• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നൂറ് അണികള്‍ പോലും ഇല്ലാത്ത പാര്‍ട്ടിക്ക് സീറ്റ്; എലത്തൂര്‍ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രതിഷേധം

കോഴിക്കോട്: എല്‍ജെഡിയുടെ മുന്നണി മാറ്റം യുഡിഎഫിന് തിരിച്ചടിയായെങ്കിലും അവര്‍ മത്സരിച്ചിരുന്ന സീറ്റുകളില്‍ കണ്ണ് വെച്ചിരുന്ന പ്രാദേശിക നേതാക്കള്‍ ഇത് അനുകൂലഘടമായി കണ്ടിരുന്നു. 2016 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ഭാഗമായി 7 സീറ്റുകളിലായിരുന്നു എല്‍ജെഡി മത്സരിച്ചിരുന്നത്. ഏഴിടത്തും തോല്‍ക്കുകയും ചെയ്തു. ഇത്തവണ അവര്‍ മുന്നണി മാറിയതിനാല്‍ ഏഴ് സീറ്റുകളിലും മത്സരിക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കച്ചകെട്ടി രംഗത്ത് ഇറങ്ങുകയും ചെയ്തു. എന്നാല്‍ ഇതില്‍ കൂത്തുപറമ്പ് ലീഗിനും വടകര ആര്‍ംപിക്കും നല്‍കി. കല്‍പ്പറ്റയില്‍ സംസ്ഥാന തലത്തിലെ നേതാക്കള്‍ വരുമെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് എലത്തൂര്‍ സീറ്റ് കൂടി വിട്ട് നല്‍കുമെന്ന സൂചനയുണ്ടാവുന്നത്. ഇതേ തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്ന് വരുന്നത്.

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

എല്‍ജെഡി മുന്നണി വിട്ടു

എല്‍ജെഡി മുന്നണി വിട്ടു

എല്‍ജെഡി മുന്നണി വിട്ടപ്പോള്‍ ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫിന് ഒപ്പം തന്നെ തന്നെ ജനതാദളിലെ ഒരു വിഭാഗത്തിന് എലത്തൂര്‍ സീറ്റ് നല്‍കാനാണ് നീക്കം. ഇതിനെതിരെയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നത്. വിഷയത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി കെപിസിസി പ്രസിഡന്‍റിന് കത്തയച്ചു. മു​ന്ന​ണി സം​വി​ധാ​ന​ത്തി​െൻറ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ൽ ജ​ന​താ​ദ​ളിന് നല്‍കിയതില്‍ എതിര്‍പ്പ് ഉണ്ടായിരുന്നില്ല.

മുല്ലപ്പള്ളി രാമചന്ദ്രന് കത്ത്

മുല്ലപ്പള്ളി രാമചന്ദ്രന് കത്ത്

എന്നാല്‍ സംഘടനപരമായി വലിയ ശക്തിയില്ലാത്ത ഒരു പാര്‍ട്ടിക്ക് സീറ്റ് കൊടുക്കുന്നത് ആത്മഹത്യാപരമാണെന്ന് ആരോപിച്ചാണ് ര​ണ്ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റു​മാ​ര്‍ വ്യാ​ഴാ​ഴ്ച പ്ര​വ​ര്‍ത്തകരുടെ വികാരം ചൂണ്ടിക്കാണിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ചത്. എ​ല​ത്തൂ​ർ ബ്ലോ​ക്ക് പ്ര​സി​സ​ൻ​റ് കെ.​ടി. ശ്രീ​നി​വാ​സ​നും ചേ​ള​ന്നൂ​ന്നൂര്‍ ബ്ലോ​ക്ക്​ പ്ര​സി​സ​ൻ​റ്​ ടി.​കെ. രാ​ജേ​ന്ദ്ര​നുമാണ് കത്തയച്ചത്.

