കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയില്‍ ഉറപ്പിച്ച് യുഡിഎഫ്; ആര്‍എംപിക്ക് പിന്തുണ, പക്ഷെ കെകെ രമയില്ല, സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം

Google Oneindia Malayalam News

വടകര: വടകര സീറ്റില്‍ ആര്‍എംപിക്ക് പിന്തുണ കൊടുക്കുന്നതിനെ ചൊല്ലി വലിയ തര്‍ക്കങ്ങളാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്ന് വന്നത്. ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെകെ രമ മത്സരിക്കുകയാണെങ്കില്‍ മാത്രം പിന്തുണ നല്‍കിയാല്‍ മതിയെന്നായിരുന്നു പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പടേയുള്ളവര്‍ക്കാവട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന നിലപാടും. ആര്‍എംപി ടിക്കറ്റില്‍ ആര് മത്സരിച്ചാലും അവര്‍ക്ക് പിന്തുണ എന്നതായിരുന്നു കെ മുരളീധരന്‍ ഉള്‍പ്പടേയുള്ളവരുടെ നയം. കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ മൂര്‍ച്ഛിതോടെ ഒറ്റക്ക് മത്സരിക്കുമെന്ന നിലപാടിലേക്ക് ആര്‍എംപിയും പോയി. എന്നാല്‍ ഏറ്റവും ഒടുവില്‍ ആര്‍എംപി ടിക്കറ്റില്‍ ആര് മത്സരിച്ചാലും അവര്‍ക്ക് പിന്തുണ നല്‍കാം എന്ന തീരുമാനത്തില്‍ കോണ്‍ഗ്രസും യുഡിഎഫും എത്തിച്ചേര്‍ന്നെന്നാണ് സൂചന.

ഇന്ധനവില വര്‍ധനയ്‌ക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം, ചിത്രങ്ങള്‍ കാണാം

വടകരയില്‍ മത്സരിക്കും

വടകരയില്‍ മത്സരിക്കും

യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയില്‍ മികച്ച മത്സരം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് ആര്‍എംപി അവകാശപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ നേടിയ ഇരുപതിനായിരത്തിലേറെ വോട്ടും യുഡിഎഫ് സഖ്യത്തിലായിരുന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റവും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. വടകരയ്ക്ക് പുറമെ നാദാപുരം, കുറ്റ്യാടി, കുന്ദമംഗലം എന്നിവിടങ്ങളില്‍ സാഹചര്യം നോക്കി മത്സരിക്കും.

യുഡിഎഫ് പിന്തുണച്ചാല്‍

യുഡിഎഫ് പിന്തുണച്ചാല്‍

വടകരയില്‍ യുഡിഎഫ് പിന്തുണച്ചാല്‍ ഈ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ തിരിച്ച് യുഡിഎഫിനെ സഹായിക്കാനാണ് നേരത്തെ തീരുമാനിച്ചത്. മത്സര രംഗത്ത് ഉണ്ടാവില്ലെന്ന സൂചന തുടക്കം മുതല്‍ കെകെ രമ നല്‍കിയിരുന്നെങ്കിലും രമ മത്സരിച്ചാല്‍ മാത്രം പിന്തുണ എന്നതായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തിയ നയം. സംസ്ഥാന സെക്രട്ടറി വേണു മത്സരിക്കണമെന്നാണ് ആര്‍എംപിയുടെ തീരുമാനം

സ്ഥാനാര്‍ത്ഥി എന്‍ വേണു

സ്ഥാനാര്‍ത്ഥി എന്‍ വേണു

ആര്‍എംപി സംസ്ഥാന കമ്മറ്റിയും പാര്‍ലമെന്‍ററി കമ്മറ്റിയുമെല്ലാം വേണുവിന്‍റെ പേരാണ് നിശ്ചയിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം നാലിന് ഉണ്ടാവും. ഇതോടെ ഒരു കോണ്‍ഗ്രസ് നേതാവിനെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള നീക്കവും സജീവമായി. പിന്തുണ നല്‍കുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം വരുന്നതിന് മുമ്പ് ആര്‍എംപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്.

വടകരയില്‍ വിജയിക്കാം

വടകരയില്‍ വിജയിക്കാം

എന്നാല്‍ കോണ്‍ഗ്രസിലെ തന്നെ പ്രബല വിഭാഗവും മുസ്ലിം ലീഗുമെല്ലാം ആര്‍എംപി സ്ഥാനാര്‍ത്ഥിയായി വേണു വന്നാലും പിന്തുണയ്ക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിയെ അല്ല, രാഷ്ട്രീയ നിലപാടാണ് നോക്കേണ്ടത് എന്ന നിലപാടില്‍ ഇവര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ആര്‍എംപിയുടെ പിന്തുണയുണ്ടെങ്കില്‍ വടകരയില്‍ വിജയിക്കാമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

