പേരാമ്പ്ര സീറ്റ് ലീഗിന്: മിസ്ഹബ് കീഴരിയൂര്‍ സ്ഥാനാര്‍ത്ഥിയായേക്കും, പാണക്കാട്ടേക്ക് വിളിപ്പിച്ചതായി സൂചന
കോഴിക്കോട്: അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളേക്ക് മാറ്റിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതൃത്വം. നിയമസഭ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മലപ്പുറം ലോക്സഭ മണ്ഡലം ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയേയും നാളെ പ്രഖ്യാപിക്കും. അധികമായി ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്ന സീറ്റുകളിലേത് ഉള്‍പ്പടെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ലീഗില്‍ ഏകദേശ ധാരണയായിട്ടുണ്ട്. പ്രഖ്യാപനം മാത്രമാണ് നാളേക്ക് മാറ്റിവെച്ചതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അധികമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പേരാമ്പ്ര സീറ്റില്‍ എംഎസ്എഫ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ മിസ്ഹബ് കീഴരിയൂരിനെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന.
നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം

പേരാമ്പ്ര വേണം
കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ മണ്ഡലം ലീഗിന് നല്‍കാമെന്നായിരുന്നു തുടക്കത്തില്‍ കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ പേരാമ്പ്ര എന്നതായിരുന്നു ലീഗിന്റെ ആവശ്യം. നിരവധി തവണ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ലീഗ് ആവശ്യത്തിന് വഴങ്ങിയെന്നാണ് ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മിസ്ഹബ് കീഴരിയൂര്‍
പേരാമ്പ്ര വിട്ടുകിട്ടുന്നതോടെ എംഎസ്എഫ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ മിസ്ഹബ് കീഴരിയൂരിനെ ലീഗ് സ്ഥാനാര്‍ത്ഥിയാക്കും. വിദ്യാര്‍ത്ഥി നേതാവ് എന്ന നിലയില്‍ കാഴ്ചവെച്ച മികച്ച പ്രവര്‍ത്തനവും മണ്ഡലത്തിലെ സ്വീകാര്യതയും കണക്കിലെടുത്താണ് മിസ്ഹബിന്റെ പേര് ഉയര്‍ന്ന് വന്നത്. സ്ഥാനാര്‍ത്ഥിത്വ കാര്യങ്ങള്‍ക്കായി മിസ്ഹബിനെ ലീഗ് നേതൃത്വം പാണക്കാട്ടേക്ക് വിളിപ്പിച്ചെന്നാണ് ലീഗ് വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.

അനുകൂല ഘടകം
സമസ്ത അംഗീകരിക്കുന്ന മുജാഹിദ് വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്നതും മിസ്ഹബിന് അനുകൂല ഘടകമാണ്. എംകെ മുനീര്‍ നേരത്തെ തന്നെ ഇദ്ദേഹത്തിന് സീറ്റ് പരിഗണന നല്‍കണമെന്ന അഭിപ്രായക്കാരനായിരുന്നു. കുഞ്ഞാലിക്കുട്ടിയോടും വ്യക്തിപരമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവ് കൂടിയാണ് മിസ്ഹബ്.

പ്രതീക്ഷ.
മണ്ഡലത്തിലേക്ക് ലീഗ് പരിഗണിക്കുന്ന മറ്റൊരു പേര് സിപിഎ അസീസ് മാസ്റ്ററുടേതാണ്. പേരാമ്പ്ര മണ്ഡലത്തില്‍ നിന്ന് തന്നെയുള്ള നേതാവ് ആണെങ്കില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇദ്ദേഹത്തിന് എതിരാണ് എന്നതാണ് പ്രതികൂല ഘടകം. ഇക്കാര്യം കൂടി പരിഗണിച്ച് മിസ്ഹബിനെ തന്നെ മത്സരിപ്പിക്കാന്‍ ലീഗ് തയ്യാറായേക്കുമെന്നാണ് പ്രതീക്ഷ.

അഭിജിത്ത് നോര്‍ത്തിലേക്ക്
യുഡിഎഫില്‍ സ്ഥിരമായി കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്ന സീറ്റാണ് പേരാമ്പ്ര. അവര്‍ എല്‍ഡിഎഫ് പാളയത്തിലേക്ക് പോയതോടെയാണ് സീറ്റ് ഏറ്റെടുക്കാനുള്ള അവസരം ലഭിച്ചത്. നേരത്തെ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനെ കോണ്‍ഗ്രസ് ഇവിടേക്ക് പരിഗണിച്ചിരുന്നു. സീറ്റ് ലീഗിന് വിട്ടുകൊടുക്കുന്നതോടെ അഭിജിത്തിനെ നോര്‍ത്തിലേക്ക് മാറ്റിയേക്കും. എല്‍ഡിഎഫില്‍ മന്ത്രി ടിപി രാമകൃഷ്ണനാണ് സ്ഥാനാര്‍ത്ഥി.

മുനീര്‍ കൊടുവള്ളിയിലേക്ക്
അതേസമയം, കഴിഞ്ഞ തവണ കോഴിക്കോട് സൗത്തില്‍ മത്സരിച്ച എംകെ മുനീര്‍ ഇത്തവണ കൊടുവള്ളിയിലേക്ക് മാറിയേക്കും. അങ്ങനെയെങ്കില്‍ സൗത്തില്‍ നജീബ് കാന്തപുരത്തിനാണ് സാധ്യത. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ തന്നെ മത്സരിക്കും. സമദാനി ലോക്സഭയിലേക്ക് മത്സരിക്കുമ്പോള്‍ കെപി മജീദോ പിവി അബ്ദുൾ വഹാബോ രാജ്യസഭയിലേക്ക് മൽസരിക്കും.

പെരിന്തല്‍മണ്ണ അല്ലെങ്കില്‍ താനൂര്‍
പെരിന്തല്‍മണ്ണ അല്ലെങ്കില്‍ താനൂര്‍ സീറ്റിലേക്കാണ് പികെ ഫിറോസിനെ പരിഗണിക്കുന്നത്. മഞ്ഞളാം കുഴി അലി മങ്കടയിലേക്ക് മാറിയേക്കും. കെ എം ഷാജിയെ അഴീക്കോടിനൊപ്പം കളമശ്ശേരിയിലേക്കും പരിഗണിക്കുന്നണ്ട്. മലപ്പുറത്ത് യുയു ലത്തീഫിനേയും തിരുവമ്പാടിയില്‍ സികെ കാസിമും സിപി ചെറിയ മുഹമ്മദുമാണ് പരിഗണനയിലുള്ളത്. എറനാട് , കൊണ്ടോട്ടി, കോട്ടക്കൽ, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ നിലവിലെ എംഎല്‍എമാര്‍ തുടരും
മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications