കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയ ബാധിതര്‍ക്ക് കടത്തനാടിലെ കലാകാരന്‍മാരുടെ കൈതാങ്ങ് സംഗമം 23 ന് വടകരയില്‍

  • By Desk
Google Oneindia Malayalam News

വടകര: സംസ്ഥാനത്തെ പ്രളയ ബാധിര്‍ക്ക് കൈ താങ്ങാകാന്‍ കടത്തനാട്ടിലെ കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒരേ വേദിയില്‍ ഒത്തുചേരുന്നു.'കേരളത്തിന് കടത്തനാടിന്റെ കൈതാങ്ങ്' കലാസംഗമം 23 ന് വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 6.30 വരെ വടകര പുതിയ ബസ്സ്റ്റാന്റില്‍ നടക്കും. താലൂക്കിലെ മുഴുവന്‍ മനുഷ്യ സ്‌നേഹികള്‍ക്കും പ്രളയ ബാധിതരെ സഹായിക്കാനുള്ള വേദിയാണ് ഒരുങ്ങുന്നത്. പ്രമുഖ മജീഷ്യന്‍ പ്രദീപ് ഹുഡിനോ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ താലൂക്കിലെ മുഴവന്‍ ചിത്രകാരന്‍മാരും മജീഷ്യന്‍മാരും ഗായകരും കവികളും സിനിമാ-സീരിയല്‍-നാടക പ്രവര്‍ത്തകരും മറ്റ് കലാകാരന്‍മാരും പങ്കു ചേരും.

VADAKARA

രാവിലെ 10 മുതല്‍ വൈകീട്ട് വരെ നടക്കുന്ന പരിപാടിയില്‍ സുമനസ്സുകള്‍ നല്‍കുന്ന എല്ലാ വിഭവങ്ങളും സ്വീകരിക്കും. ശേഖരിക്കുന്ന വിഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. വടകര ട്രൂവിഷന്‍ മീഡിയാ സെന്ററില്‍ ചേര്‍ന്ന ആലോചന യോഗം മണലില്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ കെ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പ്രേംകുമാര്‍ വടകര, ടി പി സത്യനാഥന്‍, ഷിജു ആര്‍, ആര്‍ എല്‍ ഷമ്മി, ബി ഹിരണ്‍, എം സനല്‍, മോഹനന്‍ പാറക്കടവ്, ടി വി സച്ചിന്‍, സ്വാതി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സനീഷ് വടകര സ്വാഗതവും സി ടി അനൂപ് നന്ദിയും പറഞ്ഞു.

Kozhikode
English summary
kerala-flood-2018-artists in vadakara help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X