തീരുമാനം ഉടന്‍ പ്രഖ്യാപിക്കും

തീരുമാനം ഉടന്‍ പ്രഖ്യാപിക്കും

ആര്‍എംപിക്ക് പിന്തുണ നല്‍കുയെന്ന കാര്യത്തില്‍ ചില സംസ്ഥാന നേതാക്കളുടെ ഇടപെടല്‍ കൂടി ഉണ്ടായതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യത്തില്‍ നിന്നും മറുപക്ഷം പിന്നോട്ട് പോയി. അനൗദ്യോഗിക ചര്‍ച്ചകളാണ് നടന്നതെങ്കിലും വേണുവിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഇ​രു​ക​ക്ഷി​യും ത​മ്മി​ല്‍ ഏ​ക​ദേ​ശ ധാ​ര​ണ​യി​ലെ​ത്തി. ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

മുന്നണി വിട്ട എല്‍ജെഡി

മുന്നണി വിട്ട എല്‍ജെഡി

കഴിഞ്ഞ തവണ വടകര സീറ്റില്‍ മത്സരിച്ചിരുന്ന എല്‍ജെഡി മുന്നണി വിട്ട സാഹചര്യത്തിലായിരുന്നു വടകര സീറ്റ് ലക്ഷ്യമിട്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കാനായിരുന്നു താല്‍പര്യം. സീറ്റ് ചര്‍ച്ച ഇത്രയധികം പ്രതസിന്ധിയിലാക്കിയത് മുല്ലപ്പള്ളി രാചമന്ദ്രന്‍റെ കടുത്ത നിലപാടാണെന്ന അമര്‍ഷം ആര്‍എംപിക്ക് ഉള്ളിലുണ്ട്.

ഒ​ഞ്ചി​യം, ഏ​റാ​മ​ല

ഒ​ഞ്ചി​യം, ഏ​റാ​മ​ല

ലീഗ് ആവട്ടെ ആര്‍എംപിയുടെ കാര്യത്തില്‍ ഉറച്ച് നിന്നു. സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ സീറ്റ് തങ്ങളുടെ അക്കൗണ്ടില്‍ ചോദിച്ച് വാങ്ങി ആര്‍എംപിയെ മത്സരിപ്പിക്കാനും ലീഗ് പദ്ധതിയിട്ടിരുന്നു. 2008 ല്‍ ആര്‍എംപി രൂപീകരിച്ചതിന് ശേഷമാണ് വടകര മണ്ഡലത്തിലെ ഒ​ഞ്ചി​യം, ഏ​റാ​മ​ല, അ​ഴി​യൂ​ര്‍, ചോ​റോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നില മെച്ചപ്പെടുത്താന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്.

കല്ലാമല ഡിവിഷന്‍

കല്ലാമല ഡിവിഷന്‍

എന്നാല്‍ ഈ നേട്ടം നിയമസഭ തിരഞ്ഞെടുപ്പില്‍ കൊണ്ടുവരാന്‍ മുന്നണിക്ക് സാധിച്ചിട്ടുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ ആര്‍എംപി-യുഡിഎഫ് ജനകീയ മുന്നണി ഈ നാല് പഞ്ചായത്തുകളിലും വലിയ നേട്ടം ഉണ്ടാക്കിയെങ്കിലും കല്ലാമല ഡിവിഷനിലെ തര്‍ക്കം മുന്നണിയില്‍ വലിയ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കി. സഖ്യ ധാരണക്ക് വിരുദ്ധമായി കല്ലാമല ഡിവിഷനില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രംഗത്ത് വരികയായിരുന്നു.

ആര്‍എംപിക്ക് നല്‍കിയ സീറ്റില്‍

ആര്‍എംപിക്ക് നല്‍കിയ സീറ്റില്‍

ആര്‍എംപിക്ക് നല്‍കിയ സീറ്റില്‍ വിമതനായി എത്തിയ ആള്‍ക്ക് മുല്ലപ്പള്ളി കൈപ്പത്തി ചിഹ്നം അനുവദിക്കുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസിന്‍റെ വലിയൊരു വിഹിതം വോട്ട് ഇദ്ദേഹത്തിന് പോവുകയും സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തു. തര്‍ക്കം കാരണം കല്ലാമല സീറ്റ് നഷ്ടമായതാണ് കഴിഞ്ഞ രണ്ട് തവണയായി യുഡിഎഫിന്‍റെ കൈവശമുണ്ടായിരുന്ന വടകര ബ്ലോക്ക് പഞ്ചായത്ത് നഷ്ടപ്പെടാന്‍ ഇടയാക്കിയത്. ഇ​തോ​ടെ ജ​ന​കീ​യ മു​ന്ന​ണി​ക്ക് പ്ര​സ​ക്തി​യി​ല്ലെ​ന്ന് ആ​ര്‍എംപി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നടി ദീപ്തി സതിയുടെ ലേറ്റസ്റ്റ് ഗ്ലാമര്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

Kozhikode
English summary
kerala assembly election 2021; UDF decides to support RMP in Vadakara constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X