കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പേരാമ്പ്ര ലീഗിന് നല്‍കില്ല; മത്സരിക്കാന്‍ തയ്യാറായി കോണ്‍ഗ്രസ്, സാധ്യതാ പട്ടികയില്‍ മുല്ലപ്പള്ളിയും അഭിജിത്തും

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും എത്രയും പെട്ടെന്ന് കരകയറാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയവും നേതൃതലത്തിലെ ഏകോപനമില്ലായ്മയുമാണ് തദ്ദേശ പോരാട്ടത്തിലെ തോല്‍വിക്ക് കാരണമായി ഘടകക്ഷികള്‍ പോലും ഉയര്‍ത്തിക്കാട്ടുന്നത്.

തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ എത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധി താരീഖ് അന്‍വറിനോടും ഘടകക്ഷികള്‍ നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കി. ഇതോടൊപ്പം തന്നെ നിയമസഭാ തിരഞ്ഞടുപ്പിലെ സീറ്റ് വീതം വെയ്പ്പ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നുമാണ് ഘടകക്ഷികളുടെ ആവശ്യം. ഇതോടെ കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മുന്നണി വിട്ടതോടെ അവേശേഷിക്കുന്ന സീറ്റുകള്‍ക്കായുള്ള വടംവലിയും യുഡിഎഫില്‍ തുടങ്ങി.

യുഡിഎഫില്‍ അധികമായി

യുഡിഎഫില്‍ അധികമായി

കേരളക കോണ്‍ഗ്രസ് എമ്മും എല്‍ജെജിയും മുന്നണി വിട്ടതോടെ 22 സീറ്റുകളാണ് യുഡിഎഫില്‍ അധികമായി വന്നിരിക്കുന്നത്. ഇതില്‍ പതിനഞ്ച് സീറ്റുകളില്‍ കേരള കോണ്‍ഗ്രസും 7 സീറ്റുകളില്‍ എല്‍ജെഡിയുമായിരുന്നു കഴിഞ്ഞ തവണ മത്സരിച്ചത്. കേരള കോണ്‍ഗ്രസിന്‍റെ 15 ല്‍ എട്ട് സീറ്റുകളെങ്കിലും ഇത്തവണ പിജെ ജോസഫ് വിഭാഗത്തിന് വിട്ട് നല്‍കേണ്ടി വരും.

ഘടകക്ഷികള്‍

ഘടകക്ഷികള്‍

ബാക്കി വരുന്ന 14 സീറ്റുകള്‍ക്കായാണ് യുഡിഎഫിലെ ഘടകക്ഷികള്‍ നീക്കം തുടങ്ങിയത്. കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റുകളില്‍ നിന്നും അധികമായി 6 സീറ്റുകള്‍ എങ്കിലും ഇത്തവണ അധികമായി വേണമെന്നാണ് മുസ്ലിം ലീഗിന്‍റെ ആവശ്യം. എന്നാല്‍ പാലാ സീറ്റിലെ തര്‍ക്കത്തെ ചൊല്ലി എന്‍സിപി ഇടതുമുന്നണി വിട്ട് എത്തിയാല്‍ ഏറ്റവും കുറഞ്ഞത് നാല് സീറ്റെങ്കിലും അവര്‍ക്കും നല്‍കേണ്ടി വരും.

ലീഗിന് താല്‍പര്യം

ലീഗിന് താല്‍പര്യം

തെക്കന്‍ കേരളത്തിലേക്ക് അധികം സീറ്റുകള്‍ ചോദിച്ചു വാങ്ങാതെ നിലവിലെ സീറ്റുകളില്‍ തന്നെ മത്സരിക്കാനാണ് ലീഗിന് താല്‍പര്യം. മധ്യകേരളത്തില്‍ പൂഞ്ഞാറില്‍ മാത്രമാണ് ലീഗിന് അല്‍പമെങ്കിലും താല്‍പാര്യം ഉള്ളത്. മലബാറില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്നതാണ് യുഡിഎഫിന്‍റെ ആവശ്യം. വടകര, കൂത്തുപറമ്പ്, പേരാമ്പ്ര, തവനൂര്‍, പട്ടാമ്പി, കുന്ദമംഗലം സീറ്റുകളാണ് മുസ്ലിം ലീഗ് ലക്ഷ്യം വെക്കുന്നത്.