കാപ്പന്‍റെ പാര്‍ട്ടിക്ക്

കാപ്പന്‍റെ പാര്‍ട്ടിക്ക്

തുടക്കത്തില്‍ മാണി സി കാപ്പന്‍റെ പാര്‍ട്ടിക്ക് എലത്തൂര്‍ സീറ്റ് നല്‍കിയേക്കുമെന്ന പ്രാചരണം ഉണ്ടായിരുന്നു. മുതിര്‍ന്ന നേതാവായ ആലിക്കോയ ഇവിടെ മത്സരിക്കുമെന്ന വാര്‍ത്തകളും പുറത്തു വന്നു. എന്നാല്‍ നേതാക്കള്‍ തന്നെ ഇടപെട്ട് ഇത്തരമൊരു നീക്കമില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് സീറ്റ് ജനതാദളിന് നല്‍കാനുള്ള നീക്കം ഉണ്ടാവുന്നത്.

ഷേഖ് പി ഹാരിസും കിഷന്‍ ചന്ദും

ഷേഖ് പി ഹാരിസും കിഷന്‍ ചന്ദും

2011 ല്‍ ഷേഖ് പി ഹാരിസും 2016 ല്‍ കിഷന്‍ ചന്ദും എലത്തൂരിലെ ജനതാദള്‍ സ്ഥാനാര്‍ത്ഥികളായിരുന്നു. എന്നാല്‍ രണ്ട് തവണയും വലിയ തോല്‍വി നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ 29057 വോട്ടിനായിരുന്നു കിഷന്‍ ചന്ദ് എന്‍സിപിയിലെ എകെ ശശീന്ദ്രനോട് തോറ്റത്. തോറ്റ രണ്ട് നേതാക്കള്‍ പോലും ഇപ്പോള്‍ എല്‍ഡിഎഫിലാണ്. ജ​ന​താ​ദ​ൾ പി​ള​ർ​പ്പി​നു​ശേ​ഷം മ​ണ്ഡ​ല​ത്തി​ൽ നൂ​റു​പ്ര​വ​ർ​ത്ത​ക​ർ​പോലും ഇല്ലെന്നാണ് കത്തില്‍ ആരോപിക്കുന്നത്.

ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് കൊ​ടു​ത്താ​ൽ

ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് കൊ​ടു​ത്താ​ൽ

​സീ​റ്റ് വീ​ണ്ടും ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് കൊ​ടു​ത്താ​ൽ എ​ല​ത്തൂ​ർ നി​യോജക മണ്ഡലത്തില്‍ പാര്‍ട്ടി ഇല്ലാതാവും. മ​ണ്ഡ​ല​ത്തി​ൽ താ​മ​സ​ക്കാ​ര​നും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ജ​ന​ങ്ങ​ളു​മായി മികച്ച ബന്ധവുമുള്ള ഏത് നേതാക്കളേയും സ്ഥാനാര്‍ത്ഥികളായി സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു. എലത്തൂര്‍ സീറ്റ് ഘടകകക്ഷിക്ക് നല്‍കുന്നത് മന്ത്രി എ.കെ.ശശീന്ദ്രനെ സഹായിക്കാനാണെന്നാണ് ആരോപണവും ഒരു വിഭാഗം ഉന്നയിക്കുന്നു.

എന്‍സിപിയിലെ തര്‍ക്കം

എന്‍സിപിയിലെ തര്‍ക്കം

സ്ഥാനാര്‍ത്ഥി വിഷയത്തില്‍ എന്‍സിപിയിലും സീറ്റ് ഏറ്റെടുക്കാത്തില്‍ സിപിഎം പ്രാദേശിക ഘടകത്തിലുമുള്ള എതിര്‍പ്പ് മുതലെടുക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വന്നാല്‍ കഴിയുമെന്നും ഇവര്‍ അവകാശപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞതും വിജയസധ്യത വര്‍ധിപ്പിക്കുന്നുവെന്നും ഇവര്‍ പറയുന്നു.

അഞ്ജു കുര്യന്റെ ലേറ്റസ്റ്റ് ഫോട്ടോകള്‍

Kozhikode

English summary
kerala assembly election 2021; Protest in Congress over decision to give Elathur seat to Janata Dal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X