Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നല്ല, രണ്ടല്ല, എലത്തൂരില്‍ യുഡിഎഫില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍; വെട്ടിലായി നേതൃത്വം, പ്രചരണം ഇല്ല

കോഴിക്കോട്: യുഡിഎഫില്‍ തുടക്കം മുതല്‍ തര്‍ക്കം നിലനില്‍ക്കുന്ന മണ്ഡലമാണ് എലത്തൂര്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായിട്ടും ഇപ്പോഴും തര്‍ക്കം അതേ നിലയില്‍ തുടരുകയാണ്. കഴിഞ്ഞ രണ്ട് തവണ എല്‍ജെഡി മത്സരിച്ച് തോറ്റ സീറ്റ് അവര്‍ മുന്നണി വിട്ടതോടെ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ മണ്ഡലം മാണി സി കാപ്പന്‍റെ സുള്‍ഫിക്കര്‍ മയൂരിക്ക് നല്‍കാനായിരുന്നു യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. നേതൃത്വത്തിന്‍റെ ഈ തീരുമാനത്തില്‍ വലിയ പ്രതിഷേധമാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായത്. മണ്ഡലത്തിലെ നേതൃത്വം കൂടിയാലോചിച്ച് കെപിസിസി പ്രവര്‍ത്തക സമിതി അഗം ദിനേശ് മണിയെ വിമത സ്ഥാനാര്‍ത്ഥിയാക്കുകയം ചെയ്തു.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

എലത്തൂര്‍ മണ്ഡലത്തില്‍

എലത്തൂര്‍ മണ്ഡലത്തില്‍

ഇതോടെ എലത്തൂരില്‍ യുഡിഎഫിന് രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഉള്ളതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. എന്നാല്‍ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ എലത്തൂര്‍ മണ്ഡലത്തില്‍ രണ്ടല്ല മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയുടെ സുള്‍ഫിക്കര്‍ മയൂരി, കോണ്‍ഗ്രസ് നേതാവ് ദിനേശ് മണി, ഭാ​ര​തീ​യ നാ​ഷ​ന​ൽ ജ​ന​ത​ദ​ളി​‍െൻറ സെ​നി​ൻ റാ​ഷി എ​ന്നി​വ​രാ​ണ്​ പ​ത്രിക സമര്‍പ്പിച്ചത്.

സീറ്റ് എന്‍സികെയ്ക്ക്

സീറ്റ് എന്‍സികെയ്ക്ക്

എലത്തൂര്‍ മണ്ഡലം നേരത്തെ ജനതാദളിന് വിട്ട് നല്‍കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. എന്നാല്‍ പ്രാദേശിക തലത്തില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നേതൃത്വം തീരുമാനത്തില്‍ നിന്നും പിന്മാറി. ഒടുവില്‍ അവസാന വട്ട സീറ്റ് വിഭജനം പൂര്‍ത്തിയാപ്പോള്‍ സീറ്റ് എന്‍സികെയ്ക്ക് ലഭിച്ചു. ഭാരതീയ ജനതാദളിന് ലഭിച്ച മലമ്പുഴ സീറ്റ് കോണ്‍ഗ്രസ് തിരിച്ച് എടുക്കുകുയം ചെയ്തു.

പ്രാദേശിക വികാരം

പ്രാദേശിക വികാരം

ഇതോടെ യുഡിഎഫില്‍ ഭാരതീയ ജനതാദളിന് വാഗ്ദാനം ചെയ്യപ്പെട്ട സീറ്റ് ഒരിടത്തും ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഭാരതീയ ജനതാദള്‍ നേതാഴ് സെനിന്‍ റാഷിയും എലത്തൂരില്‍ സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയത്. സമവായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാതുള്ള യാതൊരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനും ഇല്ലെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്.

