Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയില്‍ ഇത്തവണ അട്ടിമറി: 5000 ത്തിന് മുകളില്‍ വോട്ടിന് കെകെ രമ വിജയിക്കും: യുഡിഎഫ് കണക്കുകള്‍

കോഴിക്കോട്: സംസ്ഥാനം തന്നെ ഉറ്റ് നോക്കുന്ന മത്സരമാണ് വടകരയില്‍ നടന്നത്. പതിറ്റാണ്ടുകളായി ഇടതുമുന്നണി മാത്രം വിജയിച്ച് പോന്നിരുന്ന മണ്ഡലത്തില്‍ ഇത്തവണ കെകെ രമയിലൂടെ യുഡിഎഫ് അട്ടിമറി വിജയം നേടുമോയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. എല്‍ജെഡിയിലെ മനയത്ത് ചന്ദ്രനെതിരെ യുഡിഎഫ് പിന്തുണയില്‍ കെകെ രമ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ കടുത്ത മത്സരമാണ് ഇത്തവണ മണ്ഡലത്തില്‍ നടന്നത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തലില്‍ വടകരയില്‍ കെകെ രമയ്ക്ക് വലിയ മുന്‍ തൂക്കം ഉണ്ടെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

രമ പിടിച്ച വോട്ട്

രമ പിടിച്ച വോട്ട്

2016 ലെ തിരഞ്ഞെടുപ്പില്‍ എല്‍ജെഡിയും ജെഡിഎസും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ 9511 വോട്ടുകളുടെ വിജയമായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി സികെ നാണു നേടിയത്. അന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെകെ രമ നേടിയ 20504 വോട്ടുകള്‍ ഇടതുമുന്നണിയുടെ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നു.

മാറ്റങ്ങള്‍

മാറ്റങ്ങള്‍

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വടകരയുടെ രാഷ്ട്രീയ ചിത്രത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ പരസ്പരം ഏറ്റുമുട്ടിയ എല്‍ജെഡിയും ജെഡിഎസും ഇപ്പോള്‍ ഇടതുമുന്നണിയിലാണ്. ജയിച്ച ജെഡിഎസിന്‍റെ സിറ്റിങ് സീറ്റ് എല്‍ഡിഎഫ് തോറ്റ എല്‍ജെഡിക്ക് നല്‍കുകയും ചെയ്തു.

തദ്ദേശത്തില്‍

തദ്ദേശത്തില്‍

തദ്ദേശ തിരഞ്ഞെടുപ്പിലെ കൂട്ടുകെട്ട് വിജയകരമായതിന് പിന്നാലെയാണ് നിയമസഭ തിരഞ്ഞടുപ്പിലും സഖ്യമെന്ന ആലോചന യുഡിഎഫില്‍ ശക്തമായത്. ഒടുവില്‍ ഏറെ അഭ്യൂഹങ്ങല്‍ക്കൊടുവില്‍ യുഡിഎഫ് പിന്തുണയില്‍ കെകെ രമം സ്വതന്ത്രയായി മത്സരിക്കുകയും ചെയ്തു. ഇതോടെയാണ് മണ്ഡലത്തില്‍ യുഡിഎഫിന് വിജയ സാധ്യത വര്‍ധിച്ചത്

ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി

പ്രചരണ ഘട്ടത്തില്‍ അടക്കം കെകെ രമയ്ക്ക് ഇടതുമുന്നണിയെ മറികടക്കാന്‍ കഴിഞ്ഞെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കല്ലാമലയില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഒരിടത്തും അത്തരം പ്രശ്നങ്ങള്‍ ഉണ്ടായില്ല. യുഡിഎഫ്-ആര്‍എംപി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു.

എല്‍ജെഡിക്ക് സീറ്റ്

എല്‍ജെഡിക്ക് സീറ്റ്

തങ്ങളുടെ സിറ്റിങ്ങ് സീറ്റ് എല്‍ജെഡിക്ക് കൊടുത്തതില്‍ മണ്ഡലത്തിലെ ജെഡിഎസിനുള്ളില്‍ അതൃപ്തിയുണ്ട്. ഇതും തങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പാര്‍ട്ടി ഭേദമന്യേ സ്ത്രീവോട്ടര്‍മാരൂടെ വലിയ പിന്തുണ കെകെ രമയ്ക്ക് ലഭിച്ചിട്ടുണ്ട്. സിപിഎമ്മില്‍ നിന്ന് തന്നെ വലിയൊരു വിഭാഗം ഇത്തവണ കെകെ രമയ്ക്ക് വോട്ട് ചെയ്തെന്നും ആര്‍എംപി അവകാശപ്പെടുന്നു.

മേല്‍ക്കൈ

മേല്‍ക്കൈ

തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ രണ്ടായിരത്തിലേറെ വോട്ടിന്‍റെ മേല്‍ക്കൈ ആണ് യുഡിഎഫ്-ആര്‍എംപി സഖ്യത്തിന് ഉണ്ടായിരുന്നത്. കെകെ രമ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ഇത് ഉയര്‍ന്ന് ഏറ്റവും കുറഞ്ഞത് അയ്യായിരത്തിന് മുകളില്‍ എങ്കിലും എത്തുമെന്നാണ് യുഡിഎഫും-ആര്‍എംപിയും പ്രതീക്ഷിക്കുന്നത്.

മുന്നേറും

മുന്നേറും

വടകര നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ വടകര നിയമസഭാമണ്ഡലം. ഇതില്‍ വടകര നഗരസഭയും ചോറോട് പഞ്ചായത്തും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. ഏറാമല, ഒഞ്ചിയം, അഴിയൂർ പഞ്ചായത്തുകളില്‍ യുഡിഎഫ്-ആര്‍എംപി സഖ്യമാണ് ഭരണത്തില്‍.

ലോക്സഭ തിരഞ്ഞെടുപ്പില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ വടകര നഗരസഭ ഉള്‍പ്പടെ മണ്ഡലത്തിലെ എല്ലായിടത്തും മേല്‍ക്കൈ നേടാന്‍ കഴിയുമെന്നും യുഡിഎഫ്-ആര്‍എംപി സഖ്യം അവകാശപ്പെടുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 22963 വോട്ടിന്‍റെ ഭൂരിപക്ഷം കെ മുരളീധരന് ലഭിച്ചതും യുഡിഎഫിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

സിപിഎം മറുപടി

സിപിഎം മറുപടി

വടകരയില്‍ എല്‍ഡിഎഫ് തോല്‍ക്കാന്‍ സാധ്യതയുണ്ട് എന്ന വിലയിരുത്തലിലേക്ക് സിപിഎം എത്തിയതായുള്ള റിപ്പോര്‍ട്ട് നേരത്തെ മനോരമ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.

Recommended Video

cmsvideo
    Election 2021-രമയിലൂടെ തകരുമോ വടകരയിലെ സോഷ്യലിസ്റ്റ് കുത്തക? | Oneindia Malayalam
    എല്ലായിടത്തും വിജയിക്കും

    എല്ലായിടത്തും വിജയിക്കും

    വടകര ഉള്‍പ്പടെ കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും ഇത്തവണ എല്‍ഡിഎഫ് വിജയിക്കും എന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് ശേഷം ബൂത്തുതലത്തില്‍ പരിശോധിച്ച് തയ്യാറാക്കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍ എന്നുമാണ് സിപിഎം അഭിപ്രായപ്പെട്ടത്

    നടി പൂജിത പൊന്നാടയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+