കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയില്‍ ആര്, നീക്കം ശക്തമാക്കി എല്‍ജെഡിയും ജെഡിഎസും; മത്സരിക്കാന്‍ മനയത്ത് ചന്ദ്രനും എം ഭാസ്കരനും

Google Oneindia Malayalam News

കോഴിക്കോട്: എല്‍ജെഡി-ജെഡിഎസ് ലയനം നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പൂര്‍ത്തിയാക്കണെന്ന് സിപിഎം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ലയനം തല്‍ക്കാലം ഉണ്ടാവില്ലെന്ന സൂചനയാണ് എല്‍ ജെ ഡി നല്‍കുന്നത്. ലയനം സംബന്ധിച്ച് നിലവില്‍ തീരുമാനം ആയിട്ടില്ലെന്നാണ് എല്‍ജെഡി അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ വ്യക്തമാക്കിയത്. രണ്ട് പാര്‍ട്ടികളും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചുള്ള പരിശോധനകള്‍ നടക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ലയനം നടന്നില്ലെങ്കില്‍ വടകര ഉള്‍പ്പടേയുള്ള സീറ്റുകളുടെ കാര്യത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം ഉണ്ടാവും എന്നുള്ളതും കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വരും എന്നുള്ളതുമാണ് എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നത്.

ജെഡിഎസ് പിളരുന്നത്

ജെഡിഎസ് പിളരുന്നത്

2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എംപി വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടി വിട്ടതോടെയാണ് ജെഡിഎസ് പിളരുന്നത്. ജെഡിഎസ് വിട്ട വിരേന്ദ്ര കുമാറും കൂട്ടരും സോഷ്യലിസ്റ്റ് ജനതാ ദള്‍ രൂപീകരിച്ച് യുഡിഎഫില്‍ എത്തി. പിന്നീട് പാര്‍ട്ടി നിതീഷ് കുമാറിന്‍റെ ജെഡിയുവില്‍ ലയിക്കുകയും ചെയ്തു.

നിതീഷ് കുമാര്‍ പോയപ്പോള്‍

നിതീഷ് കുമാര്‍ പോയപ്പോള്‍

എന്നാല്‍ ബിഹാറിലെ മഹാസഖ്യം പൊളിച്ച് നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് മടങ്ങിയപ്പോള്‍ നിതീഷുമായുള്ള കൂട്ട് അവസാനിപ്പിച്ച് ജെഡിയു കേരള ഘടകം ഒന്നടങ്കം 2018ല്‍ ശരദ് യാദവിന്‍റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ദളില്‍ ലയിക്കുകയായിരുന്നു. 2019 ല്‍ പാര്‍ട്ടി യുഡിഎഫ് മുന്നണി വിട്ട് എല്‍ഡിഎഫില്‍ എത്തുകയും ചെയ്തു.

എല്‍ജെഡി എല്‍ഡിഎഫില്‍

എല്‍ജെഡി എല്‍ഡിഎഫില്‍

എല്‍ജെഡി എല്‍ഡിഎഫില്‍ എത്തിയത് മുതല്‍ തന്നെ ജെഡിഎസുമായി ലയിക്കുക എന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചിരുന്നു. സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കം ഒഴിവാക്കുന്നതിന് കൂടുതല്‍ ശക്തമായ ഒരു ഘടകക്ഷി എന്നതുമായിരുന്നു സിപിഎം ലക്ഷ്യം. യുഡിഎഫിന്‍റെ ഭാഗമായി എല്‍ജെഡി 7 സീറ്റിലും എല്‍ഡിഎഫില്‍ ജെഡിഎസ് 5 സീറ്റിലുമായിരുന്നു കഴിഞ്ഞ തവണ മത്സരിച്ചത്.

കൂത്തുപറമ്പ്, മട്ടന്നൂര്‍

കൂത്തുപറമ്പ്, മട്ടന്നൂര്‍

ലയനം സാധ്യമായില്ലെങ്കില്‍ ഇരുപാര്‍ട്ടികളും കൂടി 12 സീറ്റ് ആവശ്യപ്പെടും. കൂത്തുപറമ്പ്, മട്ടന്നൂര്‍, കല്‍പ്പറ്റ, വടകര, എലത്തൂര്‍, ആലപ്പുഴ, നേമം മണ്ഡലങ്ങളിലായിരുന്നു എല്‍ജെഡി കഴിഞ്ഞ തവണ മത്സരിച്ചത്. മത്സരിച്ച എല്ലാ സീറ്റിലും എല്‍ജെഡി പരാജയപ്പെട്ടപ്പോള്‍ വടകര, ചിറ്റൂര്‍, തിരുവല്ല സീറ്റുകളില്‍ വിജയിക്കാന്‍ ജെഡിഎസിന് സാധിച്ചിരുന്നു.

