• search
For kozhikode Updates
Allow Notification  

    വെള്ളപ്പൊക്കത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ പേടിക്കേണ്ട: സര്‍ക്കാര്‍ ഉടന്‍ നല്‍കും,

    • By desk

    കോഴിക്കോട്: ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് തുടങ്ങി രേഖകള്‍ നഷ്ടമായവര്‍ക്ക് അവ വീണ്ടും ലഭ്യമാക്കാന്‍ തീരുമാനം. അവശ്യ രേഖകള്‍ നഷ്ടമായി മാനസിക വിഷമം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശങ്കയ്ക്കിടയാക്കാതെ അവ തയ്യാറാക്കി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു.

    സാമ്പത്തിക നഷ്ടത്തേക്കാള്‍ ഇത്തരം രേഖകള്‍ പൂര്‍ണായി നഷ്ടമായെന്ന ചിന്ത പലരിലും മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ഇത്തരത്തില്‍ രേഖകള്‍ പെട്ടന്ന് തന്നെ നല്‍കാന്‍ ആവശ്യമായ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. നേരത്തെ ഇത്തരത്തില്‍ രേഖകള്‍ നഷ്ടമായ മനോവിഷമത്തില്‍ ഒരാള്‍ മരിച്ചതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എല്ലാ നഷ്ടമായി വിഷമാവസ്ഥയിലുള്ള ജനങ്ങള്‍ക്ക് ഓഫീസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥ ഉണ്ടാവരുതെന്നും കലക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി.

    documentsinflood-


    അവശ്യ രേഖകള്‍ നല്‍കുന്നതിനായി റവന്യൂ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ വകുപ്പുകളും നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തും. ഡിസ്ട്രിക് ലീഗല്‍ സര്‍വീസ് അതോറിറിറ്റി കെ.എന്‍ ജയരാജ്, ജില്ലാ ലോ ഓഫീസര്‍ സന്തോഷ് എന്നിവര്‍ക്കാണ് മേല്‍നോട്ട ചുമതല. നോഡല്‍ ഓഫീസര്‍മാര്‍ കലക്ടര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കും.

    രേഖകള്‍ ലഭ്യമാക്കുന്നതിന് പ്രത്യേക അദാലത്ത്

    cmsvideo
      ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ഫേസ്ബുക്ക് | Oneindia Malayalam
      ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ വിവിധ രേഖകള്‍ നഷ്ടപ്പെട്ട വ്യക്തികള്‍ക്ക് പകരം രേഖകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അദാലത്ത് നടത്തും. അദാലത്തിന് മുന്നോടിയായി താലൂക്ക് കേന്ദ്രങ്ങളില്‍ അപേക്ഷ സ്വീകരിക്കുന്നതിന് ഈ മാസം 29 ന് - വടകര ടൗണ്‍ഹാള്‍, 30 ന് കൊയിലാണ്ടി ടൗണ്‍ഹാള്‍, 31 ന് താമരശ്ശേരി ടൗണ്‍ഹാള്‍, സെപ്തംബര്‍ ഒന്നിന് കോഴിക്കോട് ടൗണ്‍ഹാള്‍ എന്നീ തീയതികളില്‍ രാവിലെ 10 മണിക്ക് നടത്തും. അപേക്ഷ ഫോം താലൂക്ക് കേന്ദ്രങ്ങളില്‍ സൗജന്യമായി വിതരണം ചെയ്യും. പകരം രേഖകള്‍ നല്‍കാന്‍ സഹായകരമായ ലഭ്യമായ പകര്‍പ്പുകളും മറ്റ് അപേക്ഷകര്‍ ഹാജരാക്കുന്നത് സഹായകരമായിരിക്കും. ജില്ലാ നിയമ ഓഫീസര്‍ :9447642140.

      കൂടുതൽ കോഴിക്കോട് വാർത്തകൾView All

      Kozhikode

      English summary
      kerala floods government ensures to povide documents.

      Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
      ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

      Notification Settings X
      Time Settings
      Done
      Clear Notification X
      Do you want to clear all the notifications from your inbox?
      Settings X
      X
      We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more