കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവമ്പാടിയിലുറച്ച് മുസ്ലിം ലീഗ്: താമശ്ശേരി ബിഷപ്പുമായി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകള്‍ ഊർജ്ജിതമായ സാഹചര്യത്തിൽ താമരശ്ശേരി ബിഷപ്പിനെ കാണാനെത്തി ലീഗ് നേതാക്കള്‍. ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയേലുമായാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കായി പികെ കുഞ്ഞാലിക്കുട്ടിയും എംകെ മുനീറുമാണ് എത്തിയിരുന്നത്. തിരുവമ്പാടി സീറ്റ് വിട്ടുനൽകണമെന്നും ക്രിസ്തീയ ഭൂരിപക്ഷ പ്രദേശമായ ഇവിടെ ഇതേ വിഭാഗത്തിൽ നിന്ന് തന്നെയുള്ള ഒരാളെ മത്സരിപ്പിക്കാമെന്ന നിർദേശവുമായി കോൺഗ്രസ് മുസ്ലിം ലീഗിനെ സമീപിച്ചെങ്കിലും ലീഗ് വഴങ്ങിയിരുന്നില്ല. പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ എതിർപ്പിനെ തുടർന്നാണ് കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കപ്പെടാതെ പോയത്.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍

 കൂടിക്കാഴ്ച നിർണ്ണായകം

കൂടിക്കാഴ്ച നിർണ്ണായകം

തിരുവമ്പാടിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ തേടിയാണ് ഈ കൂടിക്കാഴ്ചയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇക്കാര്യത്തിൽ സഭയുടെ വിയോജിപ്പുകള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ലീഗ് നല്‍കുന്ന വിവരം. രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത് ഇതിന് വഴിതെളിച്ചെന്നാണ് ലീഗ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ബിഷപ്പിനെ കാണാന്‍ കുഞ്ഞാലിക്കുട്ടി എത്തിയിരിക്കുന്നത്. തിരുവമ്പാടിയില്‍ തുടര്‍ച്ചയായി ലീഗ് ആണ് മത്സരിക്കുന്നതെങ്കിലും ഇത്തവണ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രൂപതയും ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

 പരാജയം ഏറ്റുവാങ്ങി

പരാജയം ഏറ്റുവാങ്ങി

2016ലും കോൺഗ്രസ് സ്ഥാനാർത്ഥിയെ തിരുവമ്പാടിയിൽ മത്സരിപ്പിക്കണമെന്ന ആവശ്യം സഭ കൂടുതല്‍ ശക്തമായി ഉന്നയിച്ചെങ്കിലും ലീഗിന് തന്നെ സീറ്റ് നല്‍കുകയായിരുന്നു. ലീഗിലെ ഉമ്മര്‍ മാസ്റ്ററെ ആയിരുന്നു അന്ന് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ ആ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 3008 വോട്ടുകള്‍ക്ക് പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

ആവർത്തിച്ച് സഭ

ആവർത്തിച്ച് സഭ

നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ രൂപത ആസ്ഥാനത്ത് ഇത്തവണ എത്തിയ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുന്നില്‍ സഭ പഴയ ആവശ്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ തിരുവമ്പാടി വിട്ടുനല്‍കാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലീഗ്. കോഴിക്കോട് ജില്ലയിലെ ക്രിസ്ത്യന്‍ കുടിയേറ്റ മേഖലകളായ കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളടങ്ങുന്ന കിഴക്കന്‍ മലയോര മേഖലയാണ് തിരുവമ്പാടി. സഭയുടെ പിന്തുണയ്ക്കും വലിയ പ്രാധാന്യം ഇവിടെയുണ്ട്.

സിപി ജോണിന് വേണ്ടി

സിപി ജോണിന് വേണ്ടി

ക്രിസ്ത്യാനികള്‍ കൂടുതലുള്ള തിരുമ്പാടിയിലോ കല്‍പ്പറ്റയിലോ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യം താമരശ്ശേരി രൂപത നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. കൂടാതെ ഇക്കാര്യം കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ഗാന്ധിയെ നേരിൽ കണ്ട് അറിയിക്കുകയും ചെയ്തുിരുന്നു. തിരുവമ്പാടിയില്‍ സി പി ജോണ്‍ വന്നാല്‍ കല്‍പ്പറ്റയില്‍ ടി സിദ്ദീഖിനെ മത്സരിപ്പിക്കാമെന്നും കോണ്‍ഗ്രസ് നേത്യത്വം കണക്കുകൂട്ടുന്നുണ്ട്. നേരത്തെയും തിരുവമ്പാടി സീറ്റിന് വേണ്ടി കോണ്‍ഗ്രസ് സകല തന്ത്രങ്ങളും പയറ്റിയെങ്കിലും വിട്ടുനൽകാനാവില്ലെന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുകയായിരുന്നു. അതേ വിജയസാധ്യതയുള്ള സീറ്റല്ല ലഭിക്കുന്നതെങ്കിൽ ഇത്തവണ മത്സരിക്കേണ്ടന്ന തീരുമാനത്തിലാണ് സിപി ജോൺ.

 വീണ്ടും ഉന്നയിക്കും

വീണ്ടും ഉന്നയിക്കും


തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ചൊവ്വാഴ്ച വിളിച്ചുചേർത്ത ഉഭയകക്ഷി ചര്‍ച്ചക്കിടെയാണ് സി പി ജോണിന് തിരുവമ്പാടി സീറ്റ് നല്‍കാമോയെന്ന് കോണ്‍ഗ്രസ് ലീഗിനോട് ആരാഞ്ഞത്. ഇതോടെ സീറ്റ് വിട്ടുനൽകില്ലെന്നായിരുന്നു ലീഗ് മറുപടിയും നൽകി. ഇതോടെ ഒരു തവണ കൂടി ആലോചിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ട് വെച്ച കോൺഗ്രസ് ഒരു തവണത്തേക്ക് മാത്രം ഈ സീറ്റ് നല്‍കിയാല്‍ മതിയെന്നും കോൺഗ്രസ് പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും പാർട്ടി തയ്യാറായിരുന്നില്ല. നാളെ നടക്കാനിരിക്കുന്ന ലീഗ്- കോൺഗ്രസ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഈ വിഷയം വീണ്ടും വരും. ഇനി അഥവാ തിരുവമ്പാടി വിട്ടുനൽകിയാൽ തന്നെ കോൺഗ്രസിന് മറ്റൊരു വിജയ സാധ്യതയുള്ള സീറ്റ് ലീഗിനായി കണ്ടെത്തേണ്ടതായി വരും.

ദൃശ്യത്തിലെ കൊച്ചുകുട്ടിയല്ല എസ്തര്‍ അനില്‍- പുതിയ ചിത്രങ്ങള്‍

Kozhikode
English summary
Kerala Assembly election 2021: Muslim League leaders meets Thamarassery Bishop before poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X