മലബാറില്‍ ഞെട്ടിക്കും.. 48ല്‍ 35 ലേറെ സീറ്റ് കിട്ടും; യുഡിഎഫ് മലപ്പുറത്ത് ഒതുങ്ങും, സിപിഎം പ്രതീക്ഷ
കോഴിക്കോട്: വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ആറ്റിയും കുറുക്കിയുമുള്ള കണക്കെടുപ്പുകളിലാണ് മുന്നണികള്‍. ഇടതുമുന്നണി പോളിങ് ദിനത്തില്‍ തന്നെ കണക്കുകള്‍ ശേഖരിച്ച് ഇന്നോടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി കഴിഞ്ഞു. യുഡിഎഫ് കേന്ദ്രങ്ങളിലും ബിജെപിയും ഇപ്പോഴും കണക്കുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. വോട്ടെടുപ്പിന് മുമ്പെന്ന പോലെ വോട്ടെടുപ്പിന് ശേഷവും മൂന്ന് മുന്നണികളും വലിയ അവകാശ വാദമാണ് നടത്തുന്നത്. കോഴിക്കോട് ഉള്‍പ്പടേയുള്ള ജില്ലകളില്‍ തിരിച്ച് വരുമെന്ന് യുഡിഎഫ് പറയുമ്പോള്‍ മലപ്പുറം ഒഴികേയുള്ള മലബാറിലെ ജില്ലകളില്‍ മികച്ച മുന്നേറ്റമുണ്ടാവുമെന്നാണ് ഇടത് നേതൃത്വം അഭിപ്രായപ്പെടുന്നത്.
ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

മലബാറിലെ പോളിങ്ങ്
കേരളത്തിലെ മറ്റ് മേഖലകളെ അപേക്ഷിച്ച് മികച്ച രീതിയിലുള്ള പോളിങ്ങായിരുന്നു മലബാറില്‍ നടന്നത്. കാസര്‍കോട് 74.91, കണ്ണൂര്‍ 77.78, കോഴിക്കോട് 78.42, വയനാട് 74.97, മലപ്പുറം 78.31 ശതമാനം എന്നിങ്ങനെയാണ് അഞ്ച് ജില്ലകളിലെ പോളിങ്. കോഴിക്കോട്ടെ 78.42 ശതമാനമാണ് സംസ്ഥാനത്തെ തന്നെ ജില്ലാ അടിസ്ഥാനത്തിലുള്ള ഏറ്റവും ഉയര്‍ന്ന വോട്ടിങ് ശതമാനം.

വലിയ പ്രതീക്ഷ
കണ്ണൂരിലും കോഴിക്കോട് വോട്ടിങ് ശതമാനം ഉയര്‍ന്ന് നിന്നത് എല്‍ഡിഎഫിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 2016 ല്‍ ഈ അഞ്ച് ജില്ലകളിലെ 48 സീറ്റുകളില്‍ 28 സീറ്റുകളിലായിരുന്നു ഇടതുമുന്നണിയുടെ വിജയം. ഇത്തവണ ഈ നിലയില്‍ നിന്നും വലിയ മുന്നേറ്റം ഉണ്ടാക്കാമെന്നാണ് പ്രതീക്ഷ. ആകെ 35ലേറെ സീറ്റുകള്‍ ഈ മേഖലയില്‍ നിന്ന് പിടിക്കാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍.

കാസര്‍കോട്
കാസര്‍കോട് കഴിഞ്ഞ തവണ എല്‍ഡിഎഫ് 3, യുഡിഎഫ് 2 എന്നതായിരുന്നു സ്ഥിതി. പല മണ്ഡലങ്ങളിലും ശക്തമായ മത്സരം നിലനിന്നെങ്കിലും നിലവലെ സ്ഥിതി തന്നെ തുടരുമെന്നാണ് പ്രതീക്ഷ. കണ്ണൂരില്‍ എല്‍ഡിഎഫ് 8, യുഡിഎഫ് 3 എന്നതായിരുന്നു കഴിഞ്ഞ തവണത്തെ സ്ഥിതി ഇത്തവണ അത് 10-1 എന്ന അവസ്ഥയിലേക്ക് മാറുമെന്നാണ് പ്രതീക്ഷ.

അഴീക്കോട്, ഇരിക്കൂര്‍
അഴീക്കോട്, ഇരിക്കൂര്‍, പേരാവൂര്‍ എന്നീ മൂന്ന് സിറ്റിങ് സീറ്റുകളാണ് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് ഉള്ളത്. ഇതില്‍ അഴീക്കോടും പേരാവൂരും ശക്തമായ മത്സരമാണ് നടന്നത്. ഇവ രണ്ടും പിടിച്ചെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം. ഇരിക്കൂര്‍ കൂടെ പോരണമെങ്കില്‍ കോണ്‍ഗ്രസ് വോട്ടുകളില്‍ വലിയ ചോര്‍ച്ച വേണം.

