കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതിക്ക് ഇരയായവർക്ക് കുടുംബശ്രീയുടെ കൈത്താങ്ങ്: 1508 വീടുകൾ ശുചീകരിച്ചു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിൽ പ്രളയക്കെടുതിയിൽപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വീടുകളുടെ ശുചീകരണം ആരംഭിച്ചു.പ്രളയത്തിന് ശാഷം വീടുകളിലേക്ക് മടങ്ങുന്നവർ അഭിമുഖികരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ശുചീകരണമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കുടുബശ്രീ ശുചീകരണത്തിന് മുന്നിട്ടിറങ്ങുന്നത്. ജില്ലയിലെ 1508 വീടുകൾ ഇന്നലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ശുചീകരിച്ചു.

2-153527849

വിവിധ സി ഡി എസുകളിൽ നിന്നുള്ള 1774 കുടുംബശ്രീ അംഗങ്ങളാണ് ശുചീകരണത്തിൽ പങ്കാളികളായത്.വടശേരിക്കര,അങ്ങാടി, പഴവങ്ങാടി, സീതത്തോട്, നാറാണംമൂഴി, ചിറ്റാർ, തുമ്പമൺ, മെഴുവേലി,പന്തളം തെക്കേക്കര, പന്തളം,കോയിപ്രം, പുറമറ്റം, ചെന്നീർക്കര, ഇലന്തൂർ, ഓമല്ലൂർ, ചെറുകോൽ,കോഴഞ്ചേരി, പള്ളിക്കൽ, ഏഴംകുളം, കെടുമൺ, കടമ്പനാട്, കലഞ്ഞൂർ എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ് ഹരികിഷോറിന്റെ നിർദേശ പ്രകാരമാണ് ശുചീകരണത്തിന് തുടക്കം കുറിച്ചതെന്ന് ജില്ലാമിഷൻകോഓർഡിനേറ്റർ എസ് സാബിർ ഹുസൈൻ അറിയിച്ചു.

Kozhikode
English summary
kerala floods kudumbasree cleaning in flooded areas of kozhikkode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X