കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജെഡിഎസുമായി ലയനമില്ല; അവരെ പിളര്‍ത്താനാണ് നീക്കം; വെളിപ്പെടുത്തലുമായി എല്‍ജെഡി നേതാവ്

Google Oneindia Malayalam News

കോഴിക്കോട്: ഇടതുമുന്നണിയിലെ ഘടകകക്ഷികളായ എല്‍ജെഡിയും ജെഡിഎസും തമ്മിലുള്ള ലയനം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാവാനുള്ള സാധ്യതകള്‍ മങ്ങി. സീറ്റ് വീതം വെയ്പ്പ് അടക്കമുള്ള കാര്യങ്ങളിലെ തര്‍ക്കം ഒഴിവാക്കാന്‍ ലയനം എന്ന നിര്‍ദേശം ആദ്യം മുന്നോട്ട് വെച്ചത് സിപിഎം ആയിരുന്നു. ഇതിന് പിന്നാലെ ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ചകളും നടന്നു. എന്നാല്‍ ഇരുകൂട്ടരം കടുപിടുത്തം തുടര്‍ന്നതോടെ ലയന സാധ്യത മങ്ങുകയായിരുന്നു. ഇതോടെ വടകര ഉള്‍പ്പടേയുള്ള സീറ്റുകളിലേക്ക് ഇരുപാര്‍ട്ടികളും തമ്മില്‍ അവകാശവാദവും ശക്തമാക്കിയിട്ടുണ്ട്.

ജെഡിഎസ് നേതൃത്വം

ജെഡിഎസ് നേതൃത്വം

കര്‍ണാടകയിലെ ജെഡിഎസ് നേതൃത്വം ബിജെപിയോട് അടുക്കുന്നുവെന്ന് പറഞ്ഞാണ് എല്‍ജെഡി ലയനത്തില്‍ നിന്ന് പിന്നോക്കം പോയത്. പ്രവര്‍ത്തകര്‍ എല്‍ജെഡിക്കാരായി തുടരണം എന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാറ്‍ കൂടി വ്യക്തമാക്കിയതോടെ ലയനം അടുത്ത കാലത്തൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പായി. എന്നാല്‍ ലയനം വേണമെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ശ്രേയാംസ് കുമാറും കൂട്ടരും.

എല്‍ജെഡി ശ്രമം

എല്‍ജെഡി ശ്രമം

ഇതിനിടയിലാണ് ലയനത്തില്ല, ജെഡിഎസിനെ പിളര്‍ത്താനാണ് എല്‍ജെഡി ശ്രമിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്‍റ് മനയത്ത് ചന്ദ്രന്‍ രംഗത്ത് എത്തിയത്. നിയമസഭാ തെര‍ഞ്ഞെടുപ്പിന് മുമ്പ് ജെഡിഎസിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കുമെന്നാണ് മനയത്ത് ചന്ദ്രന്‍ അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയെന്നും നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസിലെ പ്രബല വിഭാഗം എല്‍ജെഡിയിലെത്തുമെന്നും മനയത്ത് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വടകര വേണമെന്ന് എല്‍ജെഡി

വടകര വേണമെന്ന് എല്‍ജെഡി

അതേസമയം, വടകരയിൽ സ്വന്തം നിലയിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും ചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ തവണ ജെഡിഎസ് മത്സരിച്ച വിജയിച്ച വടകര സീറ്റിനായി എല്‍ജെഡി ഇത്തവണ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സിപിഎം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും അനുകൂല നിലപാടാണെന്നാണ് സൂചന. വടകരയിലേക്ക് എല്‍ജെഡി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നവരില്‍ ഒരാളാണ് മനയത്ത് ചന്ദ്രന്‍.

സിപിഎം നിര്‍ദേശം

സിപിഎം നിര്‍ദേശം


അതേസമയം ജനതാപാര്‍ട്ടികള്‍ ഒന്നിച്ചാലേ സീറ്റ് ചര്‍ച്ചയിലേയ്ക്ക് അടക്കം കടക്കൂവെന്ന് സിപിഎം വ്യക്തമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പും സിപിഎം ഇത്തരം നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. ഇപ്പോള്‍ ഇങ്ങനെ പോകട്ടെ, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉറപ്പാണെന്നുമായിരുന്നു ഇരുകൂട്ടരും അന്ന് സിപിഎമ്മിന് നല്‍കിയ ഉറപ്പ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലയനം വൈകുമെന്നും സീറ്റ് ചര്‍ച്ചയിലേയ്ക്ക് കടക്കണമെന്നുമാണ് എല്‍ജെഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ജയിക്കാം 1 ബില്യൺ ഡോളർ; അമേരിക്കൻ ജാക്ക്പോട്ട് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

 മലബാറിലെ മുസ്ലിം ലീഗ് കോട്ടകള്‍ പൊളിച്ചടുക്കുമോ സി പി എം; സമസ്ത ഇകെ വിഭാഗത്തിന്‍റെ നിലപാടില്‍ ലീഗില്‍ ആശങ്ക മലബാറിലെ മുസ്ലിം ലീഗ് കോട്ടകള്‍ പൊളിച്ചടുക്കുമോ സി പി എം; സമസ്ത ഇകെ വിഭാഗത്തിന്‍റെ നിലപാടില്‍ ലീഗില്‍ ആശങ്ക

Kozhikode
English summary
kerala assembly election 2021; LJD leader said the move was to split the JDS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X