Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടത് പ്രകടന പത്രിക സാമൂഹ്യനീതിയിലൂന്ന നയസമീപനം: കെടി കുഞ്ഞിക്കണ്ണന്‍

കോഴിക്കോട്: എൽ ഡി എഫ് പ്രകടനപത്രികയെ ജനകീയും വിപ്ലവകരവുമാക്കുന്നത് ദുർബ്ബല ജനവിഭാഗങ്ങളുടെ സുരക്ഷയിലും സാമുഹ്യ തുല്യതയിലും ഊന്നുന്ന അതിൻ്റെ സമീപനവും കർമ്മപരിപാടികളുമാണെന്ന് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍. സാമൂഹ്യനീതിയിലൂന്ന അതിൻ്റെ നയസമീപനമാണ്. ഇന്നലെ പ്രസിദ്ധീകരിച്ച മാനിഫെസ്റ്റോവിലെ 900 ഉറപ്പുകളിൽ കേരളീയ സമൂഹവും ജനാധിപത്യവാദികളും ഏറ്റവും ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതും ഉയർത്തിപ്പിടിക്കേണ്ടതുമായ ഉറപ്പാണ് വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തുമെന്ന നിർദ്ദേശമെന്നും അദ്ദേഹം പറയുന്നു.

സത്രീയുടെ സാമൂഹ്യവും ലൈംഗികവുമായ അടിമത്വത്തെയും ചൂഷണത്തെയും അവസാനിപ്പിക്കാനുള്ള നീക്കത്തെയും നടപടിയെയും ത്വരിപ്പിക്കുന്നതാണ് ഈയൊരു നിർദ്ദേശം. വീട്ടുജോലികൾ കൂലിയില്ലാപ്പണിയാണല്ലോ. സാമൂഹ്യ ഉല്പാദനത്തിലെ അദൃശ്യാധ്വാനം. സ്ത്രീയെ വീട്ടകങ്ങളിൽ, പുക പിടിച്ച അടുക്കള ചുമരുകൾക്കകത്ത് തളച്ചിടുന്ന മൂല്യവ്യവസ്ഥക്കെതിരായ ധീരമായ നീക്കമാണിത്.

rallydf-

ഒക്ടോബർ വിപ്ലവത്തിന് ശേഷം ലെനിനും അലക്സാണ്ടർ കൊളന്തായുമാണ് അടുക്കളപ്പണിയെയും അലക്കുപ്പണിയെയുമെല്ലാം തൊഴിലായി അംഗീകരിക്കുകയും അവയെ സാമൂഹ്യ ഉല്പാദനത്തിൻ്റെ ഭാഗമാക്കി കൂലിയുള്ള പണിയാക്കി മാറ്റിയത്.. 1919ൽ സോവ്യറ്റ് യൂണിയൻ എല്ലാം രംഗങ്ങളിലും സ്ത്രീക്ക് തുല്യത ഉറപ്പു് വരുത്തുന്ന കുടുംബ നിയമം കൊണ്ടുവന്നു.സാമൂഹ്യ അടുക്കളകളും പൊതു അലക്ക് ശാലകളും വ്യാപകമാക്കി.ഭക്ഷണം പാകം ചെയ്യലും അലക്കുമെല്ലാം കൂലിയുള്ള തൊഴിലാക്കി അവയെ സാമൂഹ്യ വൽക്കരിച്ചു.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

കുടുംബത്തിലെ അധ്വാനം കൂലിയുള്ള പണിയാക്കി കാണുന്ന രാഷട്രീയ സമീപനത്തിൽ നിന്നാണ് വീട്ടമ്മമാർക്ക് പെൻഷൻ നൽകാനുള്ള
എൽ ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനം. ജനസംഖ്യയിൽ ഭൂരിപക്ഷവും സ്ത്രീകളുള്ള സമൂഹമാണ് കേരളം ... സ്ത്രീയെ സ്വതന്ത്രയും തുല്യയുമായ പൗരയായി കാണുന്ന വീക്ഷണ സമീപനമാണ് ഇടതുപക്ഷം മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറയുന്നു.

വേറിട്ട ലുക്കില്‍ നടി ശ്രദ്ധ ദാസ്; വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
    Twenty 20 | Sabu M Jacob Interview | ഭരണഘടനയെ അട്ടിമറിക്കാനോ ട്വൻറി 20 ? | Part 2 | Oneindia

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+