തിരഞ്ഞെടുപ്പ്: പോളിംഗ് ശതമാനം ഉയരുന്നത് മാറ്റത്തിന്റെ സൂചനയാണെന്ന് ജോയ് മാത്യു
കോഴിക്കോട്: സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം ഇയരുന്നത് മാറ്റത്തിന്റെ സൂചനയാണെന്ന് ചലച്ചിത്ര താരം ജോയ് മാത്യു പറഞ്ഞു. മാറ്റത്തിന് വേണ്ടിയാണ് താന്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മലാപറമ്പ് സ്‌കൂളില്‍ കുടുംബസമേതമെത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

അതേസമയം, സംസ്ഥാനത്ത് മികച്ച പോളിംഗാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി പുറത്തുവന്ന കണക്ക് പ്രകാരം 55 ശതമാനം പിന്നിട്ടിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ വോട്ടെടുപ്പ് 7 മണിക്കൂര്‍ പിന്നിടുമ്പോള്‍ ജില്ലയില്‍ പോളിംഗ് 60ശതമാനം കടന്നു. 60.83 %പേര്‍ ആണ് 3.08 വരെ വോട്ട് ചെയ്തത്.
അതേസമയം, സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് നടന്‍ ജാഫര്‍ ഇടുക്കി പറഞ്ഞു. പ്രളയം, കോവിഡ് ഉള്‍പ്പടേയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാര്‍ പിണറായി വിജയന്റേത്. അതുകൊണ്ട് തന്നെ ഇടതുസര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയാണ് താന്‍ ആഗ്രഹിക്കുന്നത്. ഇത്തവണ സിനിമ മേഖലയില്‍ നിന്നും നിരവധി പേര്‍ മത്സരിക്കുന്നുണ്ട്. ഇവരില്‍ അര്‍ഹതയുള്ളവര്‍ വിജയിക്കട്ടേയെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.
ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications