കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയുടെ കാര്യത്തില്‍ വിട്ട് വീഴ്ചയില്ല; എല്‍ജെഡിക്ക് ജനതാദളില്‍ ലയിക്കാമെന്നും മാത്യു ടി തോമസ്

Google Oneindia Malayalam News

കോഴിക്കോട്: വടകര സീറ്റ് തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് ജനതാദള്‍ എസ്. പാര്‍ട്ടി വര്‍ഷങ്ങളായി മത്സരിച്ച് വിജയിക്കുന്ന സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ലെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് വ്യക്തമാക്കി. വടകര വിട്ട് നല്‍കുക എന്നത് സംബന്ധിച്ച ഒരു ചര്‍ച്ചയ്ക്ക് പോലും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. വടകര സീറ്റ് എല്‍ജെഡിക്ക് വിട്ട് നല്‍കാന്‍ സിപിഎം ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടയിലാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കി ജെഡിഎസ് രംഗത്ത് എത്തിയത്.

ബി ജെ പി എം എല്‍ എ ആയതുകൊണ്ട് മാത്രം നേമത്തെ സര്‍ക്കാര്‍ അവഗണിക്കുന്നു; കെ സുരേന്ദ്രന്‍ബി ജെ പി എം എല്‍ എ ആയതുകൊണ്ട് മാത്രം നേമത്തെ സര്‍ക്കാര്‍ അവഗണിക്കുന്നു; കെ സുരേന്ദ്രന്‍

എല്‍ ജെ ഡി ക്ക് ജനതാദള്ളില്‍ ലയിക്കാനുള്ള വാതില്‍ തുറന്നുകിടക്കുന്നുവെന്ന് മാത്യൂ ടി തോമസ് തോമസ്. മാതൃസംഘടനയായി ജെഡിഎസില്‍ എല്‍ജെഡിക്ക് എപ്പോള്‍ വേണമെങ്കിലും ലയിക്കാം. അതിനുള്ള വാതില്‍ അവര്‍ക്ക് മുമ്പില്‍ തുറന്ന് കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ജെഡിയും ഇടത് മുന്നണിയില്‍ എത്തിയതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുപാര്‍ട്ടികളുടേയും ലയനത്തിന് സിപിഎം പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ലയനം സാധ്യമായില്ല.

 ljdkerala

ഇതോടെയാണ് വടകര സീറ്റിനായുള്ള തര്‍ക്കം ആരംഭിച്ചത്. തങ്ങളുടെ സീറ്റിങ് സീറ്റ് ആര്‍ക്കും കൊടുക്കില്ലെന്ന നിലപാടില്‍ ജെഡിഎസ് ഉറച്ച് നില്‍ക്കുമ്പോള്‍ മണ്ഡലത്തിലെ സ്വാധീനം ചൂണ്ടിക്കാട്ടിയാണ് എല്‍ജെഡിയുടെ അവകാശവാദം. മനയത്ത് ചന്ദ്രനെ എല്‍ജെഡി അനൗദ്യോഗികമായി ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടയിലാണ് വടകരയുടെ കാര്യത്തില്‍ മാത്യു ടി തോമസിന്‍റെ പ്രതികരണം.

പലപാര്‍ട്ടികളും മുന്നണി വിട്ടപ്പോള്‍ ആ സീറ്റുകള്‍ ജനതാദള്‍ എസിന് നല്‍കിയില്ല. പിന്നെ എന്തിന് പുതിയ പാര്‍ട്ടിക്ക് സ്വന്തം സീറ്റ് കൊടുക്കണം. ലയനത്തില്‍ നിന്ന് എല്‍ജെഡി പിന്‍മാറിയെങ്കിലും ഇപ്പോഴും സാധ്യതയുണ്ടെന്നാണ് ജനതാദള്‍ നിലപാട്. വിമത നീക്കങ്ങള്‍ തള്ളി സികെ നാണു പാര്‍ട്ടിയുമായി സഹകരിച്ച് പോവാന്‍ തയ്യാറായതിന് പിന്നാലെയാണ് മാത്യു ടി തോമസിന്‍റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

' എ എം എം എയിലെ കളിപ്പാവകൾക്ക് ജന്മത്ത് പാർവതിയടക്കം ശബ്ദം ഉയർത്തുന്ന ഒരു സ്ത്രീകളേയും മനസിലാവില്ല '' എ എം എം എയിലെ കളിപ്പാവകൾക്ക് ജന്മത്ത് പാർവതിയടക്കം ശബ്ദം ഉയർത്തുന്ന ഒരു സ്ത്രീകളേയും മനസിലാവില്ല '

Recommended Video

cmsvideo
Parvathy Thiruvothu against fake news

പറവൂരിന് പകരം പിറവം, കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാര്‍ , തോറ്റ സീറ്റുകള്‍ വിടാന്‍ സി പി ഐ!!പറവൂരിന് പകരം പിറവം, കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാര്‍ , തോറ്റ സീറ്റുകള്‍ വിടാന്‍ സി പി ഐ!!

Kozhikode
English summary
kerala assembly election 2021; Mathew T Thomas says JDS is not ready to give up on Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X