കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബജറ്റ് കോഴിക്കോടിനോട് കാണിച്ചത് കൊടുംചതി:മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് ഫണ്ടില്ല!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് ഫണ്ട് അനുവദിക്കാതെ സര്‍ക്കാര്‍ കോഴിക്കോട് നഗരത്തിലെ ജനങ്ങളോട് കൊടും ചതിയാണ് കാണിച്ചതെന്ന് ആക് ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. എം.ജി.എസ് നാരായണന്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍ എന്നിവര്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയും ധനകാര്യപൊതുമരാമത്ത് മന്ത്രിമാരും നല്കിയ ഉറപ്പുകള്‍ക്ക് പുല്ലു വില പോലും നല്‍കിയിട്ടില്ല. ബജറ്റില്‍ തുക വകയിരുത്തുമെന്ന് സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തിയിരിക്കുകയാണ്. ഈയടുത്ത് ഭരണാനുമതി നല്‍കിയ 234.5 കോടി രൂപയില്‍ മൂന്നില്‍ ഒരു ഭാഗം (78 കോടി) ഈ ബജറ്റില്‍ വകയിരുത്തുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. റോഡ് വികസനത്തിന് തങ്ങളുടെ ഭൂമി വിട്ടുകൊടുക്കാന്‍ സമ്മതപത്രവും അസ്സല്‍ രേഖകളും നല്‍കി വര്‍ഷങ്ങളോളം കാത്തിരിക്കുന്ന ഭൂവുടമകളെയും കച്ചവടക്കാരെയും തൊഴിലാളികളെയും സര്‍ക്കാര്‍ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്.

velli-152

എ. പ്രദീപ്കുമാര്‍ എം.എല്‍.എയും ഇടതുമുന്നണിയും തിരഞ്ഞെടുപ്പ് പ്രകടന പ്രതികയില്‍ നല്‍കിയ വാഗ്ദാനം പാഴ്വാക്കായി മാറി. ആക്ഷന്‍ കമ്മിറ്റിയുടെ ഭാഗമായാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന എം.എല്‍.എയുടെ വാദം ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. തന്റെ നിയോജകമണ്ഡലത്തിലെ അതിപ്രധാനമായ ഈ റോഡ് വികസനത്തില്‍ എം.എല്‍.എ പൂര്‍ണ്ണ നിസ്സഹായനാണ്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയെന്നും കഴിഞ്ഞ ഉത്തരവില്‍ ഫണ്ട് മുഴുവന്‍ അനുവദിച്ചുവെന്നും പറഞ്ഞ് രണ്ട് തവണ അനുമോദന പ്രമേയം പാസാക്കിയ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ വഞ്ചിതരും അപഹാസ്യരുമായി. കോര്‍പ്പറേഷന്‍ മേയറും എം.എല്‍.എയും ഇക്കാര്യത്തിലുള്ള അവരുടെ നിലപാട് വര്‍ഷങ്ങളായി കാത്തിരിക്കുന്ന ജനങ്ങളുടെ മുമ്പില്‍ വ്യക്തമാക്കണം വ്യക്തമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Kozhikode
English summary
kerala budget and road development in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X