കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടത് തുടർഭരണം ഇല്ലാതാക്കാൻ യുഡിഎഫ്‌ തരംതാണ കളി കളിക്കുന്നു: എ വിജയരാഘവന്‍

Google Oneindia Malayalam News

കോഴിക്കോട്: നിയമന വിവാദത്തിന്‍റെ പേരില്‍ ചെറുപ്പക്കാരെ അക്രമത്തിന്റെ ഉപകരണമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപന്തല്‍ ആസൂത്രിത ആക്രമണത്തിന് വേണ്ടിയാണ്. പിഎസ്സി വിഷയത്തില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നത് സാധ്യമല്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ യുഡിഎഫ്‌ നടത്തുന്നത്‌ തരംതാണ കളികളാണെന്നും വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്നു ലക്ഷം താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയെന്നാണ്‌ പ്രതിപക്ഷനേതാവ് കള്ളം പറയുന്നത്‌. അങ്ങിനെയെങ്കിൽ ആ കണക്ക്‌ പുറത്തുവിടാനുള്ള ആർജവം പ്രതിപക്ഷനേതാവ് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ ചേരാനാഗ്രഹിക്കുന്നവർക്കുള്ള ജാഥയാണ്‌ പ്രതിപക്ഷനേതാവ് നടത്തുന്നത്‌. മലബാർ കഴിഞ്ഞതോടെ ആ കളിയാണ്‌ അദ്ദേഹം നടത്തുന്നത്‌.

avijayarga

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

പിഎസ്‌സി വിഷയത്തിൽ സർക്കാരിനെതിരെ അക്രമസമരം അഴിച്ചുവിടുകയാണ്‌ കോൺഗ്രസും യൂത്ത്‌ കോൺഗ്രസും. സർക്കാരിന്‌ നിയമപരമായും ഭരണഘടനാപരമായും മാത്രമേ പ്രവർത്തിക്കാനാകൂ. ഇതെല്ലാം ജനം കാണുന്നുണ്ട്‌. പരമാവധി ആളുകൾക്ക്‌ ജോലി നൽകിയ സർക്കാരാണിത്‌. ഈ സർക്കാർ കൈക്കൂലി വാങ്ങി റാങ്ക്‌ ലിസ്‌റ്റ്‌ നീട്ടിയിട്ടില്ല. ആറുമാസം മുമ്പ് കാലാവധി കഴിഞ്ഞ റാങ്ക്‌ ലിസ്റ്റിലുള്ളവരാണ്‌ സമരം ചെയ്യുന്നത്‌. ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌ കോൺഗ്രസ്‌ ചെയ്യുന്നത്. വികസനത്തിന്റെ വേഗത തടയാനാണ്‌ അവരുടെ ശ്രമം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ധര്‍മ്മടത്ത് പിണറായിക്കെതിരെ ഷുഹൈബിന്‍റെ പിതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി?: തയ്യാറെന്ന് സിപി മുഹമ്മദ്ധര്‍മ്മടത്ത് പിണറായിക്കെതിരെ ഷുഹൈബിന്‍റെ പിതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി?: തയ്യാറെന്ന് സിപി മുഹമ്മദ്

നടി നന്ദിത ശ്വേതയുടെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

Kozhikode
English summary
kerala assembly election 2021; UDF is playing a bad game to end the Left rule: A Vijayaraghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X