കോണ്‍ഗ്രസ് നിലപാട്

കോണ്‍ഗ്രസ് നിലപാട്

കഴിഞ്ഞ കാലങ്ങളില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച് തോറ്റിരുന്ന പേരാമ്പ്രയില്‍ ലീഗിന് വലിയ താല്‍പര്യമാണ് ഉള്ളത്. സീറ്റ് തങ്ങള്‍ക്ക് തന്നാല്‍ ഉറപ്പായും വിജയിക്കുമെന്നാണ് ലീഗ് നേതാക്കള്‍ അവകാശപ്പെടുന്നത്. മണ്ഡലത്തിലെ പാര്‍ട്ടിയുടെ കെട്ടുറപ്പും സമുദായ സമവാക്യങ്ങളും മുസ്ലീം ലീഗ് അനുകൂല ഘടമായി ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ ലീഗിന് സീറ്റ് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.

കെജി അടിയോടി

കെജി അടിയോടി

1970 ല്‍ ആണ് പേരാമ്പ്ര മണ്ഡലത്തില്‍ നിന്നും അവസാനായും ആദ്യമായും ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചത്. കെജി അടിയോടിയായിരുന്നു അന്ന് വിജയിച്ചത്. 1977 ല്‍ കേരള കോണ്‍ഗ്രസിലെ കെസി ജോസഫും വിജയിച്ചു. 1980 ല്‍ വിവി ദക്ഷിണാ മൂര്‍ത്തിയിലൂടെ തിരിച്ചു പിടിച്ച മണ്ഡലം എല്‍ഡിഎഫ് ഇതുവരെ കൈവിട്ടിട്ടില്ല. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായിരുന്നു ഭൂരിപക്ഷ കഴിഞ്ഞ തവണ നാലായിരത്തിന് താഴെ എത്തിക്കാന്‍ കഴിഞ്ഞതാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.

വിജയ പ്രതീക്ഷ

വിജയ പ്രതീക്ഷ

മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന് വലിയ സ്വാധീനം ഒന്നുമില്ലെങ്കിലും മുന്നണി ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു സീറ്റ് അവര്‍ക്ക് വിട്ട് നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ലീഡ് പിടിക്കാനും എല്‍ഡിഎഫിന് സാധിച്ചു. മണ്ഡലത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്വാധീനവും യുഡിഎഫിന് വിജയ പ്രതീക്ഷ നല്‍കുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍

സീറ്റ് ഏറ്റെടുക്കുന്ന കോണ്‍ഗ്രസ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ മണ്ഡലത്തിലേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന. വടകര എംപി എന്ന നിലയില്‍ മുല്ലപ്പള്ളിക്ക് പരിചിതമായ മണ്ഡലമാണ് പേരാമ്പ്ര. കെപിസിസി വൈസ് പ്രസിഡന്‍റ് ടി സിദ്ധീഖ്, കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത് എന്നിവരുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

എല്‍ഡിഎഫില്‍

എല്‍ഡിഎഫില്‍

അതേസമയം എല്‍ഡിഎഫില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടായേക്കില്ല. പകരം കെകെ ഹനീഫ, എസ് കെ സജീഷ് എന്നിവരുടെ പേരാണ് പരഗണിക്കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന തലത്തില്‍ നിന്നുള്ള പ്രമുഖ നേതാവിനെ മണ്ഡലത്തിലേക്ക് ഇറക്കാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ കഴിയില്ല. ഏത് സാഹചര്യത്തിലു വിജയിക്കാന‍് കഴിയുന്ന മണ്ഡലമായാണ് ഇടതുമുന്നണി പേരാമ്പ്രയെ കണക്കാക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയിട്ടും മണ്ഡലത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ യുഡിഎഫിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ രണ്ടായിരം വോട്ടിന്‍റെ വര്‍ധനവ് മാത്രമാണ് ഇത്തവണ മണ്ഡലത്തില്‍ യുഡിഎഫിന് ഉണ്ടാക്കാന്‍ സാധിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ പതിനായിരം വോട്ട് കുറവ്. എന്നാല്‍ എല്‍ഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ പതിനായിരം വോട്ടുകള്‍ ഇത്തവണ വര്‍ധിപ്പിച്ചു.

പഞ്ചായത്തുകള്‍

പഞ്ചായത്തുകള്‍

ചങ്ങരോത്ത്, ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, നൊച്ചാട്, അരിക്കുളം, ചെറുവണ്ണൂര്‍, മേപ്പയൂര്‍, തുറയൂര്‍, കീഴരിയൂര്‍ എന്നീ പത്ത് പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ പത്തിടത്തും ഭരണം എല്‍ഡിഎഫിനാണ്. തുറയൂരും ചങ്ങരോത്തും യുഡിഎഫില്‍ നിന്നും ഭരണം എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

Kozhikode
English summary
kerala assembly election 2021; Perambra will not be given to the League; Congress ready to contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X