കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എകെ ശശീന്ദ്രന് കത്രികപ്പൂട്ട്: എലത്തൂർ നഷ്ടമാകും? എൻസിപിക്കുള്ളിൽ എതിർപ്പ് രൂക്ഷം

Google Oneindia Malayalam News

കോഴിക്കോട്: മാണി സി കാപ്പൻ എൻസിപി വിട്ടതിന് പിന്നാലെ എകെ ശശീന്ദ്രനും പ്രതിസന്ധിയിലേക്ക്. മാണി സി കാപ്പനൊപ്പം അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ചിലർ കൂടി പാർട്ടി വിട്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ എലത്തൂരിൽ മത്സരിക്കാമെന്ന് ഉറപ്പിച്ച എകെ ശശീന്ദ്രന് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ തിരിച്ചടിയേൽക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ട എന്ന് പറയില്ല; സിപിഎം നിലപാട് വിശദീകരിച്ച് വിജയരാഘവന്‍ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ട എന്ന് പറയില്ല; സിപിഎം നിലപാട് വിശദീകരിച്ച് വിജയരാഘവന്‍

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

എതിർപ്പ് രൂക്ഷം

എതിർപ്പ് രൂക്ഷം

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എലത്തൂരിൽ നിന്ന് മത്സരിക്കാമെന്ന കണക്കൂകൂട്ടലിൽ ഇരിക്കുന്ന എകെ ശശീന്ദ്രന് തിരിച്ചടിയാവുന്നതാണ് പാർട്ടിക്കുള്ളിലെ ചർച്ചകള്‍. കോഴിക്കോട് ജില്ലാ കമ്മറ്റിയിലെ ഒരു വിഭാഗമാണ് മന്ത്രിയെ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറ്റിനിർത്തണമെന്ന ആവശ്യമുന്നയിക്കുന്നത്. 22ന് കൊച്ചിയിൽ നടക്കുന്ന എൻസിപി ഉന്നതാധികാര യോഗത്തിലും ഇക്കാര്യം സജീവ ചർച്ചയാവും.

പ്രതീക്ഷയ്ക്ക് അന്ത്യം

പ്രതീക്ഷയ്ക്ക് അന്ത്യം

എലത്തൂർ സീറ്റ് എൻസിപിക്ക് നൽകിയാൽ ഇവിടെ നിന്ന് എകെ ശശീന്ദ്രൻ മത്സരിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്. നിരവധി തവണ മത്സരിച്ച് മന്ത്രിസ്ഥാനത്തേക്ക് എത്തിയ എകെ ശശീന്ദ്രൻ പുതിയ ആളുകള്‍ക്ക് അവസരം നൽകുന്നതിന് വേണ്ടി മാറിനിൽക്കണമെന്നാണ് ജില്ലാ കമ്മറ്റിയിൽ നിന്ന് ഉയർന്നിട്ടുള്ള ആവശ്യം. കോഴിക്കോട് ജില്ലയിലെ തന്നെ പെരിങ്ങളം, എലത്തൂർ, ബാലുശ്ശേരി എന്നീ മണ്ഡലങ്ങളിൽ നിന്ന് ശശീന്ദ്രൻ മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

 മാതൃക പിൻതുടരണം

മാതൃക പിൻതുടരണം


തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവർ മാറി നിക്കണമെന്ന് സിപിഐയും രണ്ട് തവണ മത്സരിച്ചവർ മാറി നിക്കണമെന്ന് സിപിഎമ്മും തീരുമാനിച്ച സാഹചര്യത്തിൽ എട്ട് തവണ മത്സരിച്ച ശശീന്ദ്രന് ഈ ധാരണ തിരിച്ചടിയാവും. മുന്നണിക്കുള്ളിലെ ധാരണ ശശീന്ദ്രനും പാലിക്കണമെന്നാണ് ജില്ലാ കമ്മറ്റിയിലുയർന്ന ആവശ്യം. വടകര, കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റികളിൽ നിന്നാണ് ശശീന്ദ്രൻ മത്സരിക്കുന്നതിൽ വ്യാപകമായി എതിർപ്പുയർന്നിട്ടുള്ളത്. ഉന്നത തല യോഗത്തിലും ഇക്കാര്യം ചർച്ചയാവും.

 എലത്തൂർ ആർക്ക്?

എലത്തൂർ ആർക്ക്?

സീറ്റ് വിഭജനം സംബന്ധിച്ച് തർക്കം ഉടലെടുക്കുകയാണെങ്കിൽ എലത്തൂർ സീറ്റ് സിപിഎം ഏറ്റെടുക്കാനുള്ള സാധ്യതളുമുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് എൻസിപിക്ക് തിരിച്ചടിയാവുകയും ചെയ്യും. പാലാ സീറ്റ് എൻസിപിക്ക് നഷ്ടമായതിൽ നേതൃത്വത്തിന്റെ ജാഗ്രതക്കുറവിനെക്കുറിച്ച് വിമർശനമുയർന്നിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ എലത്തൂർ കൂടി നഷ്ടമായാൽ എൻസിപിക്ക് ഇത് വലിയ ക്ഷീണമുണ്ടാക്കും. അതുകൊണ്ട് എലത്തൂർ നിലനിർത്തുമെന്ന നിലപാടിലാണ് എൻസിപി. ഇതിന് എന്ത് വിലനൽകാനും പാർട്ടി തയ്യാറാണ്.

 വിജയം ഉറപ്പ്

വിജയം ഉറപ്പ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എലത്തൂരിൽ നിന്ന് മത്സരിച്ച എകെ ശശീന്ദ്രൻ 29057 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിർ സ്ഥാനാർത്ഥി എൽജെഡി സ്ഥാനാർത്ഥി കിഷൻ ചന്ദിനെ പരാജയപ്പെടുത്തി അധികാരം ഉറപ്പിച്ചത്. എന്നാൽ കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന എൽജെഡി ഇത്തവണ എൽഡിഎഫിനൊപ്പമാണ്. വിജയം ഉറപ്പുള്ള എലത്തൂരിന് വേണ്ടി അവകാശവാദമുന്നയിച്ച് പലരും രംഗത്തെത്തുന്നുണ്ട്.

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

Kozhikode
English summary
Kerala Assembly election 2021: NCP Kozhikkode district commitee against AK Saseendran's candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X