കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: ഇന്ധനം തീരുമെന്ന് ആദ്യം വ്യാജപ്രചാരണം, കോഴിക്കോട് ഇന്ധനം തീർന്നു!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഇന്ധനം തീരുമെന്ന വ്യാജപ്രചാരണത്തെ തുടർന്ന് ആളുകൾ തിക്കിത്തിരക്കി ഇന്ധനം നിറച്ചതോടെ കോഴിക്കോട്ട് ഇന്ധനക്ഷാമം. ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ ജില്ലാ കലക്റ്റർ മുൻകൈയെടുത്ത് സ്വീകരിച്ചു. ചില കേന്ദ്രങ്ങളിലുണ്ടായ പെട്രോള്‍ ക്ഷാമം പരിഹരിക്കാന്‍ ശനിയാഴ്‌ച കലക്ടറുടെ ചേമ്പറില്‍ നടന്ന എണ്ണ കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ ധാരണയായി.

മംഗലാപുരത്ത് നിന്ന് വാഗണില്‍ ഇന്ധനം എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് യോഗം തീരുമാനിച്ചു. ജില്ലയില്‍ ഡീസലിന് രൂക്ഷമായ ക്ഷാമമില്ല. എന്നാല്‍ എച്ച്.പിയുടെ ചില പമ്പുകളില്‍ ഡീസല്‍ ക്ഷാമമുണ്ട്. 26 ഡീസല്‍ പമ്പുകള്‍ അടഞ്ഞുകിടക്കുന്നു. ഇത് ഞായറാഴ്ച പരിഹരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. പെട്രോളിന് ചില സ്ഥലങ്ങളില്‍ ക്ഷാമമുണ്ട്.

fuelscarcity-1

Recommended Video

cmsvideo
ഇന്ധനം വാങ്ങി സൂക്ഷിച്ചാല്‍ ഒരു വര്‍ഷം തടവ് | Oneindia Malayalam

ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കളക്ടരുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് അധ്യക്ഷത വഹിച്ചു. സ്‌പെഷ്യല്‍ ഓഫീസര്‍ കെ. ബിജു, ജില്ലാ സപ്ലൈ ഓഫീസര്‍ കെ മനോജ്കുമാര്‍, ഐ.ഒ.സി എല്‍ ഫറോക്ക് ഡിപ്പോ സീനിയര്‍ മാനേജര്‍ വി. സന്തോഷ്, ഫറൂക്ക് അസി. മാനേജര്‍ അശ്വിന്‍ദാസ് പി.പി ദിനേഷ്‌കുമാര്‍ ആര്‍.വി രവീന്ദ്രന്‍, വി.എം. ഉണ്ണി ഐ.ഒ.സി ചീഫ് മാനേജര്‍ ആര്‍.കെ. നമ്പ്യാര്‍, സീനിയര്‍ മാനേജര്‍ അലക്‌സ് മാത്യൂ, എച്ച്.പി.സി.എല്‍ ചീഫ് മാനേജര്‍ ആര്‍.ബിജു, ആര്‍.ടി.ഒ സി ജെ പോള്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.

Kozhikode
English summary
kerala flood updates- news on fuel defficiency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X