Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് യുഡിഎഫ് തിരികെ വരും, ഇത്തവണ സീറ്റുയര്‍ത്താം; നാലിടത്ത് മത്സരം ശക്തം, ബലാബലം, ആറില്‍ ഇടത്

കോഴിക്കോട്: കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനോട് വല്ലാത്ത മമത പുലര്‍ത്തുന്ന ജില്ലയിലാണ് കോഴിക്കോട്. 2001 ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റുകളില്‍ യുഡിഎഫ്-6, എല്‍ഡിഎഫ് 7 എന്നതായിരുന്നു സ്ഥിതി. എന്നാല്‍ അവിടുന്ന് ഇങ്ങോട്ടുള്ള മൂന്ന് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടതിന്‍റെ ആധിപത്യം കൂടുതല്‍ ശക്തമാവുന്നതാണ് കാണാന്‍ കഴിയുന്നത്. 2006 തിരഞ്ഞെടുപ്പില്‍ 13 സീറ്റില്‍ 12, 2011 13 ല്‍ 10, 2016 ല്‍ 13 ല്‍ 11 എന്നിങ്ങനെയാണ് ജില്ലയില്‍ ഇടതുമുന്നണി നേടിയ സീറ്റുകള്‍. ഇത്തവണ 13 ല്‍ 13 നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുമുന്നണി പ്രചരാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നാണ് മാധ്യമ പത്രം വിലയിരുത്തുന്നത്.

രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

തുടക്കം ഇടതിന്

തുടക്കം ഇടതിന്


തുടക്കത്തില്‍ ഇടതുമുന്നണിക്ക് പല മണ്ഡലങ്ങളിലും വ്യക്തമായ മുന്‍തൂക്കം ഉണ്ടായിരുന്നെങ്കിലും പ്രചാരണം ഫിനിഷിങ് പോയിന്‍റിലേക്ക് എത്തിയതോടെ ശക്തമായ മത്സരമാണ് പല മണ്ഡലങ്ങളിലും നേരിടുന്നതെന്നാണ് മാധ്യമം പത്രം വിലയിരുത്തുന്നത്. ഇടതുമുന്നണിയുടെ കൈവശമുള്ള 11 സീറ്റുകളില്‍ ആറിടത്തും മികച്ച പോരാട്ടമാണെന്നാണ് വിലയിരുത്തല്‍.

 ആറ് മണ്ഡലങ്ങള്‍

ആറ് മണ്ഡലങ്ങള്‍

പ്രചരണത്തിന്‍റെ തുടക്കത്തില്‍ പല കാരണങ്ങള്‍ കൊണ്ടും യുഡിഎഫ് പിന്നില്‍ പോയിരുന്നു. എന്നാല്‍ പിന്നീട് പതിയെ പതിയെ മുന്നേറി അവസാന ഘട്ടമായപ്പോഴേക്കും ഒപ്പത്തിനൊപ്പം പിടിക്കാന്‍ സാധിച്ചു. ശക്തമായ മത്സരം നടക്കുന്നുണ്ടെങ്കിലും ജില്ലയില്‍ ആറ് മണ്ഡലങ്ങള്‍ ഇത്തവണയും ഇടതുമുന്നണിക്കൊപ്പം തന്നെ നില്‍ക്കുമെന്നാണ് മാധ്യമം വിലയിരുത്തുന്നത്.

യുഡിഎഫ് പ്രതീക്ഷ

യുഡിഎഫ് പ്രതീക്ഷ

അതേസമയം കഴിഞ്ഞ തവണ രണ്ട് സീറ്റിലേക്ക് ഒതുങ്ങിയ യുഡിഎഫിന് ഇത്തവണ മൂന്ന് സീറ്റുകളില്‍ ഇതിനോടകം അനുകൂലമാക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ട്. ശേഷിക്കുന്ന നാല് മണ്ഡലങ്ങളിലാണ് ഇഞ്ചോടിച്ച് മത്സരം നടക്കുന്നത്. ഈ മണ്ഡലം എങ്ങോട്ടും മറിയാം. നാലും പിടിക്കാന്‍ സാധിച്ചാല്‍ ജില്ലയില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി ഇടതുമുന്നണിയെ പിന്നിലാക്കാന്‍ യുഡിഎഫിന് സാധിക്കും.

കോഴിക്കോട് നോര്‍ത്തില്‍

കോഴിക്കോട് നോര്‍ത്തില്‍

ഇഞ്ചോടിച്ച് മത്സരം നടക്കുന്ന പ്രധാന മണ്ഡലം കോഴിക്കോട് നോര്‍ത്താണ്. കഴിഞ്ഞ തവണ എ പ്രദീപ് കുമാര്‍ വലിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണെങ്കിലും ഇത്തവണ മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ശക്ഷമായ വെല്ലുവിളിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം അഭിജിത് നടത്തുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി എംടി രമേശ് കൂടി എത്തിയതോടെ ഇവിടെ ത്രികോണ മത്സരത്തിന്‍റെ പ്രതീതി കൂടി നിലനില്‍ക്കുന്നു.