ഇടതിന്‍റെ അടിത്തറ

ഇടതിന്‍റെ അടിത്തറ

എല്‍ഡിഎഫില്‍ ഇത്തവണും മന്ത്രി എകെ ശശീന്ദ്രനാണ് സ്ഥാനാര്‍ത്ഥി. ഇടതുമുന്നണിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണെങ്കിലും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വിവാദങ്ങളില്‍ കുടുങ്ങിയ ഇടത് സ്ഥാനാര്‍ത്ഥിയെ ഇത്തവണ അട്ടിമറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം.

കോണ്‍ഗ്രസ് ഏറ്റെടുക്കണം

കോണ്‍ഗ്രസ് ഏറ്റെടുക്കണം


ഒരു ഘട്ടത്തില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന പ്രതീതിയുണ്ടായപ്പോള്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ഏകദേശ ധാരണയും മണ്ഡലം കമ്മറ്റിക്കിടയില്‍ ഉണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് ലീഡ് പകുതിയായ കുറഞ്ഞതും ലോക്സബാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന് മണ്ഡലത്തില്‍ എല്‍ഡിഎഫിനെ മറികടക്കാന്‍ കഴിഞ്ഞതും അവര്‍ അനുകൂല ഘടകമായി ചൂണ്ടിക്കാട്ടുന്നു.

സു​ൽ​ഫിക്കര്‍ മയൂരി

സു​ൽ​ഫിക്കര്‍ മയൂരി

എന്നാല്‍ ഈ പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ചു കൊണ്ടാണ് സീറ്റ് എന്‍സികെയ്ക്ക് നല്‍കുന്നതും അവര്‍ പാര്‍ട്ടി സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റും സ്വ​ർ​ണ വ്യാ​പാ​രി​യു​മാ​യ സു​ൽ​ഫിക്കര്‍ മയൂരിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നത്. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാത്തതിലുള്ള പ്രതിഷേധം പരസ്യമായി എംകെ രാഘവന്‍ എംപി ഉള്‍പ്പടേയുള്ള നേതാക്കളും രംഗത്ത് എത്തിയിരുന്നു.

ദിനേശ് മണിക്കൊപ്പം

ദിനേശ് മണിക്കൊപ്പം

മണ്ഡലം കമ്മറ്റി ഒന്നാകെ ദിനേശ് മണിക്കൊപ്പം ആണെന്നുള്ളതാണ് സുള്‍ഫിക്കര്‍ മയൂരിക്ക് വെല്ലുവിളിയാവുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുന്നതിനാല്‍ മണ്ഡലത്തില്‍ ഇതുവരെ പ്രചാരണ രംഗത്ത് സജീവമാകാന്‍ പോലും സുള്‍ഫിക്കര്‍ മയൂരിക്ക് സാധിച്ചിട്ടില്ല. എന്ത് വന്നാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് സുള്‍ഫിക്കര്‍ മയൂരിയും ദിനേശ് മണിയും.

ഞങ്ങള്‍ക്ക് തന്നത്

ഞങ്ങള്‍ക്ക് തന്നത്


ഭാ​ര​തീ​യ നാ​ഷ​ന​ൽ ജ​ന​താ​ദ​ളി​‍െൻറ വി​ദ്യാ​ർ​ഥി വി​ഭാ​ഗം പ്ര​സി​ഡന്‍റാണ് പത്രിക നല്‍കിയ സെനിന്‍ റാഷി. രമേശ് ചെന്നിത്തല, എംഎം ഹസന്‍ എന്നിവര്‍ പങ്കെടുത്ത തിരുവനന്തപുരത്തെ യോഗത്തില്‍ എലത്തൂര്‍ സീറ്റ് ഭാരതീയ നാഷണല്‍ ജനതാദളിന് അനുവദിച്ചെന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സികെ സജനും ഷംനാദ് കൂട്ടിക്കടയും വ്യക്തമാക്കുന്നു.

അമൃത ഖാന്‍വില്‍ക്കറുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ഇടത് വലത് മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന കൊല്ലം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+