വടകരയില്‍ അവസാന നിമിഷം വീണ്ടും ട്വിസ്റ്റ്; കെകെ രമ മത്സരിക്കുമെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടും അനുവദിച്ച സീറ്റുകളില്‍ ചിലത് തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായിരുന്നു. ജനതാദളിന് അനുവദിച്ച മലമ്പുഴ, ഫോര്‍വേഡ് ബ്ലോക്കിന് നല്കിയ ധര്‍മ്മടം, ആര്‍എംപിയുടെ വടകര എന്നീ സീറ്റുകളായിരുന്നു കോണ്‍ഗ്രസ് തിരിച്ചെടുത്തത്. പാര്‍ട്ടി പ്രതിഷേധം ശക്തമായതോടെയായിരുന്നു മലമ്പുഴയിലെ പിന്മാറ്റം. എന്നാല്‍ കെകെ രമ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ വടകര സീറ്റ് ആര്‍എംപിയില്‍ നിന്നും തിരിച്ചെടുക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് ഇന്ന് ഉച്ചയ്ക്ക് അറിയിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ തീരുമാനത്തില്‍ മാറ്റം ഉണ്ടായതായി അറിയിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന് വിവാഹ ഫോട്ടോസ് കാണാം

യുഡിഎഫും-ആര്‍എംപിയും
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫും-ആര്‍എംപിയും തമ്മില്‍ രൂപീകരിച്ച ജനകീയ വികസന മുന്നണി വടകര മേഖലയില്‍ വലിയ വിജയം നേടിയതിന് പിന്നാലെയാണ് നിയമസഭ തിരഞ്ഞെടുപ്പിലും ഒരുമിച്ച് മത്സരിക്കുകയെന്ന് ചര്‍ച്ചകള്‍ തുടങ്ങിയത്. വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുക. പകരം മറ്റ് മണ്ഡലങ്ങളില്‍ ആര്‍എംപിയുടെ പിന്തുണ കോണ്‍ഗ്രസിന് എന്നതായിരുന്നു ചര്‍ച്ച.
Recommended Video


കെകെ രമ ആണെങ്കില്‍
എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിച്ചപ്പോള്‍ കെകെ രമ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ മാത്രം പിന്തുണയെന്ന രീതിയിലേക്ക് കോണ്‍ഗ്രസ് എത്തി. കോണ്‍ഗ്രസില്‍ തന്നെ ഇതില്‍ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു. ആര്‍എംപി ടിക്കറ്റില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും പിന്തുണയ്ക്കണമെന്നതായിരുന്നു കെ മുരളീധരന് അടക്കമുള്ള നേതാക്കളുടെ നിലപാട്.

മുല്ലപ്പള്ളി രാമചന്ദ്രന്
എന്നാല്‍ കെകെ രമ സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണ എന്നതില്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഉള്‍പ്പടേയുള്ളവര്‍ അടിയുറച്ച് നിന്നെന്നാണ് സൂചന. ആര്‍എംപിയിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിച്ചു. കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദം ശക്തമായെങ്കിലും മത്സരിക്കാനില്ലെന്നായിരുന്നു കെകെ രമയുടെ തീരുമാനം.

മത്സരിക്കാനില്ല
മത്സരിക്കാനില്ലെന്ന കാര്യം കഴിഞ്ഞ ദിവസം അവര്‍ പാര്‍ട്ടി നേതാക്കളെ അറിയിക്കുകയും ചെയ്തു. രമയുടെ തീരുമാനം ആര്‍എംപി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. രമയില്ലെങ്കില്‍ സീറ്റ് ഏറ്റെടുക്കാനുള്ള ആലോചന കോണ്‍ഗ്രസിള്‍ ശക്തമാവുകയും ചെയ്തു. അങ്ങനെയാണ് ഇന്ന് ഉച്ചയ്ക്ക് നടത്തിയ പത്രസമ്മേളനത്തില്‍ എംഎം ഹസന് തീരുമാനം പ്രഖ്യാപിച്ചത്.

വടകര സീറ്റ് തിരിച്ചെടുക്കുന്നു
കെകെ രമ മത്സരിക്കാനില്ലെന്ന് അറിയിച്ചതിനാല്‍ അവര്‍ക്ക് അനുവദിച്ച വടകര സീറ്റ് തിരിച്ചെടുക്കുന്നുവെന്നായിരുന്നു എംഎം ഹസന് അറിയിച്ചത്. 'കെകെ രമ മത്സരിക്കണ എന്ന ആവശ്യത്തോടെയാണ് വടകര സീറ്റ് ആര്‍എംപിക്ക് നല്‍കിയത്. അവര്‍ മത്സരിക്കുന്നില്ല എന്ന് അറിയിച്ചതിനാല്‍ അവിടെ യുഡിഎഫിന്റെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കും'- എംഎം ഹസന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

യുഡിഎഫ്-ആര്‍എംപി സഖ്യം
എന്നാല്‍ ഇതിന് ശേഷവും യുഡിഎഫിലും ആര്‍എംപിയിലും കാര്യമായ ചര്‍ച്ചകള്‍ നടന്നെന്നാണ് പ്രതിപക്ഷ നേതാവ് നടത്തിയ പ്രഖ്യാപനം വ്യക്തമാക്കുന്നത്. യുഡിഎഫ്-ആര്‍എംപി സഖ്യം ഇല്ലെങ്കില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് വീണ്ടും വിജയിക്കുന്ന സാഹചര്യം ഉണ്ടാവും. അത് യുഡിഎഫിനും ആര്‍എംപിക്കും ഒരുപോലെ തിരിച്ചടിയാണ്.

കെ മുരളീധരന്
ഇക്കാര്യങ്ങളില്‍ ആര്‍എംപിയില്‍ വലിയ ചര്‍ച്ചാ വിഷയമായി. കെ മുരളീധരന് ഉള്‍പ്പടേയുള്ളവര്‍ വീണ്ടും വിഷയത്തില്‍ ഇടപെടുകയും മത്സരിക്കണമെന്ന് രമയോട് ആവശ്യപ്പെട്ടെന്നുമാണ് സൂചന. ഏതായാലും ഒടുവില്‍ വടകരയില്‍ മത്സരിക്കാന്‍ കെകെ രമ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം പാര്‍ട്ടി സെക്രട്ടറി വേണു തന്നെ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്.

പ്രഖ്യാപനം ഉടന്‍
കെകെ രമയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെകെ രമ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ നേട്ടിയിരുന്നു. അന്ന് എല്‍ഡിഎഫിലെ സികെ നാണു പതിനായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു വടകരയില്‍ വിജയിച്ചത്.

മണ്ഡലം പിടിക്കാം
ആര്‍എംപിയും-യുഡിഎഫും അടങ്ങുന്ന സഖ്യത്തിന് വിജയ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നേതാക്കള്‍. എല്‍ജെഡി മുന്നണി വിട്ട് പോയിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്ജിഎഫിനേക്കാള് കൂടുതല്‍ വോട്ടുകള്‍ നേടാന്‍ സഖ്യത്തിന് സാധിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലും ഈ സഖ്യം തുടരുന്നതോടെ വിജയിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications