യം താത്പര്യം പ്രകടിപ്പിച്ചിരുന്നത്. 2006 മുതല്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് കൊയിലാണ്ടി എങ്കിലും, ശക്തമായ പോരാട്ടം നടത്താമെന്ന പ്രതീക്ഷയിലായിരുന്നു അഭിജിത്ത്. 2016 ല്‍ പതിമൂവായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ ദാസന്‍ വിജയിച്ച മണ്ഡലത്തില്‍, തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് ലീഡ് 3,071 വോട്ടുകള്‍ മാത്രമാണ്.

മുല്ലപ്പള്ളിയ്ക്ക് വേണ്ടി

മുല്ലപ്പള്ളിയ്ക്ക് വേണ്ടി

കെഎം അഭിജിത്തിനെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്ന പേരാമ്പ്രയും കൊയിലാണ്ടിയും തന്നെ ആയിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് ലീഡ് പതിനായിരത്തില്‍ അധികമാണ്. ഈ സാഹചര്യത്തില്‍ ആണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടിയിലേക്ക് കളമാറിയത്. ഇതോടെ അഭിജിത്ത് കോഴിക്കോട് നോര്‍ത്തിലേക്ക് മാറ്റപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പേരാമ്പ്രയിലെ സ്ഥിതി

പേരാമ്പ്രയിലെ സ്ഥിതി

കേരള കോണ്‍ഗ്രസ് എം സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമാണ് പേരാമ്പ്ര. എന്നാല്‍ 1977 ല്‍ കെസി ജോസഫിന് ശേഷം സിപിഎം അല്ലാതെ മറ്റൊരു പാര്‍ട്ടിയും ഇവിടെ വിജയിച്ചിട്ടില്ല. ഇത്തവണ കേരള കോണ്‍ഗ്രസ് എം പിളര്‍ന്നതോടെ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കം കോണ്‍ഗ്രസ് നടത്തുന്നുണ്ട്. പേരാമ്പ്ര സീറ്റിന് വേണ്ടി മുസ്ലീം ലീഗും ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ലീഗിന് കൂടുതല്‍ സീറ്റുകള്‍?

ലീഗിന് കൂടുതല്‍ സീറ്റുകള്‍?

കോഴിക്കോട് ജില്ല ആയിരിക്കും ഇത്തവണ യുഡിഎഫ് സീറ്റ് വിഭജനത്തില്‍ കീറാമുട്ടിയാവുക എന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. രണ്ട് സീറ്റുകള്‍ അധികം വേണമെന്ന ആവശ്യമാണ് മുസ്ലീം ലീഗ് ഉന്നയിക്കുന്നത്. പേരാമ്പ്ര ലീഗിന് കൊടുത്തിട്ട് തിരുവമ്പാടി മണ്ഡലം തങ്ങള്‍ക്ക് നല്‍കണം എന്ന ആവശ്യം പിജെ ജോസഫും ഉന്നയിക്കുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ ചിത്രം കൂടുതല്‍ വ്യക്തമാകും.

ജലീലിനെ വീഴ്ത്താന്‍ തുരുപ്പുചീട്ടുമായി ലീഗ്; 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ സ്വതന്ത്രന്‍? ജലീലിനെ വീഴ്ത്താന്‍ തുരുപ്പുചീട്ടുമായി ലീഗ്; 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ സ്വതന്ത്രന്‍?

വെല്‍ഫെയറില്‍ വീണ്ടും ലീഗിന് പൊള്ളുന്നു; ഇത്തവണ യൂത്ത് ലീഗ് വക, പ്രതിരോധത്തില്‍ നേതൃത്വംവെല്‍ഫെയറില്‍ വീണ്ടും ലീഗിന് പൊള്ളുന്നു; ഇത്തവണ യൂത്ത് ലീഗ് വക, പ്രതിരോധത്തില്‍ നേതൃത്വം

Kozhikode
English summary
Kerala Assembly Election 2021: KSU President KM Abhijith may contest form Kozhikode North Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X