കുന്ദമംഗലത്തേത് ലീഗിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ആവര്‍ത്തിക്കുമോ 2001, ആരാണ് ദിനേശ് പെരുമണ്ണ

കോഴിക്കോട്: ഏറെ സവിശേഷതകളുമായാണ് വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ലീഗ് പ്രഖ്യാപിച്ചത്. കാല്‍ നൂറ്റാണ്ടിന് ശേഷം മുസ്ലിം ലീഗിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു വനിത ഇടം പിടിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും വനിത ലീഗ് നേതാവായ നൂര്‍ബിന റഷീദ് മത്സരിക്കും. ലീഗിന്‍റെ ചരിത്രത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാവുന്ന രണ്ടാമത്തെ വനിതയാണ് നൂര്‍ബിന. ഇതിന് പുറമെയാണ് കുന്ദമംഗലം സീറ്റില്‍ ഒരു കോണ്‍ഗ്രസ് നേതാവിനെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാനും ലീഗ് തീരുമാനിച്ചിരിക്കുന്നത്.

കുന്ദമഗലം മണ്ഡലം

കുന്ദമഗലം മണ്ഡലം

കഴിഞ്ഞ രണ്ട് തവണയായി പിടിഎ റഹീമിലൂടെ ഇടതുപക്ഷം വിജയിക്കുന്ന കുന്ദമഗലം മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തില്‍ വലിയ പരീക്ഷണത്തിനാണ് മുസ്ലിം ലീഗ് ഒരുങ്ങിയിരിക്കുന്നത്. സ്വന്തം പാര്‍ട്ടിയില്‍ തന്നെ സീറ്റ് ലക്ഷ്യമിട്ട് നിരവധി നേതാക്കള്‍ ഉണ്ടായിരുന്നെങ്കിലും സീറ്റ് പിടിക്കാന്‍ ഇതൊന്നും മതിയാവില്ലെന്ന വിലയിരുത്തലായിരുന്നു പാര്‍ട്ടിക്ക്.

ദിനേഷ് പെരുമണ്ണ

ദിനേഷ് പെരുമണ്ണ

അങ്ങനെ സ്ഥാനാര്‍ത്ഥിക്കായുള്ള നിരന്തരമായ അന്വേഷണത്തിന് ഒടുവിലാണ് കോണ്‍ഗ്രസ് നേതാവായ ദിനേഷ് പെരുമണ്ണയിലേക്ക് എത്തുന്നത്. സീറ്റ് വാഗ്ദാനവുമായി മുസ്ലിം ലീഗ് സമീപിച്ചപ്പോള്‍ ദിനേഷ് പെരുമണ്ണക്കും കോണ്‍ഗ്രസിനും ഒരു പോലെ സമ്മതം. അങ്ങനെ മണ്ഡലത്തിലെ പൊതുസ്വതന്ത്രനായി ദിനേഷ് പെരുമണ്ണയെ മത്സരിപ്പിക്കാന്‍ ലീഗ് തീരുമാനിക്കുകയായിരുന്നു.

‍ഡിസിസി അഗം

‍ഡിസിസി അഗം

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അംഗമാണ് ദിനേഷ്. 2016 ലെ നിയമസഭ തിര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടി സിദ്ധീഖ് ആയിരുന്നു കുന്ദമംഗലത്ത് മണ്ഡലത്തില്‍ പിടിഎ റഹീമിന്‍റെ എതിരാളി. ശക്തമായ മത്സരമെന്ന് പ്രതീതിയുണ്ടായെങ്കിലും ഫലം പുറത്ത് വന്നപ്പോള്‍ പിടി റഹീം 11205 വോട്ടുകള്‍ക്ക് വിജയിച്ചു.

യുസി രാമന്‍റെ തോല്‍വി

യുസി രാമന്‍റെ തോല്‍വി

2011 ലും മുസ്ലിം ലീഗും പിടിഎ റഹീമും തമ്മിലായിരുന്നു മത്സരം. 2006 ലെ തിരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ നിന്നും ഇടത് സ്വതന്ത്രനായി മത്സരിച്ച വിജയിച്ച പിടിഎ റഹീം കുന്ദമംഗലത്തേക്ക് മാറുമ്പോള്‍ മുസ്ലിം ലീഗ് സിറ്റിങ് എംഎല്‍എ ആയ യുസി രാമന് മൂന്നാം അവസരം നല്‍കുകയായിരുന്നു. എന്നാല്‍ വാശിയേറിയ പോരാട്ടത്തില്‍ 3269 വോട്ടുകള്‍ക്ക് പിടിഎ റഹീം കുന്ദമംഗലം പിടിച്ചു.