കോഴിക്കോട് ജില്ലയില്‍
കോഴിക്കോട് ജില്ലയില്‍ ആകെയുള്ള 13 ല്‍ 11 കഴിഞ്ഞ തവണ എല്‍ഡിഎഫിനായിരുന്നു. ലീഗ് പിടിച്ച കോഴിക്കോട് സൗത്തും കുറ്റ്യാടിയും മാത്രമായിരുന്നു യുഡിഎഫ് അക്കൗണ്ടില്‍ ഉള്ളത്. ഇത്തവണ അത് രണ്ട് പിടിച്ചെടുക്കുമെന്നാണ് വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സിപിഎം കേന്ദ്രങ്ങല്‍ അവകാശപ്പെട്ടത്.

വയനാട്ടില്‍
വയനാട്ടിലെ 2-1 എന്ന അവസ്ഥയില്‍ നിന്നും 3-0 എന്ന സ്കോറാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. മൂന്നിടത്തും മത്സരം കടുപ്പമേറിയതായിരുന്നു എന്നതില്‍ ഇടത് നേതാക്കള്‍ക്ക് സംശയമില്ല. എന്നാല്‍ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെയുണ്ടായ പടലപ്പിണക്കങ്ങളിലും കോണ്‍ഗ്രസ് നേതാക്കളുടെ രാജിയുമാണ് പ്രതീക്ഷയേറ്റുന്നത്.

മലപ്പുറത്ത്
മലപ്പുറത്ത് ലീഗ് കേന്ദ്രങ്ങളില്‍ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നില്ല. എങ്കിലും നാല് സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചേക്കും. തരംഗം ഉണ്ടായാല്‍ മാത്രം അത് ഏഴായി വര്‍ധിക്കാമെന്നാണ് കണക്ക് കൂട്ടല്‍. തവനൂരില്‍ കെടി ജലീല്‍ എളുപ്പത്തില്‍ വിജയിച്ച് കയറുമെന്നും സിറ്റിങ് സീറ്റായ താനൂരില്‍ മത്സരം കനത്തുവെന്നും നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നു.

യുഡിഎഫ് പ്രതീക്ഷ
മലാബാറില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെയും കണക്ക് കൂട്ടല്‍ മലപ്പുറത്ത് പതിനഞ്ചോളം സീറ്റുകളിലാണ് വിജയ പ്രതീക്ഷ. വയനാട്ടില്‍ മൂന്ന് സീറ്റുകളും ലഭിച്ചേക്കാം. കണ്ണൂരില്‍ സിറ്റിങ് സീറ്റുകള്‍ക്ക് പുറമെ കൂത്തുപറമ്പ്, കണ്ണൂര്‍ സീറ്റുകളിലാണ് വിജയ പ്രതീക്ഷ. കാസര്‍കോട് തൃക്കരിപ്പൂരും അധികമായി പ്രതീക്ഷിക്കുന്നു.

പകുതിയിലേറെ
കോഴിക്കോട് ജില്ലയില്‍ പകുതിയില്‍ അധികം സീറ്റുകള്‍ കിട്ടുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍, സീറ്റിങ് സീറ്റുകള്‍ക്ക് പുറമെ, കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി, വടകര, കുന്ദമംഗലം, തിരുവമ്പാടി, കൊടുവള്ളി സീറ്റുകളിലാണ് യുഡിഎഫിന് വിജയ പ്രതീക്ഷയുള്ളത്. ഇത്തവണ കോഴിക്കോട് 5 മുതല്‍ എട്ട് എംഎല്‍എമാര്‍ ജില്ലയില്‍ നിന്ന് യുഡിഎഫിന് ഉണ്ടാവുമെന്നാണ് എംകെ രാഘവന് അഭിപ്രായപ്പെട്ടത്.

ബിജെപി
മഞ്ചേശ്വരത്താണ് മലബാറില്‍ ബിജെപി പ്രതീക്ഷ വെക്കുന്നത്. കഴിഞ്ഞ തവണ 89 വോട്ടിന് തോറ്റ സുരേന്ദ്രന് ഇത്തവണ വീണ്ടും മത്സരിച്ച മണ്ഡലത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. ക്രോസ് വോട്ടിങ് ഉണ്ടായില്ലെങ്കില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എംടി രമേശ് മത്സരിച്ച കോഴിക്കോട് നോര്‍ത്തില്‍ വിജയത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടാം സ്ഥാനം ഉറപ്പാണെന്നും ബിജെപി കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു.
ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍
-
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം












Click it and Unblock the Notifications