ഭൂരിപക്ഷം കുറയാം

ഭൂരിപക്ഷം കുറയാം

തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ഇടതിന് ആശ്വാസമാണെങ്കിലും കെഎം അഭിജിത്തിലൂടെ അട്ടിമറിയാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഇത് മുന്നില്‍കണ്ട് ശക്തമായ പ്രവര്‍ത്തനം മണ്ഡലത്തില്‍ എല്‍ഡിഎഫ് നടത്തുന്നു. അട്ടിമറിയുണ്ടായില്ലെങ്കിലും കഴിഞ്ഞ തവണ എ പ്രദീപ് കുമാറിന് ലഭിച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ കാ​ര്യ​മാ​യ ഇ​ടി​വു​ണ്ടാ​കു​മെ​ന്ന്​ ത​ന്നെ​യാ​ണ് സൂചയെന്നാണ് മാധ്യമം വിലയിരുത്തുന്നത്.

വടകരയില്‍

വടകരയില്‍

സംസ്ഥാനം തന്നെ ശ്രദ്ധിക്കുന്ന മത്സരം നടക്കുന്ന മണ്ഡലമാണ് വടകര. യുഡ‍ിഎഫ് പിന്തുണയോടെ ആര്‍എംപി നേതാവ് കെകെ രമ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് മത്സരം മുറുകയിത്. ഇടതുമുന്നണിയില്‍ സീറ്റ് എല്‍ജെഡിയിലെ മനയത്ത് ചന്ദ്രനാണെങ്കിലും അഭിമാന പോരാട്ടം എന്ന നിലയില്‍ സിപിഎം തന്നെയാണ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ചുമതലയും ഏറ്റെടുത്തിരിക്കുന്നത്.

കുറ്റ്യായിടില്‍ ആര്

കുറ്റ്യായിടില്‍ ആര്

യുഡിഎഫിന്‍റെ സിറ്റിങ് സീറ്റില്‍ ബലാബലം നിലനില്‍ക്കുന്ന മണ്ഡലം കുറ്റ്യാടിയാണ്. കുഞ്ഞമ്മദ് കുട്ടി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ഇടത് കേന്ദ്രങ്ങള്‍ വലിയ ആവേശത്തിലാണ്. എന്നാല്‍ പാറക്കലിന്‍റെ സ്വാധീനം ഇത്തവണയും വിജയം കൊണ്ട് വരുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. കരാട്ട് റസാഖിലുടെ കഴിഞ്ഞ തവണ ഇടതുമുന്നണി പിടിച്ച കൊടുവള്ളിയില്‍ ശക്തമായ മത്സരം നടക്കുന്നു.

തിരുവമ്പാടി മണ്ഡലം

തിരുവമ്പാടി മണ്ഡലം

സിപി ചെറിയ മുഹമ്മദ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ തിരുവമ്പാടി മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തിന്‍റെ വോട്ടുകള്‍ ഇടത് സ്ഥാനാര്‍ത്ഥി ലിന്‍റേ ജോസഫിന് ലഭിച്ചാലും കഴിഞ്ഞ തവണത്തെ ചിത്രം ആവര്‍ത്തിക്കും. ഗ്രൂപ്പിസം അടങ്ങി എന്നതാണ് കൊയിലാണ്ടിയില്‍ യുഡിഎഫ് അനുകൂല ഘടകമായി കാണുന്നത്.

കുന്ദമംഗലത്ത്

കുന്ദമംഗലത്ത്

കുന്ദമംഗലത്ത് പിടിഎ റഹീം ഇത്തവണയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ദിനേഷ പെരുമണ്ണയിലൂടെ പ്രചരണത്തില്‍ ഒപ്പത്തിനൊപ്പം പിടിക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. അട്ടിമറി പ്രതീക്ഷ നിലനില്‍ക്കുന്ന മറ്റൊരും മണ്ഡലം കോഴിക്കോട് സൗത്താണ്. ഇവിടെ ലീഗിനകത്തെ നിര്‍ജീവത മുതലെടുക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം.

ബേപ്പൂരും പേരാമ്പ്രയും

ബേപ്പൂരും പേരാമ്പ്രയും

യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ടെങ്കിലും നാദാപുരത്ത് നിലവിലെ കാര്യങ്ങല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇകെ വിജയന് അനുകൂലമാണെന്നാണ് മാധ്യമം വിലയിരുത്തുന്നത്. എ​ല​ത്തൂ​രി​ലും പേ​രാ​​മ്പ്ര​യി​ലും ബാ​ലു​ശ്ശേ​രി​യി​ലും ബേ​പ്പൂ​രി​ലും അട്ടിമറികള്‍ പ്രതീക്ഷിക്കുന്നില്ലെന്നും മാധ്യമത്തിന്‍റെ വിലയിരുത്തലിലുണ്ട്.

നീല ചിറകുവിടർത്തി നിക്കി ഗൽറാണി, ചിത്രങ്ങൾ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+