കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ എതിർപ്പ്, എൻസിപി യോഗത്തിൽ കയ്യാങ്കളി: ആവശ്യം യുവാക്കൾക്ക് അവസരം നൽകണമെന്ന്

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിനിടെ എന്‍സിപി നേതൃയോഗത്തില്‍ കയ്യാങ്കളി. സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി ഉടലെടുക്കുകയായിരുന്നു. ഗതാഗത മന്ത്രി എ. കെ ശശീന്ദ്രനെ എലത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് സംഭവം. ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നുവന്നതോടെയാണ് യോഗം കയ്യാങ്കളിയിൽ കലാശിച്ചത്.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ലീഗിന്‍റെ പുതിയ ആവശ്യം; പേരാമ്പ്ര ഉള്‍പ്പടെ 3 സീറ്റുകള്‍ കൂടി വേണംകോണ്‍ഗ്രസിനെ ഞെട്ടിച്ച് ലീഗിന്‍റെ പുതിയ ആവശ്യം; പേരാമ്പ്ര ഉള്‍പ്പടെ 3 സീറ്റുകള്‍ കൂടി വേണം

പുതുമുഖങ്ങള്‍ വേണം

പുതുമുഖങ്ങള്‍ വേണം

എൻസിപിയ്ക്ക് കോഴിക്കോട് ജില്ലയില്‍ ലഭിക്കുന്ന സീറ്റില്‍ പുതുമുഖങ്ങളെ മത്സരിപ്പിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നുവന്നിരുന്നു. ജില്ലാ നിര്‍വാഹക സമിതി യോഗത്തിലും ഒരു വിഭാഗം ഇതേ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. നിലവിൽ എലത്തൂരിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട എകെ ശശീന്ദ്രൻ എട്ടുതവണ മത്സരിക്കുകയും അഞ്ച് തവണ നിയമസഭയിലെത്തുകയും ചെയ്തിട്ടുണ്ട്. ഇതിൽത്തന്നെ രണ്ട് തവണ മന്ത്രിയായി അധികാരത്തിലിരിക്കുകയും ചെയ്തിട്ടുണ്ട്.

 അവസരം നൽകണം

അവസരം നൽകണം


നിയമസഭാ തിരഞ്ഞെടുപ്പിൽ ശശീന്ദ്രന്‍ മാറി നിന്ന് യുവനേതാക്കള്‍ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകണമെന്നാണ് പാർട്ടിക്കുള്ളിലെ വലിയൊരു വിഭാഗം ഉന്നയിക്കുന്ന ആവശ്യം. ഇത് വാഗ്വാദത്തിലെത്തിയതിന് പിന്നാലെയാണ് പാർട്ടി പ്രവർത്തകർ തമ്മിൽ യോഗത്തിനിടെ ഉന്തും തള്ളുമുണ്ടായത്.

അവസരം നിഷേധിക്കും

അവസരം നിഷേധിക്കും


എകെ ശശീന്ദ്രന്‍ ഇനിയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മൂലം ജില്ലയിലെ യുവാക്കള്‍ക്ക് അവസരം ലഭിക്കില്ലെനനും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ശശീന്ദ്രന്റെ അനുഭവ സമ്പത്ത് പ്രധാനമാണെന്നാണ് ശശീന്ദ്രനെ പിന്തുണയ്ക്കുന്നവർ ഉയർത്തുന്ന വാദം. എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ പേരും എലത്തൂരിൽ മത്സരിക്കുന്നതിനായി യോഗത്തില്‍ നിർദേശിച്ചിരുന്നു. യോഗത്തില്‍ എ കെ ശശീന്ദ്രനും സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനും പങ്കെടുത്തു. മാണി സി കാപ്പൻ എൻസിപി വിട്ടതിന് പിന്നാലെയാണ് എലത്തൂർ സീറ്റിനെച്ചൊല്ലിയുള്ള ചർച്ചകളും ഊർജ്ജിതമാകുന്നത്.

മൂന്ന് സീറ്റ്

മൂന്ന് സീറ്റ്


എൽഡിഎഫ് ഘടകക്ഷിയായ എൻസിപിക്ക് ഇത്തവണ മൂന്ന് സീറ്റാണ് എല്‍ഡിഎഫ് ഇത്തവണ നല്‍കിയത്. കുട്ടനാട് തോമസ് കെ തോമസ് തന്നെയാകും മത്സരിക്കുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പാർട്ടിയെ കിട്ടിയ മറ്റ് രണ്ട് മണ്ഡലങ്ങള്‍ കോട്ടയ്ക്കലും കോഴിക്കോടുമാണ്. ഈ രണ്ട് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥിയെയും എൻസിപിക്ക് തീരുമാനിക്കേണ്ടതായുണ്ട്.

 സിപിഎം ഏറ്റെടുക്കുമോ?

സിപിഎം ഏറ്റെടുക്കുമോ?

എകെ ശശീന്ദ്രന്റെ സിറ്റിങ്‌ സീറ്റായ എലത്തൂര്‍ മണ്ഡലം ഇത്തവണ ഏറ്റെടുക്കുന്ന കാര്യത്തിൽ സിപിഎമ്മിനുള്ളിലും ചർച്ച നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പാര്‍ട്ടിക്ക്‌ സ്വാധീനമുള്ള ഏലത്തൂരില്‍ സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെക്കുറിച്ചും സിപിഎം ജില്ല സെക്രട്ടറി പി മോഹനനേയോ ഡിവൈഎഫ്‌ഐ നേതാവ്‌ മുഹമ്മദ്‌ റിയാസിനേയോ ഏലത്തൂരില്‍ മത്സരിപ്പിക്കുറിച്ചും ചർച്ച നടത്തുണ്ടെന്നും സൂചനകളുണ്ട്. ഏലത്തൂര്‍ എന്‍സിപിയില്‍ നിന്ന്‌ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായാൽ പകരം കുന്ദമംഗലം അവര്‍ക്ക്‌ നല്‍കാനാണ്‌ സാധ്യത.

തനി നാടന്‍ പെണ്‍കൊടിയായി നടി കീര്‍ത്തി സുരേഷ്: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് മത്സരിക്കണമെന്ന് രഞ്ജിത് | Oneindia Malayalam

Kozhikode
English summary
kerala assembly election 2021: Rockus in ncp meeting at Kozhikode on A K Saseendran candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X