ആഗ്രഹിച്ചത് സ്വന്തമാക്കി ലീഗ്; പേരാമ്പ്ര കോണ്‍ഗ്രസ് വിട്ടു നല്‍കും, കെഎം അഭിജിത്ത് നോര്‍ത്തിലേക്ക്
മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുള്ള നിര്‍ണ്ണായക യോഗം പാണക്കാട് ചേര്‍ന്ന് കൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് പാണക്കാട് ചേരുന്നത്. അധികമായി ലഭിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ഉറപ്പ് ലഭിക്കാന്‍ ലീഗ് നേതാക്കള്‍ ശ്രമം നടത്തുന്നുണ്ട്. ചില സീറ്റുകളുടെ കാര്യത്തില്‍ ധാരണയായിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇതാണ് ലീഗിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിപ്പിച്ചത്.
ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

അധിക സീറ്റ്
യുഡിഎഫില്‍ ഇത്തവണ സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചത് മുതല്‍ തന്നെ അധിക സീറ്റ് എന്ന ആവശ്യം ലീഗ് ഉന്നയിച്ചിരുന്നു. കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നീ കക്ഷികള്‍ മുന്നണി വിട്ടുപോയതിനാല്‍ യുഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു ലീഗിന്റെ ആവശ്യം. ലീഗിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന മികവ് അടിസ്ഥാനമാക്കി കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസും അനുകൂല നിലാപാടിയിരുന്നു സ്വീകരിച്ചത്.

കഴിഞ്ഞ തവണ
കഴിഞ്ഞ തവണ 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലിം ലീഗ് ഇത്തവണ അധികമായി ചോദിക്കുന്നത് ആറ് സീറ്റുകളാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. എന്നാല്‍ സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഒരു നേതാക്കള്‍ പോലും പരസ്യ പ്രതികരണത്തിന് തയ്യാറായില്ല. കോണ്‍ഗ്രസുമായി പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും അതൊന്നും വലിയ തര്‍ക്കത്തിന് ഇടം കൊടുത്തില്ല.

കൂത്തുപറമ്പ്, ചേലക്കര
ഒടുവില്‍ ലീഗിന് ഇത്തവണ അധികമായി മൂന്ന് സീറ്റെന്ന കാര്യത്തില്‍ യുഡിഎഫില്‍ തീരുമാനമായി. ബേപ്പൂർ,കൂത്തുപറമ്പ്, ചേലക്കര സീറ്റുകള്‍ അധികമായി നല്‍കാനും രണ്ട് സീറ്റുകള്‍ പരസ്പരം വെച്ചുമാറാനുമായിരുന്നു ചര്‍ച്ചയില്‍ ധാരണയായത്. കൊല്ലം ജില്ലയിലെ പുനലൂരും ചടയമംഗലവും, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയും കുന്ദമംഗലവും തമ്മിൽ വച്ചുമാറാനാണ് ധാരണയായത്.

ചേലക്കര വേണ്ട
കൂത്തുപറമ്പിന്റെ കാര്യത്തില്‍ ലീഗ് സമ്മതം മൂളിയെങ്കിലും മറ്റ് രണ്ട് സീറ്റുകളുടെ കാര്യത്തില്‍ പ്രാദേശിക വികാരം കൂടി കണക്കിലെടുത്ത് എതിര്‍പ്പ് അറിയിച്ചു. ചേലക്കര സീറ്റ് വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് തുടര്‍ച്ചയായി തോറ്റുകൊണ്ടിരിക്കുന്ന ചേലക്കര ഏറ്റെടുക്കാനില്ലെന്ന നിലപാടിലേക്ക് ജില്ലാ നേതൃത്വവും എത്തി.

