പ്രതിഷേധ പ്രകടനം പ്രവര്‍ത്തകരുടെ വികാരം മാത്രം; പാര്‍ട്ടി തീരുമാനം ആണ് വലുത്: കെപി കുഞ്ഞമ്മദ് കുട്ടി
കോഴിക്കോട്: കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതില്‍ സമാനാതകളില്ലാത്ത പ്രതിഷേധമാണ് കുറ്റ്യാടിയില്‍ നിന്നും ഉയരുന്നത്. നേതൃത്വത്തിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ രണ്ടാം ദിനവും തെരുവിലിറങ്ങി. കുറ്റ്യാടിയിലെ പാര്‍ട്ടിയുടെ ജനകീയ മുഖമായ കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് സിപിഎം പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ തന്‍റെ പേരും ചിത്രവും ഉപോയിച്ചുള്ള പ്രതിഷേധങ്ങള്‍ തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന് വ്യക്തമാക്കിയതോടെ ഇന്ന് നടന്ന പ്രതിഷേധ പ്രകടനത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എന്ന ആവശ്യം മാത്രമാണ് പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. എന്നാല്‍ ഈ പ്രതിഷേധ പ്രകടനങ്ങളെയെല്ലാം തള്ളുകയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ കെപി കുഞ്ഞമ്മദ് കുട്ടി. കുറ്റ്യാടിയിലെ പ്രതിഷേധം പ്രവര്‍ത്തകരുടെ വികാര പ്രകടനം മാത്രമാണെന്നും അദ്ദേഹം വണ്‍ ഇന്ത്യയോട് വ്യക്തമാക്കുന്നു.
തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

പ്രാദേശികമായ എതിര്‍പ്പുകള്‍ താല്‍ക്കാലികം മാത്രം. കാര്യങ്ങള്‍ വിശദീകരിച്ച് കഴിഞ്ഞാല്‍ സഖാക്കള്‍ക്ക് കാര്യം മനസ്സിലാവും. കുറ്റ്യാടിയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണം എന്നുള്ളതാണ് പ്രാദേശിക വികാരം. എന്നാല്‍ എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം തുടര്‍ഭരണം ആണ് ലക്ഷ്യം. അതിന് മുന്നണിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോവണം. ഇടതുമുന്നണിയിലെ സീറ്റ് വിഭജനത്തില്‍ കുറ്റ്യാടി കേരള കോണ്‍ഗ്രസിനാണ് നല്‍കിയിരിക്കുന്നത്. അവര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അവരെ വിജയിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നതില്‍ സംശയം ഇല്ലെന്നും അദ്ദേഹം പറയുന്നു.
ഇപ്പോള്‍ പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ കാര്യങ്ങള്‍ വിശദീകരിച്ച് പാര്‍ട്ടി തിരുത്തും. എന്‍റെ പേരോ ചിത്രങ്ങളെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം പ്രവര്‍ത്തികള്‍ അച്ചടക്കലംഘനമാണ്. പ്രവര്‍ത്തകര്‍ അത്തരം കാര്യങ്ങളിലേക്ക് കടക്കരുത്. കുറ്റ്യാടി മണ്ഡലത്തിലെ വികസന മുരടിപ്പ് പ്രതിഫലിക്കാന്‍ പോവുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയാവും ഇതും. സംസ്ഥാനത്തുടനീളം വികസനകുതിപ്പ് ഉണ്ടായപ്പോള്‍ കുറ്റ്യാടി മണ്ഡലം പിറകോട്ട് പോയി. ആ പോരായ്മ പരിഹരിക്കാന്‍ ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കുറ്റ്യാടിയില്‍ നിന്നും വിജയിക്കണമെന്നും അദ്ദേഹം വണ്‍ ഇന്ത്യയോട് പറഞ്ഞു.
സിംപിൾ ലുക്കിൽ കൃതി ഷെട്ടി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications