Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയിലേത് സിപിഎമ്മിനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്ക്; 5 മണ്ഡലങ്ങളില്‍ പ്രതിഫലിക്കും: പാറക്കല്‍

വടകര: ഏറെ അഭ്യുഹങ്ങള്‍ക്ക് ഒടുവിലാണ് വടകരയില്‍ യുഡിഎഫിന്‍റെ പിന്തുണയോടെ ആര്‍എംപി നേതാവ് കെകെ രമ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം ഉണ്ടായത്. ഇത്തവണ സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചതോടെ തന്നെ വടകര സീറ്റ് ആര്‍എംപിക്ക് കൈമാറുകയെന്ന ധാരണ യുഡിഎഫില്‍ ഉണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വടകര മേഖലയിലെ ആര്‍എംപി-യുഡിഎഫ് സഖ്യം നേടിയ മികച്ച വിജയവും സീറ്റ് ആര്‍എംപിക്ക് നല്‍കുന്നതില്‍ നിര്‍ണ്ണായകമായി. കെകെ രമ മത്സരിക്കുന്നതിനെ ചൊല്ലിയുള്ള അഭ്യൂഹം ഇടക്ക് ആശയക്കുഴപ്പം ഉണ്ടാക്കി. എന്നാല്‍ ഒടുവില്‍ കെകെ രമ തന്നെ വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് വടകരയില്‍ മാത്രമല്ല സമീപ മണ്ഡലങ്ങളിലും ഗണം ചെയ്യുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

തമിഴ്നാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു സുന്ദറിന്‍റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

വടകര ആര്‍എംപിക്ക്

വടകര ആര്‍എംപിക്ക്

വടകര ആര്‍എംപിക്ക് നല്‍കുകയാണെങ്കില്‍ കെകെ രമ മത്സരിക്കണമെന്ന ഉപാധി കോണ്‍ഗ്രസിലെ ഒരു വിഭാഗം തുടക്കം മുതല്‍ തന്നെ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് രംഗത്തിലേക്ക് ഇല്ലെന്ന് കെകെ രമ പറഞ്ഞതോടെ വടകരയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വേണുവിനെ മത്സരിപ്പിക്കാന്‍ ധാരണയായി.

രമ തന്നെ വേണം

രമ തന്നെ വേണം

രമ മത്സര രംഗത്ത് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസിന് ഈ നീക്കം വലിയ തിരിച്ചടിയായി. ഇതോടെ ആര്‍എംപിക്ക് നല്‍കിയ സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കുന്നതായി എംഎം ഹസന്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇതിന് ശേഷവും ആര്‍എംപിക്കും യുഡിഎഫ് നേതൃത്വത്തിനും ഇടയില്‍ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ കെകെ രമ തന്നെ മത്സരിക്കാന്‍ തീരുമാനിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമം ആവുകയായിരുന്നു.

സമീപ മണ്ഡലങ്ങളിലും

സമീപ മണ്ഡലങ്ങളിലും

കെകെ രമ വന്നത് വടകരയില്‍ മാത്രമല്ല സമീപ മണ്ഡലങ്ങളിലും അനുകൂല ഘടകമാവുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളിലെല്ലാം ആര്‍എംപിക്ക് അണികളുണ്ട്. വടകരയില്‍ യുഡിഎഫിന്‍റെ പിന്തുണയില്ലെങ്കില്‍ ഇവിടെയെല്ലാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആര്‍എംപി നേരത്തെ ആലോചിച്ചിരുന്നു.

ലീഗ് വിജയം

ലീഗ് വിജയം

കഴിഞ്ഞ തവണ കുറ്റ്യാടിയിലെ ലീഗ് വിജയത്തിന് പിന്നില്‍ ആര്‍എംപിയുടെ വലിയ പിന്തുണയുള്ളതായി നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. ആര്‍എംപി പിന്തുണ ഇത്തവണയും കുറ്റ്യാടിയിലും സമീപ മണ്ഡലങ്ങളായ നാദാപുരത്തും പേരാമ്പ്രയിലും കൊയിലാണ്ടിയിലുമെല്ലാം പ്രതിഫലിക്കുമെന്ന് കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ളയും പറയുന്നു. വടകരയിലേത് എല്‍ഡിഎഫിന് എതിരായ യുഡിഎഫിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക് ആണെന്നും നേതാക്കള്‍ പറയുന്നു,

