കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം: കോഴിക്കോട് 10 പദ്ധതികള്‍ പ്രഖ്യാപിച്ച് വിസ്ഡം ഇസ്ലാമിക് മിഷന്‍, ആദ്യം 2 കോടിയുടെ പാക്കേജ്!

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് പ്രളയം മൂലം പ്രയാസമനുഭവിക്കുവരുടെ പുനരധിവാസത്തിന് 10 പദ്ധതികള്‍ പ്രഖ്യാപിച്ച് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍. പ്രളയത്തിന്റെ ആദ്യഘട്ടത്തില്‍ 2 കോടിയുടെ പുനരധിവാസ പാക്കേജാണ് പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാന ഭാരവാഹികളായ പി.എന്‍ അബ്ദുല്‍ലത്തിഫ് മദനി ടി.കെ അഷ്‌റഫ്, ഡോ. സി.എം. സാബിര്‍ നവാസ്, കെ.സി. അയ്യൂബ്, എ.പി മുനവ്വര്‍ സ്വലാഹി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുകള്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പദ്ധതി വിഹിതം വര്‍ദ്ധിപ്പിച്ചത്. ആദ്യ ഘട്ടമെന്ന നിലയില്‍ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.

വീട് നിര്‍മ്മാണം, അറ്റകുറ്റ പണി, സ്വയം തൊഴില്‍ പദ്ധതി, ഭക്ഷണ കിറ്റുകള്‍, സ്‌കൂള്‍ കിറ്റ്, വീട്ടുപകരണങ്ങള്‍, വസ്ത്ര വിതരണം, മെഡിസിന്‍, ഇലക്‌ട്രോണിക് സാധനങ്ങളുടെ റിപ്പയറിംഗ്, വീടും പരിസരവും ക്ലീനിംഗ്, ഷാഡോ എന്ന പേരില്‍ വീട്ടുപകരണങ്ങളുടെ ശേഖരണം എന്നിവയാണ് പ്രധാനമായും നടപ്പിലാക്കുന്നത്.

floodclct-1

പ്രളയബാധിത പ്രദേശങ്ങളില്‍ ഭക്ഷണ കിറ്റ്, കുടിവെള്ളം, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ വിതരണവും ക്ലീനിംഗ്, കേടുവന്ന സാധന സാമഗ്രികളുടെ റിപ്പയറിംഗ് തുടങ്ങിയവും ഇതിനകം തന്നെ നിര്‍വഹിച്ചുവരുന്നുണ്ട്. പദ്ധതികള്‍ ജില്ലാ കമ്മിറ്റിയുടെ മേല്‍ നോട്ടത്തില്‍ മണ്ഡലം, ശാഖാ കമ്മിറ്റികള്‍ മുഖേനയാണ് നടപ്പിലാക്കുക. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്ടസ്ആപ്പ് നമ്പര്‍ 9567070031, ഇ-മെയില്‍: [email protected]

Kozhikode
English summary
kerala floods islamic mission declares 10 schemes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X