വടകര ആര്‍ക്ക്

വടകര ആര്‍ക്ക്

കഴിഞ്ഞ തവണ തങ്ങള്‍ മത്സരിച്ച എല്ലാ സീറ്റും ഇത്തവണയും തങ്ങള്‍ക്ക് തന്നെ വേണമെന്ന് എല്‍ജെഡിയും ജെഡിസും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ വടകര സീറ്റിനായി ഇരു പാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കവും മൂര്‍ച്ഛിച്ചു. ഇരുപാര്‍ട്ടികളും തമ്മില്‍ 2016 ല്‍ നേരിട്ട് മത്സരം നടന്ന മണ്ഡലമായിരുന്നു വടകര. എല്‍ജെഡിയിലെ മനയത്ത് ചന്ദ്രനെ പതിനായിരത്തിലേറെ വോട്ടിന് പരാജയപ്പെടുത്തി ജെഡിഎസിലെ സികെ നാണുവായിരുന്നു കഴിഞ്ഞ തവണത്തെ വിജയി.

പാലാ മോഡല്‍

പാലാ മോഡല്‍

ഫലത്തില്‍ പാലായില്‍ എന്‍സിപിയും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ ഉണ്ടായത് പോലുള്ളൊരു തര്‍ക്കമാണ് വടകരയിലും ഉണ്ടായിരിക്കുന്നത്. ജയിച്ച പാര്‍ട്ടി തോറ്റ പാര്‍ട്ടിക്ക് സീറ്റ് വിട്ടുകൊടുക്കേണ്ട കാര്യമുണ്ടോ എന്നുള്ളതാണ് പ്രധാന ചര്‍ച്ച. 2011 ലും 2016 ലും എല്‍ജെഡിയെ പരാജയപ്പെടുത്തി നിലനിര്‍ത്തിയ മണ്ഡലം എന്തിന് വിട്ടുനല്‍കണം എന്നാണ് ജെഡിഎസ് ചോദിക്കുന്നത്.

സിപിഎമ്മിനും താല്‍പര്യം

സിപിഎമ്മിനും താല്‍പര്യം

രണ്ടു ദളും ലയിച്ച് ഒന്നായാലും പാർട്ടിക്കുള്ളിൽ സീറ്റിന്റെ പേരിൽ പോര് തുടരും എന്ന കാര്യം ഉറപ്പാണ്. സീറ്റ് എല്‍ജെഡിക്ക് തന്നെ നല്‍കാനാണ് സിപിഎമ്മിനും താല്‍പര്യം. അങ്ങനെയെങ്കില്‍ മനയത്ത് ചന്ദ്രനാണ് എല്‍ജെഡിയില്‍ പ്രഥമ പരിഗണന. ഏറമാല പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന എം ഭാസ്കരനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ മനയത്തിനോടൊപ്പം തന്നെ പരിഗണിക്കപ്പെട്ടിരുന്ന നേതാവായിരുന്നു എം ഭാസ്കരന്‍.

പ്രബല വിഭാഗം

പ്രബല വിഭാഗം

എന്നാല്‍ സീറ്റിനായുള്ള അവകാശ വാദം ശക്തമാക്കുമെന്നാണ് സികെ നാണുവിന്‍റെ അനുയായികളും വ്യക്തമാക്കുന്നത്. എന്നാല്‍ ലയനം നടന്നാല്‍ നിലവിലെ എല്‍ജെഡിയില്‍ നിന്ന് തന്നെയാവും സ്ഥാനാര്‍ത്ഥിയെന്ന കാര്യം ഉറപ്പാണ്. സീറ്റ് വേണമെന്ന സികെ നാണുവിന്‍റെ ആവശ്യത്തെ ജെഡിഎസിലെ തന്നെ പ്രബല വിഭാഗം പിന്തുണച്ചേക്കില്ല. ജെഡിഎസില്‍ നിന്ന് പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ ലോഹ്യയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

എൽജെഡി– ജെഡിഎസ് ലയനം

എൽജെഡി– ജെഡിഎസ് ലയനം


എൽജെഡി- ജെഡിഎസ് ലയനം നടന്നാൽ പിന്നെ രണ്ടു പാർട്ടിയില്ലല്ലോ; പിന്നെന്തു തർക്കം എന്നാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉള്‍പ്പടേയുള്ളവര്‍ ചോദിച്ചത്. 1957 ലെ ആദ്യ തിരഞ്ഞെടുപ്പ് ഒഴികെ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മാത്രം വിജിയിച്ചിട്ടുള്ള മണ്ഡലമാണ് വടകര. അതേസമയം, ദളിന്‍റെ ശക്തി കേന്ദ്രമായ വടകര മേഖലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചില്ലെന്ന വികാരം എല്‍ഡിഎഫില്‍ ശക്തമാണ്.

വീണ്ടും പാര്‍ട്ടി വേദിയില്‍

വീണ്ടും പാര്‍ട്ടി വേദിയില്‍

അതേസമയം, പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കിയതിന് ശേഷം സികെ നാണു കഴിഞ്ഞ ദിവസം പാര്‍ട്ടി വേദിയില്‍ എത്തി എന്നുള്ളതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഉത്തരമേഖലാ നേതൃസംഗമത്തിലാണ് അദ്ദേഹം പങ്കെടുത്തത്. അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം നാണുവിനെ അനുകൂലിക്കുന്നവർ സമാന്തര സംസ്ഥാന കമ്മിറ്റിക്കു രൂപം നൽകി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

Kozhikode
English summary
kerala assembly election 2021;LJD and JDS claim Vadakara assembly seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X