കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസ് കെ മാണിക്ക് വീണ്ടും കനത്ത തിരിച്ചടി; സംസ്ഥാന ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Google Oneindia Malayalam News

കോഴിക്കോട്: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം മധ്യകേരളത്തില്‍ വലിയ മുന്നേറ്റത്തിന് കാരണമാവുമെന്നാണ് ഇടതുനേതാക്കള്‍ അവകാശപ്പെടുന്നത്. ജോസ് പോയത് ചില മേഖലകളില്‍ തിരിച്ചടിയാവുമെന്ന് യുഡിഎഫും കണക്ക് കൂട്ടുന്നു. ഇതിന് ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ വോട്ടുകള്‍ ചോര്‍ത്തുമെന്നും അവ‍ര്‍ക്ക് അറിയാം. അതിനാല്‍ ജോസ് പക്ഷത്തെ ഏത് വിധേനയും ദുര്‍ബലപ്പെടുത്തി പരമ്പരാഗതമായി യുഡിഎഫിന് ലഭിക്കുന്ന വോട്ടുകള്‍ പരമാവധി മുന്നണിയില്‍ തന്നെ അടിയുറച്ച് നിര്‍ത്തിക്കാനാണ് കോണ്‍ഗ്രസിന്‍റെയും കേരള കോണ്‍ഗ്രസിന്‍റേയും ശ്രമം.

ഇടതുപക്ഷത്തേക്ക്

ഇടതുപക്ഷത്തേക്ക്

ഇടതുപക്ഷത്തേക്ക് പോവുന്നതോടെ വലിയൊരു പിള‍ര്‍പ്പ് ജോസ് കെ മാണി പക്ഷത്ത് ഉണ്ടാവുമെന്നായിരുന്നു കോണ്‍ഗ്രസും പിജെ ജോസഫ് വിഭാഗവും കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ഇതോടെയാണ് ഇരുവരം തന്ത്രം മാറ്റിയത്. അതൃപ്തിയുള്ളവരെ ഒന്നിച്ച് എത്തിക്കാന്‍ ശ്രമിക്കാതെ ഇളക്കമുള്ള നേതാക്കളെ ഓരോരുത്തരെയായി നേരില്‍ കണ്ട് ജോസ് കെ മാണി പക്ഷത്ത് നിന്നും അട‍ര്‍ത്തി മാറ്റുകയാണ് കോണ്‍ഗ്രസും പിജെ ജോസഫും ഇപ്പോള്‍.

പുതിയ തന്ത്രം

പുതിയ തന്ത്രം

നേതാക്കള്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കാതിരിക്കാനും ഇത്തരത്തിലുള്ള നീക്കമാണ് അനുകൂലമെന്നതും കോണ്‍ഗ്രസും ജോസഫും കണക്ക് കൂട്ടുന്നു. ജോസഫ് എം പുതുശ്ശേരി, തോമസ് ഉണ്ണിയാടന്‍, ഇജെ അഗസ്തി എന്നിങ്ങനെ നിരവധി നേതാക്കളെ ഇതിനോടകം ജോസ് കെ മാണി പക്ഷത്ത് നിന്നും തങ്ങളുടെ ചേരിയില്‍ എത്തിക്കാന്‍ പിജെ ജോസഫിന് സാധിച്ചിട്ടുണ്ട്.

ജോണ്‍ പൂതക്കുഴി

ജോണ്‍ പൂതക്കുഴി

കോണ്‍ഗ്രസും ഈ നീക്കങ്ങളില്‍ സജീവമാണ്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ജോണ്‍ പൂതക്കുഴിയുടേയത്. കേരള കോണ്‍ഗ്രസ് ജോസ്- കെ മാണി വിഭാഗത്തിന്‍റെ എല്‍ഡിഎഫ് പ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് കെ എം മാണിയുടെ വിശ്വസ്ത അനുയായിയും കേരളാ കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോൺ പൂതക്കുഴി പാര്‍ട്ടി വിട്ടത്.

കോഴിക്കോട് ഡി സി സി ആസ്ഥാനത്ത്

കോഴിക്കോട് ഡി സി സി ആസ്ഥാനത്ത്

പിജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസിലേക്ക് പോവാതെ കോണ്‍ഗ്രസിലേക്കാണ് ജോണ്‍ പൂതക്കുഴി പോയത്. ജോസ് പക്ഷത്തെ നിരവധി അനുയായികളും അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോഴിക്കോട് ഡി സി സി ആസ്ഥാനത്ത് ചേർന്ന നെഹ്റു അനുസ്മരണ പരിപാടിയിൽ കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്ന് ജോൺ പൂതക്കുഴി കോൺഗ്രസ് പ്രാഥമിക അംഗത്വം സ്വീകരിച്ചു.

