കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു ടിടി അടിക്കുന്നപോലെ, ഒരു തരത്തിലുള്ള അസ്വസ്ഥതയുമില്ല; കോഴിക്കോട് ആദ്യം വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍

Google Oneindia Malayalam News

കോഴിക്കോട്: ഒരു ടിടി അടിക്കുന്ന പോലെ മാത്രമേ തോന്നുന്നുള്ളുവെന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ഡോക്ടറുടെ പ്രതികരണം. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച ഡോ വിപിന്‍ വര്‍ക്കിയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു തരത്തിലുള്ള അസ്വസ്ഥതയില്ലെന്നും വാക്‌സിന്‍ എടുത്ത് അര മണിക്കൂര്‍ നീരീക്ഷണം കഴിഞ്ഞാണ് പുറത്തിറങ്ങിയതെന്നും ഡോക്ടര്‍ പറഞ്ഞു. കൊവിഷീല്‍ഡ് വാക്‌സിനാണ് ഇദ്ദേഹം സ്വീകരിച്ചത്. പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശങ്കപ്പെടാതെ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ടുവരണമെന്നും ഡോ വിപിന്‍ വര്‍ക്കി ആവശ്യപ്പെട്ടു.

covid

അതേസമയം, പ്രത്യേക താപനില ക്രമീകരിച്ച ബോക്സുകളില്‍ 1,19,500 ഡോസ് വാക്‌സിനാണ് കോഴിക്കോട് ജില്ലയില്‍ എത്തിച്ചിട്ടുള്ളത്. ഓരോ ബോക്സിലും 12,000 ഡോസ് വാക്‌സിനാണുള്ളത്. ഇന്ന് ജില്ലയിലെ 11 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, ഫറോക്ക് ഇ.എസ്.ഐ ആശുപത്രി, പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി, താലൂക്ക് ആശുപത്രികള്‍, പനങ്ങാട് എഫ്.എച്ച്.സി, നരിക്കുനി, മുക്കം സി.എച്ച്.സികള്‍, ആസ്റ്റര്‍ മിംമ്‌സ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടങ്ങളില്‍ വാക്‌സിന്‍ എത്തിക്കുക.

സ്വകാര്യ ആശുപത്രികളില്‍നിന്നടക്കം 33,799 പേരാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.മോഹന്‍ദാസിനാണ് ജില്ലയില്‍ ഇതിന്റെ ഏകോപനച്ചുമതല. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ടാം ഘട്ടത്തില്‍ ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിനും മൂന്നാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കുമാണ് വാക്‌സിന്‍ നല്‍കുക. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ നടത്തിയ ഡ്രൈ റണ്‍ പൂര്‍ണ വിജയമായിരുന്നു. 100 ജീവനക്കാരില്‍ കൂടുതലുള്ള സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ രണ്ടും മൂന്നും ഘട്ടങ്ങളിലായി വാക്‌സിന്‍ എത്തിക്കും.

കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ അടങ്ങിയ സമിതി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ 100 പേര്‍ വീതം 11 കേന്ദ്രങ്ങളിലായി 1,100 പേര്‍ക്ക് ഒരു ദിവസം വാക്സിന്‍ നല്‍കും. ബ്ലോക്ക് തലത്തില്‍ പ്രത്യേകമായി ഒരു കേന്ദ്രം കൂടി സജ്ജീകരിക്കും.

കൊവിഡിനെ അതിജീവിക്കാന്‍ ഇന്ത്യ; രാജ്യത്തെ കൊവിഡ്‌ പ്രതിരോധത്തിന്റെ നാള്‍വഴികള്‍കൊവിഡിനെ അതിജീവിക്കാന്‍ ഇന്ത്യ; രാജ്യത്തെ കൊവിഡ്‌ പ്രതിരോധത്തിന്റെ നാള്‍വഴികള്‍

ഇരിങ്ങാലക്കുടയിൽ ലക്ഷ്യം ഉറപ്പിക്കാൻ ബിജെപി; കളത്തിലിറക്കുന്നത് ജേക്കബ് തോമസിനെ, അണിയറയിൽ വമ്പന്‍ പദ്ധതികൾഇരിങ്ങാലക്കുടയിൽ ലക്ഷ്യം ഉറപ്പിക്കാൻ ബിജെപി; കളത്തിലിറക്കുന്നത് ജേക്കബ് തോമസിനെ, അണിയറയിൽ വമ്പന്‍ പദ്ധതികൾ

Recommended Video

cmsvideo
State fully prepared for COVID vaccination drive, says K K Shailaja

Kozhikode
English summary
Kerala Covid Vaccine:first doctor who received the vaccine in Kozhikode says, it's Like hitting a TT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X