കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെകെ രമ: വടകരയിൽ എൻ വേണുവിന് സാധ്യത

Google Oneindia Malayalam News

വടകര: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചകൾ നടക്കുന്നതിനിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആർഎംപി നേതാവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ. എന്നാൽ വടകര മണ്ഡലത്തിൽ നിന്ന് ആർഎംഎപി സ്ഥാനാർത്ഥി മത്സരിക്കുമെന്നും കെകെ രമയെ ഉദ്ധരിച്ച് മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

നേമത്ത് മത്സരിക്കാനില്ലെന്ന് ശിവകുമാര്‍, മത്സരിക്കുകയാണെങ്കില്‍ അത് തിരുവനന്തപുരത്ത് മാത്രം!!നേമത്ത് മത്സരിക്കാനില്ലെന്ന് ശിവകുമാര്‍, മത്സരിക്കുകയാണെങ്കില്‍ അത് തിരുവനന്തപുരത്ത് മാത്രം!!

 മത്സരിക്കാനില്ല

മത്സരിക്കാനില്ല

നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര സീറ്റ് ആർഎംപിക്ക് ലഭിക്കുകയാണെങ്കിൽ കെകെ രമയോ ആർഎംപി സംസ്ഥാന അധ്യക്ഷൻ എൻ വേണുവിന്റെയും പേരുകളാണ് ഉയർന്നുവന്നിരുന്നത്. ആർഎംപി സ്ഥാനാർത്ഥിയായി വേണുവിനെ മത്സരിപ്പിക്കുമെന്നും അതേ സമയം പൊതു സ്വതന്ത്രയായി കെകെ രമയെ മത്സരിപ്പിക്കുമെന്നുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ കഴമ്പില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും കെകെ രമ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യുഡിഎഫിന്റെ പിന്തുണ ലഭിച്ചെങ്കിലും വേണു തന്നെയായിരിക്കും വടകരയിൽ മത്സരിക്കുകയെന്നാണ് സൂചന.

ആർഎംപിക്ക് സീറ്റ്

ആർഎംപിക്ക് സീറ്റ്

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ആർഎംപിക്ക് സീറ്റ് നൽകുമെന്ന കാര്യത്തിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചനകൾ. കഴിഞ്ഞ തിരഞ്ഞെടുപ്പോടെ യുഡിഎഫും ആർഎംപിയും തമ്മിൽ ബാന്ധവമുണ്ടാക്കിയിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് നിന്ന് ഇരുപാർട്ടികളും സീറ്റ് പങ്കിടുകയായിരുന്നു. കോൺഗ്രസ് നേതാവ് കെ മുരളീധരൻ ഉൾപ്പെടെയുള്ളവർക്കും വടകരയിൽ ആർഎംപിക്ക് സീറ്റ് നൽകുന്നതിലാണ് താൽപ്പര്യം.

വടകര ആർക്ക്?

വടകര ആർക്ക്?


നിയമസഭാ തിരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുമെന്ന് ഏകദേശ ധാരണയായിട്ടുണ്ട്. അദ്ദേഹത്തിന് വേണ്ടി പരിഗണിക്കുന്ന മൂന്ന് മണ്ഡലങ്ങളിലൊന്ന് വടകരയാണ്. കൽപ്പറ്റ, കൊയിലാണ്ടി എന്നിവയാണ് മറ്റ് രണ്ട് മണ്ഡലങ്ങൾ. എന്നാൽ വടകരയിൽ തന്നെ മുല്ലപ്പള്ളി മത്സരിച്ചാൽ ആർഎംപിക്ക് ഇവിടെ സീറ്റ് ലഭിക്കുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലൊരു പ്രതിസന്ധി ഇല്ലാ എങ്കിൽ യുഡിഎഫിന്റെ പിന്തുണ നേടിക്കൊണ്ട് എൻ വേണു തന്നെയായിരിക്കും വടകര മണ്ഡലത്തിൽ നിന്ന് മത്സരിക്കുക.

 വിജയപ്രതീക്ഷ

വിജയപ്രതീക്ഷ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സികെ നാണുവിനെതിരെ മത്സരിച്ച കെകെ രമയ്ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നിരുന്നു. 9511 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സികെ നാണുവാണ് ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ഈ തിരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പം നിന്ന് മത്സരിച്ചാൽ വോട്ടുവിഭജനം ഒഴിവാക്കി വിജയം ഉറപ്പാക്കാമെന്നാണ് ആർഎംപിയുടെ പ്രതീക്ഷ.

Kozhikode
English summary
Kerala Assembly election 2021: RMP leader KK Rama denies reports on contesting in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X