എൻ വി ബാബുരാജും

എൻ വി ബാബുരാജും

കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന എൻ വി ബാബുരാജും ചടങ്ങിൽ കോൺഗ്രസിൽ ചേർന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ രൂക്ഷമായ വിമ‍ര്‍ശനമാണ് ജോണ്‍ പൂതക്കുഴി നടത്തിയത്. കെ എം മാണിയെ വേട്ടയാടിയ സി പി എമ്മുമായി യോജിക്കുന്നത് രാഷ്ട്രീയ ആത്മഹത്യയാണെന്നും വരുംനാളുകളിൽ കൂടുതൽ പ്രവർത്തകർ കോൺഗ്രസിൽ ചേരുമെന്നും ജോൺ പൂതക്കുഴി അവകാശപ്പെട്ടു.

കുടുംബത്തില്‍ മടങ്ങി എത്തി

കുടുംബത്തില്‍ മടങ്ങി എത്തി

കുടുംബത്തില്‍ മടങ്ങി എത്തിയ പ്രതീതിയാണ് ഇപ്പോഴെന്നും ജോണ്‍ പൂതക്കുഴി പറഞ്ഞു. കെ എസ് യുവിലൂടെയാണ് ജോണ്‍ പൂതക്കൂഴി തന്‍റെ രാഷ്ട്രീയ പ്രവ‍ര്‍ത്തനം ആരംഭിക്കുന്നത്. 1964 ല്‍ പിടി ചാക്കോ വിഷയവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസിന്‍റെ ഭാഗമായത്. കെ എം മാണിക്കൊപ്പം 54 വർഷം കേരള കോൺഗ്രസിൽ പ്രവർത്തിച്ചു.

വിരമിച്ച പ്രതീതിയാണ്

വിരമിച്ച പ്രതീതിയാണ്

പാര്‍ട്ടിയില്‍ നിന്നും ഇപ്പോള്‍ വിരമിച്ച പ്രതീതിയാണ്. പാര്‍ട്ടിയേയും മാണിയേയും പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചവരെ കൈവിട്ട് എങ്ങോട്ടുമില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം ഇല്ല. സ്ഥാനമാനങ്ങളിൽ വിശ്വാസമില്ല. അധികം വൈകാതെ ജോസ് കെ മാണിയും യുഡിഎഫിലേക്ക് തിരിച്ചു വരും. കോൺഗ്രസിനുവേണ്ടി കിഴക്കൻ മേഖലയിൽ പ്രവർത്തനം തുടരുമെന്ന് ജോൺ പൂതക്കുഴി വ്യക്തമാക്കി.

പാ‍‍ര്‍ട്ടിയുടെ പ്രതികരണം

പാ‍‍ര്‍ട്ടിയുടെ പ്രതികരണം


അതേസമയം, ജോണ്‍ പൂതക്കുഴിയുടെ പാര്‍ട്ടി മാറ്റത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് എം നേതാക്കളും രംഗത്തെത്തി. വഞ്ചന കാണിച്ച് പുറത്തുപോയ ജോൺ പൂതക്കുഴിയുടെ നിലപാട് നന്ദികേടും നീതീകരിക്കാൻ കഴിയാത്തതുമാണെന്ന് കേരള കോൺഗ്രസ് എം കോഴിക്കോട് ജില്ല ജില്ല നേതൃ യോഗം അഭിപ്രായപ്പെട്ടു.

ഇജെ അഗസ്തിക്ക് ശേഷം

ഇജെ അഗസ്തിക്ക് ശേഷം

ഇജെ അഗസ്തിക്ക് ശേഷം കേരള കോണ്‍ഗ്രസ് എം വിടുന്ന ഏറ്റവും മുത‍ി‍ന്ന നേതാക്കളില്‍ ഒരാളാണ് ജോണ്‍ പൂതക്കുഴി. 25 വര്‍ഷം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന ഇജെ അഗസ്തി കഴിഞ്ഞയാഴ്ചയായിരുന്നു ജോസ് കെ മാണി വിഭാഗം വിട്ട് പിജെ ജോസഫ് പക്ഷത്തേക്ക് കൂടുമാറിയത്. കെഎം മാണിയെ അധിക്ഷേപിച്ചവര്‍ക്കൊപ്പം നില്‍ക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു ഇജെ അഗസ്തിയുടേയും മുന്നണി മാറ്റം.

 കോട്ടയം ജില്ലാ പ്രസിഡന്‍റ്

കോട്ടയം ജില്ലാ പ്രസിഡന്‍റ്

25 വര്‍ഷം കേരള കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു ഇജെ അഗസ്തി. കെഎം മാണിയുടെ വിശ്വസ്തനുമായിരുന്നു. 2017ലാണ് ഇദ്ദേഹം ജില്ലാ പ്രസിഡന്റ് പദവി രാജിവച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് സിപിഎം പിന്തുണ സ്വീകരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. പക്ഷേ, കേരള കോണ്‍ഗ്രസ് വിട്ടിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ജോസിന്‍റെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ മുന്നണിമാറ്റം നടന്നതോടെ ഇജെ അഗസ്തി പാര്‍ട്ടി വിടുകയായിരുന്നു.

Kozhikode
English summary
Kerala Congress M State General Secretary John Poothakuzhi has joined the Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X