ബാലുശ്ശേരി ഏറ്റെടുത്തപ്പോള്‍

ബാലുശ്ശേരി ഏറ്റെടുത്തപ്പോള്‍

2016 ലെ സംവരണ മണ്ഡലമായ ബാലുശ്ശേരിയിലേക്ക് യുസി രാമനെ മാറ്റിയാണ് കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുന്നതും മത്സരിച്ച് തോല്‍ക്കുന്നത്. ഇത്തവണ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ ബാലുശ്ശേരിയില്‍ സിനിമ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.

യുസി രാമനന്‍ കോങ്ങാട്

യുസി രാമനന്‍ കോങ്ങാട്

ബാലുശ്ശേരി സീറ്റ് കോണ്‍ഗ്രസ് സീറ്റ് തിരിച്ചെടുത്തതോടെ സ്വാഭാവികമായും കുന്ദമംഗലം സീറ്റ് ലീഗിന്‍റെ കൈകളിലേക്ക് വന്ന്. യുസി രാമന്‍ ഉള്‍പ്പടേയുള്ള സ്ഥാനാര്‍ത്ഥികള്‍ ചര്‍ച്ചയില്‍ ഇടം പിടിച്ചെങ്കിലും വിജയ സാധ്യത കൂടുതല്‍ ദിനേഷ് പെരുമണ്ണക്ക് ആണെന്നായിരുന്നു വിലയിരുത്തല്‍. അങ്ങനെ ദിനേഷിനെ കുന്ദമംഗലത്തും യുസി രാമനെ കോങ്ങാടും മത്സരിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചു.

വേരുകള്‍ കോണ്‍ഗ്രസില്‍

വേരുകള്‍ കോണ്‍ഗ്രസില്‍

ദിനേഷിനെ പോലെ തന്നെ യുസി രാമന്‍റെ വേരുകളും കോണ്‍ഗ്രസിലാണ്. 2001 ലെ തിരഞ്ഞെടുപ്പില്‍ യുസി രാമനെ മണ്ഡലത്തില് മത്സരിപ്പിക്കാന്‍ ലീഗ് തീരുമാനിക്കുമ്പോള്‍ അദ്ദേഹം കോണ്‍ഗ്രസ് നേതാവായിരുന്നു. അന്ന് മണ്ഡലം സംവരണ സീറ്റായിരുന്നു എന്ന വ്യത്യാസം മാത്രം. പൊതു സ്വതന്ത്രനായി യുസി രാമനെ ഇറക്കിയ ലീഗിന്‍റെ ആദ്യ പരീക്ഷണം തെറ്റിയില്ല.

മൂന്ന് തവണ കോണ്‍ഗ്രസ്

മൂന്ന് തവണ കോണ്‍ഗ്രസ്

സിപി ബാലന്‍ വൈദ്യരിലൂടെ സിപിഎം മൂന്ന് തവണ തുടര്‍ച്ചയായി വിജയിച്ച മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തു. നാലായിരത്തിലേറെ വോട്ടിനായിരുന്നു യുസി രാമന്‍റെ വിജയം. അത്തരമൊരു വിജയം ഇത്തവണ ദിനേഷ് പെരുമണ്ണയ്ക്കും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ലീഗ് പ്രതീക്ഷ.

വീണ്ടും പരാജയം

വീണ്ടും പരാജയം

2006 ലെ തിരഞ്ഞെടുപ്പില്‍ ബാലന്‍ വൈദ്യര്‍ ഒരിക്കല്‍ കൂടി സിപിഎം സ്ഥാനാര്‍ത്ഥിയായെങ്കിലും വിജയം രാമന് തന്നെയായിരുന്നു. ഭൂരിപക്ഷം മുന്നൂറില്‍ താഴെ. ലീഗ് പൊതുസ്വതന്ത്രനെ രംഗത്ത് ഇറക്കിയെങ്കിലും വിജയം തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 5107 വോട്ടിന്‍റ ലീഡ് എല്‍ഡിഎ​ഫിന് ഉണ്ട്.

ബിജെപിയും

ബിജെപിയും

കു​ന്ദ​മം​ഗ​ലം, ചാ​ത്ത​മം​ഗ​ലം, മാ​വൂ​ർ, പെ​രു​വ​യ​ൽ, പെ​രു​മ​ണ്ണ, ഒളവണ്ണ എ​ന്നീ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് കു​ന്ദ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തില്‍ ഉള്ളത്. 2016 തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സികെ പത്മനാഭന്‍ 32702 ​വോ​ട്ടുകളായിരുന്നു അന്ന് നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+