ബേപ്പൂരിന് പകരം പേരാമ്പ്ര
കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ സീറ്റിന്റെ കാര്യത്തിലും ലീഗിന് അതൃപ്തിയുണ്ടായിരുന്നു. പേരാമ്പ്ര സീറ്റായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചില്ല. ഒടുവില്‍ പലവട്ടം നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

അസീസ് മാസ്റ്റര്‍, മിസ്ഹബ്
ബേപ്പൂര്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. ലീഗിന് ജില്ലയില്‍ അധിക സീറ്റായി പേരാമ്പ്രയും നല്‍കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിപിഎ അസീസ് മാസ്റ്റര്‍, എംഎസ്എഫ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ മിസ്ഹബ് കീഴരിയൂര്‍ എന്നിവരുടെ പേരുകളാണ് ഇവിടേക്ക് പരിഗണിക്കുന്നത്. എല്‍ഡിഎഫില്‍ ടിപി രാമകൃഷ്ണന് മത്സരിക്കുന്ന മണ്ഡലമാണ് ഇത്.

കേരള കോണ്‍ഗ്രസ്
യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റാണ് പേരാമ്പ്ര. അവര്‍ മുന്നണി വിട്ട് പോയതോടെ സീറ്റ് ഏറ്റെടുക്കാനായിരുന്നു കോണ്‍ഗ്രസ് ആലോചന. കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്തിനെയായിരുന്നു കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നത്. സീറ്റ് ലീഗിന് കൊടുത്താല്‍ അഭിജിത്തിനെ കോഴിക്കോട് നോര്‍ത്തിലേക്ക് മാറ്റിയേക്കും.

വിജയസാധ്യത
കോങ്ങാട് സീറ്റിന്റെ കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കോങ്ങാട് വേണ്ടെന്നാണ് മുസ്ലിം ലീഗ് നിലപാട്. പട്ടാമ്പിയാണ് പകരം ആവശ്യപ്പെടുന്നത്. പട്ടാമ്പി ഇല്ലെങ്കില്‍ ഒരു സീറ്റും പാലക്കാട് ജില്ലയില്‍ പകരം വേണ്ടെന്നാണ് ലീഗ് നിലപാട്. ഇന്ന് പാണക്കാട് ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തിലുള്ള ചര്‍ച്ചകളും നടക്കും. മണ്ഡലത്തില്‍ ലീഗിന് വലിയ വിജയസാധ്യതയുണ്ടെന്നാണ് പിലയിരുത്തുന്നത്.

മത്സരിക്കാനില്ലെന്ന് സിപി മുഹമ്മദ്
പട്ടാമ്പിയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നവരില്‍ ഒരാളായ സിപി മുഹമ്മദ് മത്സര രംഗത്ത് നിന്നും പിന്മാറിയതും ലീഗ് അനുകൂല ഘടകമായി കാണുന്നുണ്ട്. '2001 ലും, 2006 ലും, 2011 ലും പട്ടാമ്പിയിൽ എന്നെ വിജയിപ്പിച്ച എല്ലാവർക്കും നന്ദി. 2021 ൽ പട്ടാമ്പിയിൽ സ്ഥാനാർത്ഥിയായി എന്നെ പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെ അറിയിച്ചു.'-എന്നായിരുന്നു സിപി മുഹമ്മദ് ഫേസ്ബുക്കിലൂടെ അറിയിച്ചത്

യുഡിഎഫ് തീരുമാനം
വിട്ട് കിട്ടുന്ന സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇന്നും അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ലെങ്കില്‍ കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ലീഗ് പ്രഖ്യാപിച്ചേക്കും. വിട്ടുകിട്ടുമെന്ന ധാരണയായ സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ ലീഗ് കണ്ടുവെച്ചിട്ടുണ്ടെങ്കിലും പ്രഖ്യാപനം യുഡിഎഫ് തീരുമാനം കൂടി വന്നതിന് ശേഷം മാത്രമേയുണ്ടാവു.
ബോള്‍ഡ് ലുക്കില്‍ നടി മഹേശ്വരി: ഏറ്റവും പുതിയ ചിത്രങ്ങള്‍
Recommended Video
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications