കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയില്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന് സിപിഎം; എല്‍ജെഡിയും ജെഡിഎസും നിരാശരാവും, സീറ്റ് ഏറ്റെടുത്തേക്കും

Google Oneindia Malayalam News

വടകര: 1960 മുതല്‍ വിവിധ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ മാത്രം വിജയിച്ച് വരുന്ന മണ്ഡലമാണ് വടകര. എസ്എസ്പി, പിഎസ്പി, എസ്പി, ബിഎല്‍ഡി,ജെഎന്‍പി,ജെഎന്‍ഡി എന്ന് തുടങ്ങി ജെഡിഎസ് വരേയുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ മാത്രമാണ് 1960 ന് ശേഷം വടകരയില്‍ നിന്ന് വിജയിച്ചിട്ടുള്ളു. 1957 ലെ പ്രഥമ തിരഞ്ഞെടുപ്പില്‍ സിപിഐ ആയിരുന്നു വിജയി. എല്‍ഡിഎഫിന്‍റെ ഭാഗമായിട്ടായിരുന്നു വടകരയില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ വിജയം. എന്നാല്‍ ഇത്തവണ സീറ്റിനായി മുന്നണിയിലെ രണ്ട് സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും നീക്കം ശക്തമാക്കിയത് എല്‍ഡിഎഫില്‍ കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ വടകര സീറ്റ് സിപിഎം ഏറ്റെടുക്കാനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

സികെ നാണുവും പ്രേംനാഥും

സികെ നാണുവും പ്രേംനാഥും

2001 മുതല്‍ ജെഡിഎസ് ആണ് മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിക്കുന്നത്. 2001, 2011, 2016 വര്‍ഷങ്ങളില്‍ സികെ നാണുവും 2006 ല്‍ എംകെ പ്രേംനാഥ് വടകരയില്‍ മത്സരിച്ച് വിജയിച്ചു. ജെഡിഎസ് പിളര്‍ന്ന് വീരേന്ദ്ര കുമാറിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം സോഷ്യലിസ്റ്റ് ജനതാദള്‍ രൂപീകരിച്ച് യുഡിഎഫിലേക്ക് പോയതോടെയാണ് വടകരയില്‍ ദളുകള്‍ തമ്മിലുള്ള പോരാട്ടം നടക്കാന്‍ തുടങ്ങിയത്.

വിജയം ജെഡിഎസിന്

വിജയം ജെഡിഎസിന്

2011 ലും 2016 ലും വടകരയില്‍ ദളുകള്‍ പരസ്പരം ഏറ്റുമുട്ടിയെങ്കിലും രണ്ട് തവണയും വിജയം ജെഡിഎസിനായിരുന്നു. പിന്നാലെ യുഡിഎഫില്‍ നിന്നും എല്‍ജെഡി മുന്നണി മാറി എത്തിയതോടെയാണ് ഏത് വിഭാഗം ദള്‍ വടകരയില്‍ മത്സരിക്കുമെന്ന തര്‍ക്കം മുന്നണിയില്‍ ഉടലെടുത്തത്. സീറ്റിനായി ഇരുവിഭാഗം ദളുകള്‍ വലിയ അവകാശ വാദമാണ് ഉയര്‍ത്തുന്നത്. പാര്‍ട്ടിയുടെ സിറ്റിങ് സീറ്റ് ഒരു കാരണവശാലും മറ്റൊരു പാര്‍ട്ടിക്ക് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ജെഡിഎസ്.

എല്‍ജെഡി അവകാശവാദം

എല്‍ജെഡി അവകാശവാദം

എന്നാല്‍ അനൗദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ വരെ പ്രഖ്യാപിച്ചാണ് എല്‍ജെഡി സീറ്റിലുള്ള തങ്ങളുടെ അവകാശവാദം ശക്തമാക്കിയത്. ജെഡിഎസിലെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തരും തങ്ങളോടൊപ്പം ചേര്‍ന്നതും മേഖലയിലെ പ്രബല സോഷ്യലിസ്റ്റ് ഗ്രൂപ്പ് തങ്ങളാണെന്നും എല്‍ജെഡി ചൂട്ടിക്കാട്ടുന്നു. എന്നാല്‍ എല്‍ജെഡി മുന്നണി മാറി എത്തിയിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ മേഖലയില്‍ വലിയ നേട്ടം ഉണ്ടാക്കാനാകാതെ പോയതാണ് മറുപക്ഷത്തിന്‍റെ ആയുധം.

നാണുവിന്‍റെ പരാതി

നാണുവിന്‍റെ പരാതി

മുന്നണി ആവശ്യപ്പെട്ടാല്‍ വടകരയില്‍ വീണ്ടും മത്സരിക്കുമെന്നാണ് സികെ നാണു വ്യക്തമാക്കിയത്. എന്നാല്‍ മുന്നണിയിലെ സീറ്റ് തര്‍ക്കങ്ങളില്‍ പാര്‍ട്ടിയിലെ പ്രബല വിഭാഗം വേണ്ട വിധത്തില്‍ ഇടപെടുന്നില്ലെന്ന പരാതി സികെ നാണുവിനുണ്ട്. ജയിച്ച പാര്‍ട്ടി തോറ്റ പാര്‍ട്ടിക്ക് എന്തിന് സീറ്റ് വിട്ടു നല്‍കണമെന്ന ചോദ്യവും ജെഡിഎസ് ഉയര്‍ത്തുന്നു. ഇത്തരം തര്‍ക്കങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇരുപാര്‍ട്ടികളുടേയും ലയനം എന്ന നിര്‍ദേശം സിപിഎം ആദ്യം തന്നെ മുന്നോട്ട് വെച്ചത്.

വടകരയിലെ അംഗബലം

വടകരയിലെ അംഗബലം


വടകരയിലെ പാര്‍ട്ടിയുടെ അംഗബലം തന്നെയാണ് സീറ്റിനായുള്ള അവകാശവാദത്തില്‍ അവര്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. വടകര മണ്ഡലത്തിലെ ജെഡിഎസിന്റെ വോട്ടര്‍മാരുടെ ഒരു കണക്ക് തന്നാല്‍ അതിന്റെ നൂറ് ഇരിട്ടി ​അംഗങ്ങളെ തങ്ങള്‍ അണിനിരത്താമെന്ന് എല്‍ജെഡി അവകാശപ്പെടുന്നു. എന്നാല്‍ മുന്നണി തീരുമാനം വരുന്നതിന് മുമ്പ് തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉള്‍പ്പടേയുള്ള കാര്യങ്ങളിലേക്ക് കടന്നത് കാട്ടിയാണ് ജെഡിഎസ് തിരിച്ചടിക്കുന്നത്.

എല്ലാ സീറ്റും വേണം

എല്ലാ സീറ്റും വേണം

മുന്നണി മാറി എത്തിയ എല്‍ജെഡി വടകര ഉള്‍പ്പടെ യുഡിഎഫില്‍ ആയിരുന്നപ്പോള്‍ മത്സരിച്ച എല്ലാ സീറ്റും എല്‍ഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജെഡിഎസ് തങ്ങളുടെ അഞ്ചും ആവശ്യപ്പെടുന്നു. പിളരുന്നതിന് മുമ്പ് എല്‍ഡിഎഫില്‍ 8 സീറ്റുകളിലായിരുന്നു ജെഡിഎസ് മത്സരിച്ചിരുന്നത്. ഇപ്പോള്‍ രണ്ട് പാര്‍ട്ടികളും കൂടി അവകാശപ്പെടുന്നതാവട്ടെ 12 സീറ്റും.

