കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയ ബാധിതരെ സഹായിക്കാന്‍ മുസ്ലിം ലീഗിന്റെ പ്രത്യേക കര്‍മ്മ പദ്ധതി: തെക്കന്‍ ജില്ലകളില്‍ കേന്ദ്രം!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പ്രളയ ബാധിതരെ സഹായിക്കാന്‍ മുസ്ലിം ലീഗ് | Oneindia Malayalam

കോഴിക്കോട്: പ്രളയ ബാധിത മേഖലകളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കുന്നത് മുസ്ലിംലീഗ് കൂടുതല്‍ ശക്തമാക്കുന്നു. പ്രളയ ബാധിതരെ സഹായിക്കാന്‍ മുസ്്‌ലിംലീഗ് പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്‌കരിക്കും. സംസ്ഥാന ഭാരവാഹികള്‍ക്ക് വിവിധ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും ഏകോപനത്തിനും ചുമതല നല്‍കിയതിന് പുറമെ അവശ്യസാധനങ്ങളുടെ കുറവ് മൂലം ക്ലേശം അനുഭവിക്കുന്ന തെക്കന്‍ ജില്ലകള്‍ക്കായി കളമശ്ശേരിയിലും തിരുവനന്തപുരത്തുമായി രണ്ട് മെഗാ കേന്ദ്രങ്ങളും തുറന്നു.


മുസ്ലിംലീഗ് എം.പിമാരും എം.എല്‍.എമാരും തദ്ദേശ സ്ഥാപന പ്രതിനിധികളും ദുരിത ബാധിത മേഖലകളില്‍ നേതാക്കളോടൊപ്പം രാപകല്‍ സജീവമായി രംഗത്തുണ്ട്. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകുന്നവര്‍ക്ക് ജീവിക്കാനാവശ്യമായവ ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിലുള്ള പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് പാര്‍ട്ടിയുടെ അതാതു ഘടകങ്ങളിലുള്ളവര്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.

floodkozhikkode

മുസ്ലിംലീഗ് എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. മുസ്്‌ലിംലീഗ് സ്വന്തം നിലക്ക് വിഭവ സമാഹരണവും ധന ശേഖരണവും നടത്തി പ്രളയ ബാധിതര്‍ക്ക് ആശ്വാസം പകരും. ബലി പെരുന്നാള്‍ ദിനത്തിലും തുടര്‍ ദിവസങ്ങളിലും ധന ശേഖരണം നടത്താന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ചെന്നൈ കേന്ദ്രമായി മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍, കെ.എ.എം അബൂബക്കര്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം പുരോഗമിക്കുകയാണ്. മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ പ്രളയബാധിത മേഖലയില്‍ രാപകല്‍ ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങള്‍ അഭിനന്ദാര്‍ഹമാണ്. ഇത് അഭംഗുരം തുടരണം. രാജ്യത്തിന് അകത്തും പുറത്തുമുള്ള കെ.എം.സി.സി ഉള്‍പ്പെടെയുള്ള പോഷക ഘടകങ്ങള്‍ നല്‍കുന്ന സഹായം വില മതിക്കാനാവാത്തതാണെന്നും ഹൈദരലി തങ്ങള്‍ ചൂണ്ടിക്കാട്ടി.

Kozhikode
English summary
kerala floods muslim legue cordinates activities for flood victims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X