ലീഗിന്‍റെ പിന്തുണ

ലീഗിന്‍റെ പിന്തുണ

വടകര സീറ്റ് ആര്‍എംപിക്ക് കൊടുത്തതിലും രമ തന്നെ മത്സരിക്കാന്‍ ഇറങ്ങിയതിലും ലീഗിന്‍റെ പിന്തുണ നിര്‍ണ്ണായകമാണ്. ആര്‍എംപി ടിക്കറ്റില്‍ ആര് വന്നാലും പിന്തുണയ്ക്കണമെന്ന് നിലപാടായിരുന്നു മുസ്ലിം ലീഗിന് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് സീറ്റ് തിരിച്ചെടുക്കാന്‍ നോക്കിയപ്പോള്‍ തങ്ങളും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന ഭീഷണിയും ലീഗ് ഉയര്‍ത്തിയതായി സൂചനയുണ്ടായിരുന്നു.

വടകര മണ്ഡലം

വടകര മണ്ഡലം

കെകെ രമ വരുമ്പോള്‍ വടകര മണ്ഡലം ഇത്തവണ പിടിച്ചെടുക്കാന്‍ കഴിയുമെന്ന വലിയ ആത്മവിശ്വാസമാണ് യുഡിഎഫിന് ഉള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമാണെങ്കിലും ആദ്യ തിരഞ്ഞെടുപ്പിലൊഴികെ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ മാത്രം മത്സരിച്ച് വിജയിച്ചിട്ടുള്ള മണ്ഡലമാണ് വടകര.

കെകെ രമ പിടിച്ചത്

കെകെ രമ പിടിച്ചത്

കഴിഞ്ഞ തവണ ഇരുമുന്നണികളിലും സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഏറ്റുമുട്ടിയപ്പോള്‍ സ്വതന്ത്രയായി കെകെ രമയും മത്സര രംഗത്ത് ഉണ്ടായിരുന്നു. അന്ന് എല്‍ഡിഎഫിലെ സികെ നാണു പതിനായിരത്തിനടുത്ത് വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോള്‍ കെകെ രമ പിടിച്ചത് ഇരുപതിനായിരത്തിലേറെ വോട്ടുകളായിരുന്നു.

എല്‍ജെഡി പോയെങ്കിലും

എല്‍ജെഡി പോയെങ്കിലും

അന്ന് യുഡിഎഫ് പാളയത്തിലുണ്ടായിരുന്ന എല്‍ജെഡി മുന്നണി വിട്ടെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവില്ലെന്നാണ് യുഡിഎഫ് വിലയിരുത്തില്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എംപി-യുഡിഎഫ് സഖ്യം നേടിയ മുന്നേറ്റമാണ് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടു പ്രകാരം വടകരയിൽ രണ്ടായിരത്തിലേറെ വോട്ടുകളുടെ ലീഡാണ് യുഡിഎഫിനുള്ളത്.

യുഡിഎഫ്-ആർഎംപി സഖ്യം

യുഡിഎഫ്-ആർഎംപി സഖ്യം

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്-ആർഎംപി സഖ്യമായ ജനകീയ മുന്നണി മേഖലയിലെ അഞ്ച് പഞ്ചായത്തുകളിലായിരുന്നു മത്സരിച്ചത്. ഇതിൽ ഒഞ്ചിയം, അഴിയൂർ, ഏറാമല പഞ്ചായത്തുകളിൽ ഭരണം പിടിച്ചെടുത്തു. സിറ്റിങ് സീറ്റുകള്‍ നഷ്ടമായെങ്കിലും ആർഎംപിയുടെ ശക്തി കേന്ദ്രമായ ഒഞ്ചിയത്ത് പാർട്ടി ഭരണം നിലനിർത്തുകയായിരുന്നു.

മനയത്ത് ചന്ദ്രന്‍

മനയത്ത് ചന്ദ്രന്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ആർഎംപി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 22963 വോട്ടിന്റെ ഭൂരിപക്ഷം വടകര മണ്ഡലത്തില്‍ നേടാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന് സാധിച്ചിരുന്നു. എല്‍ഡിഎഫില്‍ ഇത്തവണ മത്സരിക്കുന്നത് എല്‍ജെഡി സ്ഥാനാര്‍ത്ഥിയായ മനയത്ത് ചന്ദ്രനാണ്

തമിഴ് നടി ഷമ്മുവിന്റെ വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    സംസ്ഥാനത്ത് കോൺഗ്രസ്- ബിജെപി ധാരണ ശക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+