ലയനം ഉണ്ടാവില്ല

ലയനം ഉണ്ടാവില്ല

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാവില്ലെന്ന സൂചനയാണ് എല്‍ജെഡി നല്‍കിയത്. ഇതോടെയാണ് വടകര സീറ്റിനായുള്ള അവകാശവാദവും മുറുകിയത് ആര്‍എംപിയുമായി ചേര്‍ന്ന് ജനകീയ മുന്നണി രൂപീകരിച്ചായിരുന്നു തദ്ദേശത്തില്‍ വടകരയില്‍ യുഡിഎഫ് മത്സരിച്ചത്. എന്നാല്‍ കല്ലാമല ഡിവിഷനിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സഖ്യം പിരിഞ്ഞതിനാല്‍ വിജയം എളുപ്പമാണെന്നായിരുന്നു എല്‍ഡിഎഫ് കണക്ക് കൂട്ടല്‍.

സിപിഎം ഏറ്റെടുക്കുമോ

സിപിഎം ഏറ്റെടുക്കുമോ

ഇതിനിടയിലാണ് സിറ്റിനെ ചൊല്ലിയുള്ള തര്‍ക്കം മുന്നണിയില്‍ ഉടലെടുക്കുന്നത്. ഈ സാഹചര്യത്തില്‍ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നാണ് സിപിഎമ്മിന് ഉള്ളില്‍ നിന്ന് തന്നെയുള്ള അഭിപ്രായം. ഇ​രു​ക​ക്ഷി​ക​ളി​ല്‍ ആ​ര്‍ക്കു ന​ല്‍കി​യാ​ലും മ​റു​വി​ഭാ​ഗം പാ​ലം വ​ലിക്കുകയും അങ്ങനെ സീറ്റ് നഷ്ടമാവുമെന്ന ആശങ്കയുമാണ് സിപിഎമ്മിനുള്ളത്. സീറ്റ് ഏറ്റെടുത്താല്‍ മത്സരിക്കാന്‍ മികച്ച സ്ഥനാര്‍ത്ഥികളും വടകരയില്‍ സിപിഎമ്മിനുണ്ട്.

ടി​പി ബി​നീ​ഷും പുത്തലത്ത് ദിനേശനും

ടി​പി ബി​നീ​ഷും പുത്തലത്ത് ദിനേശനും

പാര്‍ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പു​ത്ത​ല​ത്ത് ദി​നേ​ശ​ന്‍, ജി​ല്ല ക​മ്മി​റ്റി അംഗം പി.​കെ. ദി​വാ​ക​ര​ന്‍, ഒ​ഞ്ചി​യം ഏ​രി​യ സെ​ക്ര​ട്ട​റി ടി​പി ബി​നീ​ഷ് എന്നിവരാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്. എന്നാല്‍ സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളൊന്ന് അജണ്ടയില്‍ ഇല്ലെന്നാണ് സിപിഎം നേതൃത്വം പ്രതികരിക്കുന്നത്. അതേസമയം എല്‍ഡിഎഫിന് സമാനമായ തര്‍ക്കം യുഡിഎഫിലും വടകര സീറ്റിനെ ചൊല്ലി നിലനില്‍ക്കുന്നുണ്ട്.

ആര്‍എംപിക്ക് നല്‍കണോ

ആര്‍എംപിക്ക് നല്‍കണോ

വടകര സീറ്റ് ആര്‍എംപിക്ക് നല്‍കണോ എന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായം ഉണ്ട്. കെകെ രമ മത്സരിക്കുകയാണെങ്കില്‍ വടകരയില്‍ ആര്‍എംപിയെ പിന്തുണയ്ക്കാമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. എന്നാല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വേണുവിനെ മത്സരിപ്പിക്കാനാണ് ആര്‍എംപിക്ക് താല്‍പര്യം. വടകരയില്‍ ആര്‍എംപിയെ പിന്തുണച്ചാല്‍ മറ്റിടങ്ങളില്‍ യുഡിഎഫിനെ തിരിച്ച് സഹായിക്കുമെന്നും ആര്‍എംപി വ്യക്തമാക്കിയിട്ടുണ്ട്

Recommended Video

cmsvideo
Actor Dharmajan Bolgatty likely to contest assembly polls as Congress candidate

Kozhikode
English summary
kerala assembly election 2021; won't gove vadakara seat to LJD or JDS ; CPM to take over the seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X