സിപി ജോണിന് വിജയ സാധ്യതയുള്ള സീറ്റ് മലബാറില്‍ ലീഗ് നല്‍കും; യുഡിഎഫില്‍ ഏകദേശ ധാരണ
തിരുവനന്തപുരം: സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണിന് സുരക്ഷിത മണ്ഡലം നല്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ ഏകദേശ ധാരണയായി. കോണ്‍ഗ്രസും മുസ്ലിം ലീഗ് ഇക്കാര്യം ചര്‍ച്ച ചെയ്തു. സിപി ജോണിന് വിജയ സാധ്യതയുള്ള സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ ഇരുപാര്‍ട്ടിക്കും അഭിപ്രായ വ്യത്യാസം ഇല്ല. എന്നാല്‍ ഏത് സീറ്റ് നല്‍കും എന്ന കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച പുരോഗമിക്കുന്നത്. സിപി ജോണിനായി മലബാറില്‍ ലീഗ് മത്സരിക്കുന്ന ഒരു സീറ്റ് വിട്ട് നല്‍കാനാണ് സാധ്യത.
2016 ലും 2011 ലും കുന്നംകുളത്ത് നിന്നും സിപി ജോണ്‍ മത്സരിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ആദ്യ തവണ ബാബു എം പല്ലിശ്ശേരിയോടും രണ്ടാം തവണ എസ് മൊയ്തീനോടുമായിരുന്നു പരാജയം. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് നോക്കുമ്പോള്‍ മണ്ഡലത്തില്‍ ഇത്തവണ യുഡിഎഫിന് വിജയ സാധ്യത വിദൂരമാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ വിജയ സാധ്യതയുള്ള സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്. സിപിഎം വിട്ട് 3 പതിറ്റാണ്ടിലേറെയായി മുന്നണിക്കൊപ്പം ഉറച്ച് നില്ക്കുന്ന നേതാവാണ് സിപി ജോണ്‍.

എംവി അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എല്‍ഡിഎഫിലേക്ക് പോവുകയും അവര്‍ പിന്നീട് സിപിഎമ്മില്‍ ലയിച്ചെങ്കിലം സിപി ജോണിന്റെ നേതൃത്വത്തിലുള്ള സിഎംപി ഇപ്പോഴും യുഡിഎഫില്‍ തുടരുന്നു. മുന്നണി പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ശക്തമായ പ്രതിരോധം തീര്‍ക്കുന്ന സിപി ജോണിന് ഇതുവരെ നിയമസഭയില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഇതോടെയാണ് ജയസാധ്യതയുള്ള സീറ്റ് എന്ന കാര്യം യുഡിഎഫും ആലോച്ചിച്ച് തുടങ്ങിയത്. ജയസാധ്യതയുള്ള സീറ്റില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന കാര്യ സിപി ജോണ്‍ മുന്നണി നേതൃത്വത്തേയും അറിയിച്ചെന്നാണ് സൂചന.
ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍
മലബാറിൽ ലീഗിനു സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്ന് ജോണിനു നൽകണമെന്ന നിർദേശമാണു പരിഗണിക്കുന്നത്. തിരുവമ്പാടി, വള്ളിക്കുന്ന് സീറ്റുകള്‍ ആണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. തിരുവമ്പാടി സീറ്റ് കഴിഞ്ഞ തവണ ലീഗിന് നഷ്ടമായിരുന്നു. സിപിഎമ്മിലെ ജോര്‍ജ് എം തോമസ് ആയിരുന്നു വിജയി. സിപി ജോണിനെ രംഗത്ത് ഇറക്കിയാല്‍ മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് കണക്ക് കൂട്ടല്‍. എന്നാല്‍ സിപി ജോണിനെ മത്സരിപ്പിക്കുന്നതില്‍ ലീഗ് പ്രാദേശിക ഘടകത്തിന്റെ അഭിപ്രായം കൂടി നിര്‍ണ്ണായകമാവും.
നിവേദ പെതുരാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications