കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെകെ ഷൈലജയുടെ കൂത്തുപറമ്പും വടകരയും അടക്കം 7 സീറ്റുകളും വേണമെന്ന് എല്‍ജെഡി; ലയനം ഇപ്പോഴില്ല

Google Oneindia Malayalam News

കോഴിക്കോട്: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മുന്നണിയുടെ ഭാഗമായതോടെ എല്‍ഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടി ആയിരിക്കുകയാണ്. യുഡിഎഫില്‍ കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളും ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസിന്‍റെ നീക്കം. എന്നാല്‍ അത്രയും നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് സിപിഎം കേരള കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. എല്‍ജെഡിയുടേയും ആവശ്യം കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളാണ്. എന്നാല്‍ ജെഡിഎസുമായി ലയിച്ച് ഒരു പാര്‍ട്ടിയായി വരാനാണ് സിപിഎം എല്‍ജെഡിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

എൽജെഡി ജെഡിഎസ് ലയനം

എൽജെഡി ജെഡിഎസ് ലയനം

എല്‍ഡിഎഫിന്‍റെ ഭാഗവും മുമ്പ് ഒറ്റ പാര്‍ട്ടിയുമായിരുന്ന ലോക്താന്ത്രിക് ജനതാദൾ (എൽജെഡി), ജനതാദൾ (എസ്) എന്നിവ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒറ്റപാര്‍ട്ടിയായി മാറണമെന്നാണ് സിപിഎം നിര്‍ദേശം. ഇതിന് പിന്നാലെ ജെഡിഎസ് നേതാക്കളായ കെ.കൃഷ്ണൻകുട്ടി, മാത്യു ടി.തോമസ് എന്നിവർ എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഡിഎഫിൽ മത്സരിച്ചത്

യുഡിഎഫിൽ മത്സരിച്ചത്

രണ്ട് പാര്‍ട്ടിയായി നിന്നാല്‍ കൂടുതല്‍ സീറ്റുകള്‍ ദളുകള്‍ക്ക് നല്‍കേണ്ടി വരും. ജെഡിഎസിന് കഴിഞ്ഞ തവണ നൽകിയത് 5 സീറ്റാണ്. എൽജെഡി യുഡിഎഫിൽ മത്സരിച്ചത് 7 സീറ്റുകളിലും. ജെഡിഎസ് മൂന്ന് സീറ്റില്‍ വിജയിച്ചപ്പോള്‍ എല്‍ജെഡി മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ടു. കൂത്തുപറമ്പ്, മട്ടന്നൂര്‍, കല്‍പ്പറ്റ, വടകര, എലത്തൂര്‍, ആലപ്പുഴ, നേമം മണ്ഡലങ്ങളിലായിരുന്നു എല്‍ജെഡിയുടം മത്സരം.

ജെഡിഎസിന് എട്ട് സീറ്റ്

ജെഡിഎസിന് എട്ട് സീറ്റ്

ഇരുപാര്‍ട്ടികളും അതേ സീറ്റുകള്‍ ഇത്തവണയും ആവശ്യപ്പെട്ടാല്‍ 12 സീറ്റുകള്‍ അവര്‍ക്ക് മാത്രമായി നല്‍കേണ്ടി വരും. എന്നാല്‍ പിളര്‍പ്പിന് മുമ്പ് ജെഡിഎസിന് എല്‍ഡിഎഫിന് നല്‍കിയിരുന്നത് എട്ട് സീറ്റുകളായിരുന്നു. ലയനം നടന്നാല്‍ അത്രയും സീറ്റുകള്‍ തന്നെ ദളിന് നല്‍കാനാണ് സിപിഎം തീരുമാനം.

എലത്തൂരില്‍ എന്‍സിപിയും

എലത്തൂരില്‍ എന്‍സിപിയും

നേമത്തും എലത്തൂരും വടകരയും ഒഴികെ കഴിഞ്ഞ തവണ എല്‍ജെഡി മത്സരിച്ച എല്ലാ സീറ്റിലും ജയിച്ചത് സിപിഎം ആണ്. നേമത്ത് ബിജെപിയും എലത്തൂരില്‍ എന്‍സിപിയും വടകരയില്‍ ജെഡിഎസും ജയിച്ചു. ബാക്കി വരുന്ന 4 സീറ്റും സിപിഎം സിറ്റിങ് സീറ്റുകളാണ്. കെ.കെ. ശൈലജ ജയിച്ച കൂത്തുപറമ്പ് കെ.പി. മോഹനനു വേണ്ടി ആവശ്യപ്പെടുന്നു. എല്‍ഡിഎഫില്‍ ആയിരുന്നപ്പോള്‍ മുമ്പ് മത്സരിച്ച മണ്ഡലം എന്ന നിലയില്‍ ഇത് വിട്ട് നല്‍കാന്‍ സിപിഎം തയ്യാറാണ്.

വടകരയ്ക്കായി ഇരുപക്ഷവും

വടകരയ്ക്കായി ഇരുപക്ഷവും

കഴിഞ്ഞ തവണ ജെഡിഎസും എല്‍ജെഡിയും നേരിട്ട് ഏറ്റ് മുട്ടിയ വടകരയ്ക്കായി ഇരുപക്ഷവും ഇപ്പോള്‍ തന്നെ അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. ലയിച്ച് വരുന്ന ദളിന് സീറ്റ് നല്‍കാന്‍ സിപിഎം തയ്യാറാണ്. എന്നാല്‍ ഇരുപക്ഷവും തര്‍ക്കം തുടരുകയാണെങ്കില്‍ സീറ്റ് ഏറ്റെടുക്കുമെന്ന മുന്നറിയിപ്പ് സിപിഎം നല്‍കിയിട്ടുണ്ട്. ഇത്തരം തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടികൂടിയാണ് ലയനം എന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചത്.

ലയനം ഇല്ല

ലയനം ഇല്ല

എന്നാല്‍ തൽക്കാലം ജനതാദൾ എസുമായി ലയിക്കാതെ തന്നെ എല്‍ഡിഎഫിനോട് ഏഴ് സീറ്റുകള്‍ ചോദിക്കാനാണ് എല്‍ജെഡി നീക്കം. ഇക്കാര്യത്തില്‍ 15നു എൽഡിഎഫുമായി ചർച്ച നടത്തും. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ലയനം ലയനം ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് എൽജെഡി സംസ്ഥാന സമിതിയിൽ നേതാക്കൾ പ്രകടിപ്പിച്ച ആശങ്ക.

എല്‍ജെഡിക്ക് താല്‍പര്യമില്ല

എല്‍ജെഡിക്ക് താല്‍പര്യമില്ല

അതേസമയം തന്നെ സിപിഎം മുന്നോട്ട് വെച്ച നിര്‍ദേശം തള്ളിയെന്ന വരാന്‍ എല്‍ജെഡി നേതൃത്വത്തിന് താല്‍പര്യമില്ല. അതുകൊണ്ടാണ് ചര്‍ച്ചകളിലൂടെ തീരുമാനം എടുക്കാന്‍ എംവി ശ്രേയാസ് കുമാറിനെ യോഗം ചുമതലപ്പെടുത്തിയത്. കര്‍ണാടകയില്‍ ബിജെപിയുമായി കൈകോര്‍ക്കാനുള്ള ജെഡിഎസ് ദേശീയ നേതൃത്വത്തിന്‍രെ നീക്കവും ലനയത്തിന്‍ പരിഗണനാ വിഷയമാണ്.

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

Kozhikode
English summary
kerala assembly election 2021; LJD wants 7 seats including KK Shailaja's Koothuparamba and Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X