കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുറ്റ്യാടിയിൽ വിമത നീക്കം? നേതൃത്വത്തോട് ഇടഞ്ഞ് സിപിഎം പ്രവർത്തകർ, ഇന്ന് വീണ്ടും പ്രതിഷേധം

Google Oneindia Malayalam News

കോഴിക്കോട്: സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ അസ്വാരസ്യങ്ങള്‍ തുടരുന്നതിനിടെ കുറ്റ്യാടിയില്‍ സിപിഎം വിമത സ്ഥാനാര്‍ത്ഥി മത്സരത്തിനിറങ്ങുമെന്ന് റിപ്പോര്‍ട്ട്. സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ വിമത സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കാനാണ് നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് തന്നെ ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.

ഇന്ത്യയില്‍ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ തുടരുന്നു; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

'ഏതു പ്രശ്നത്തിലും ജനപക്ഷത്തു നിന്ന് ഇടപെടുന്ന സഖാവ്', ആലപ്പുഴയിൽ ചിത്തരഞ്ജന് വേണ്ടി ഐസക്'ഏതു പ്രശ്നത്തിലും ജനപക്ഷത്തു നിന്ന് ഇടപെടുന്ന സഖാവ്', ആലപ്പുഴയിൽ ചിത്തരഞ്ജന് വേണ്ടി ഐസക്

Recommended Video

cmsvideo
#KLElection 2021 കുറ്റ്യാടിയിൽ കേരള കോൺഗ്രസ് എമ്മിനെതിരെ വിമത സ്ഥാനാർത്ഥി വന്നേക്കും
പാർട്ടിക്കെതിരെ പ്രതിഷേധം

പാർട്ടിക്കെതിരെ പ്രതിഷേധം

വർഷങ്ങളായി സിപിഎം മത്സരിച്ചുകൊണ്ടിരുന്ന കുറ്റ്യാടി സീറ്റ് എൽഡിഎഫിലേക്ക് വന്ന ജോസ് കെ മാണി വിഭാഗത്തിന് നൽകിയതിനെ തുടർന്ന് സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. പാർട്ടി നീക്കത്തിനെതിരെ പ്രവർത്തകർ തന്നെ രംഗത്തെത്തുകയായിരുന്നു. കുറ്റ്യാടി മണ്ഡലത്തിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ ആവശ്യം.

 പ്രവർത്തകർ തെരുവിൽ

പ്രവർത്തകർ തെരുവിൽ

അതേസമയം കുറ്റ്യാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ജനപ്രിയ നേതാവ് കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് സിപിഎം പ്രവർത്തകർ ഉന്നയിക്കുന്നത്.
കേരള കോണ്‍ഗ്രസിന്റെ പതാക പോലും കുറ്റ്യാടി മണ്ഡലത്തിലെ പലയിടത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാൻ കഴിയുക പോലുമില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

സിപിഎം നേതാവിനെ തഴഞ്ഞോ?

സിപിഎം നേതാവിനെ തഴഞ്ഞോ?


ഈ സാഹചര്യം മുൻനിർത്തിയാണ് സീറ്റ് വിട്ടുകൊടുക്കരുതെന്നാവശ്യവുമായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. കുഞ്ഞമ്മദ് കുട്ടിയെ കുറ്റ്യാടിയിൽ സ്ഥാനാർത്ഥിയാക്കാതെ കേരള കോൺഗ്രസിന് ഈ മണ്ഡലം നൽകിയതിൽ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന ആരോപണവും പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്.

 എൽഡിഎഫിന് തോൽവി

എൽഡിഎഫിന് തോൽവി


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്ന് മത്സരിച്ച കെകെ ലതിയ്ക്ക് പരാജയമാണ് നേരിടേണ്ടിവന്നത്. സിപിഎമ്മിന് ആധിപത്യമുള്ള മണ്ഡലമായിരുന്നിട്ട് കൂടി വിഭാഗീയ പ്രശ്നങ്ങളുയർന്നതാണ് ആയിരത്തലധികം വോട്ടുകള്‍ക്ക് പരാജയം സമ്മതിക്കേണ്ടിവന്നത്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോഴും സിപിഎമ്മിന് ഇതേ ഭീഷണി നിലനിൽക്കുന്നുണ്ട്. 2016ൽ തന്നെ കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മരിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

എന്തുകൊണ്ട് എതിർപ്പ്

എന്തുകൊണ്ട് എതിർപ്പ്


സിപിഎമ്മിന് കുറ്റ്യാടി മണ്ഡലം കൂടി നഷ്ടമാകുന്ന സാഹചര്യമുണ്ടായാൽ വടകര താലൂക്കിൽ തന്നെ സിപിഎമ്മിന് ഒറ്റ എംഎൽഎ പോലും ഇല്ലാത്ത സാഹചര്യവും ഉടലെടുക്കും. വടകര മണ്ഡലത്തിൽ ഇത്തവണ എൽജെഡിയും നാദാപുരം മണ്ഡലത്തിൽ സിപിഐയുമാണ് മത്സരിക്കുന്നതെന്നാണ് ഇതിനുശ്ശ പ്രധാന കാരണം. മുന്നണി മാറുന്നത് സംബന്ധിച്ച് പ്രത്യേകിച്ച് ഒരു തീരുമാനവുമുണ്ടാകില്ലെന്നാണ് സിപിഎം നേതൃത്വം ഇതിനകം വ്യക്തമാക്കിയത്. പ്രതിഷേധവുമായെത്തിയ സിപിഎം പ്രവർത്തകരെ കാര്യങ്ങളെല്ലാം പറഞ്ഞുമനസ്സിലാക്കി മുന്നോട്ടുപോകുമെന്നും ജില്ലാ സെക്രട്ടറി പി മോഹനൻ വ്യക്തമാക്കിയിരുന്നു.

നക്ഷത്രക്കണ്ണുളള അനന്യ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Kozhikode
English summary
Kerala assembly election 2021: Report says CPM rebel candidate may contests from Kuttiyadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X