കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പി സതീദേവിക്ക് ഇത്തവണ സീറ്റില്ല: പകരം കൊയിലാണ്ടിയിൽ കാനത്തിൽ ജമീല, തരൂരിൽ പിപി സുമോദ് ?

Google Oneindia Malayalam News

കോഴിക്കോട്: സിപിഎമ്മിലെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ ബന്ധുക്കൾക്ക് സീറ്റ് നൽകുന്നതിൽ നിന്ന് പിന്നോട്ടുപോയി സിപിഎം. സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥികള്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് പാർട്ടിക്കുള്ളിൽ പ്രതിസന്ധി ഉടലെടുത്തത്. പാലക്കാട് എകെ ബാലന്റെ ഭാര്യ ജമീലയെ തരൂർ മണ്ഡലത്തിൽ മത്സിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ഇത്തരത്തിൽ തരൂരിലും പാലക്കാടും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

നൂറ് അണികള്‍ പോലും ഇല്ലാത്ത പാര്‍ട്ടിക്ക് സീറ്റ്; എലത്തൂര്‍ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രതിഷേധംനൂറ് അണികള്‍ പോലും ഇല്ലാത്ത പാര്‍ട്ടിക്ക് സീറ്റ്; എലത്തൂര്‍ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രതിഷേധം

 സതീദേവിയ്ക്ക് സീറ്റില്ല

സതീദേവിയ്ക്ക് സീറ്റില്ല


കൊയിലാണ്ടി മണ്ഡലത്തില്‍ എൽഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന പി സതീദേവിയെ മത്സരിപ്പിക്കുന്നതിൽ നിന്ന് സിപിഎം പിന്മാറിയിട്ടുണ്ട്. ഈ മണ്ഡലത്തിൽ സതീദേവിക്ക് പകരം കോഴിക്കോട് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ കാനത്തില്‍ ജമീലയെ മത്സരിപ്പിക്കാന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സ്വീകരിച്ച നിലപാട്.

ജയരാജന് വേണ്ടി പ്രതിഷേധം

ജയരാജന് വേണ്ടി പ്രതിഷേധം


പി സതീദേവിയുടെ സഹോദരനും സിപിഐഎം സംസ്ഥാന സമിതി അംഗവുമായ പി ജയരാജനും ഇത്തവണ മത്സര രംഗത്തുണ്ടാവില്ല. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു പി ജയരാജനെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. പി ജയരാജന് ഇത്തവണ സീറ്റ് നൽകാത്തതിലുള്ള പ്രതിഷേധം ശക്തിയാർജ്ജിക്കുമ്പോഴാണ് സതീദേവിക്കും സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടിലേക്ക് പാർട്ടി എത്തുന്നത്.

 തരൂരിൽ പിപി സുമോദ്?

തരൂരിൽ പിപി സുമോദ്?

നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന കമ്മറ്റി മന്ത്രി എകെ ബാലന്റെ ഭാര്യ പികെ ജമീലയുടെ പേര് മുന്നോട്ടുവെച്ചെങ്കിലും എതിർപ്പുകളുയർന്നതോടെ തീരുമാനം സിപിഎം പിൻവലിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതിനിടെ പികെ ജമീലയുടെ പേരാണ് തരൂരിലേക്ക് വേണ്ടി ഉയർന്നുവന്നത്. എന്നാൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് പികെ ജമീലയെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു. ഇതോടെ തരൂർ മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് പിപി സുമോദ് മത്സരിക്കാനാണ് സാധ്യത.

 വിജയസാധ്യതയെ ബാധിക്കും

വിജയസാധ്യതയെ ബാധിക്കും

നിയമസഭാ തിരഞ്ഞെടുപ്പിൽ പികെ ജമീലയെ മത്സരിപ്പിക്കുന്നത് തരൂരിലെ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലേയും വിജയ സാധ്യതയെ ബാധിക്കുമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതോടെയാണ് സിപിഐഎം തീരുമാനം മാറ്റാന്‍ നിര്‍ബന്ധിതരായത്. ഇതിന് പുറമേ സ്ഥാനാർത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് തരൂരിലും പാലക്കാടും പോസ്റ്ററുകളും ഉയർന്നിരുന്നു.

പിപി സുമോദിന്റെ സ്ഥാനാർത്ഥിത്വം

പിപി സുമോദിന്റെ സ്ഥാനാർത്ഥിത്വം

അഭിപ്രായം കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ജില്ലാ കമ്മിറ്റിയില്‍ തരൂരില്‍ പി പി സുമോദിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നുവന്നത്. മുന്‍പ് തരൂരിലേക്ക് പരിഗണിച്ച പാലക്കാട് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ അഡ്വ. ശാന്തകുമാരിയെ കോങ്ങാട് മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനും സിപിഎം ജില്ലാ നേതൃയോഗത്തില്‍ ധാരണയാവുകയായിരുന്നു.

Kozhikode
English summary
Kerala Assembly election 2021: P Satheedevi and PK Jameela didnt get seat for the poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X