Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിചയപ്പെടുത്താനും പഞ്ചായത്തുകൾ തോറും കുടുംബ സദസ്സുകൾ ; കേരള ജൈവ കർഷക സമിതി സംസ്ഥാന സമ്മേളനം സമാപിച്ചു

വടകര: രണ്ടുദിവസമായി മടപ്പള്ളി ജി വി എച്ച് എസ് എസിൽ നടന്ന കേരള ജൈവ കർഷക സമിതി സംസ്ഥാന സമ്മേളനം സമാപിച്ചു. ജൈവകർഷകരുടെ ഉൽപന്നങ്ങൾക്ക് സർട്ടിഫിക്കേഷൻ നിർബന്ധമാക്കാനുള്ള ഭരണകൂടങ്ങളുടെയും ഏജൻസികളുടെയും ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് സമ്മേളനം ആഹ്വാനം ചെയ്തു. ഇതിനെതിരെ കേന്ദ്ര-കേരള സർക്കാരുകൾക്ക് സമിതി നിവേദനം നൽകും.

ഭക്ഷണത്തിലെ വിഷാംശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും ബദൽ ഭക്ഷണം പരിചയപ്പെടുത്താനും പഞ്ചായത്തുകൾ തോറും കുടുംബ സദസ്സുകൾ സംഘടിപ്പിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ നാടൻ കിഴങ്ങ് മേളകൾ സംഘടിപ്പിക്കും. കിഴങ്ങുകളുടെയും കിഴങ്ങ് ഭക്ഷണങ്ങളുടെയും പ്രദർശനം, ക്ലാസുകൾ വിത്ത് വിതരണം തുടങ്ങിയവ ഉണ്ടായിരിക്കും. ഓരോ ഋതുക്കളിലും അനുയോജ്യമായ ഭക്ഷണങ്ങളെ സമൂഹത്തിന് പരിചയപ്പെടുത്താൻ അവയുടെ ഭക്ഷ്യമേളകൾ സംഘടിപ്പിക്കും. നാടൻ വിത്തുകളുടെ സംരക്ഷണത്തിനും വിതരണത്തിനുമായി ജില്ലകൾതോറും തോട്ടങ്ങൾ നിർമ്മിക്കും.

P Krishnan

അർദ്ധ വാർഷിക പൊതുയോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് പി. കൃഷ്ണൻ അധ്യക്ഷം വഹിച്ചു.ജനറൽസെക്രട്ടറി അശോക് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ.ബി.സതീഷ് കുമാർ കണക്കുകൾ അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ ടികെ ജയപ്രകാശ് കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ, കെപി ഇല്ല്യാസ്, കെ പി ഉണ്ണി ഗോപാലൻ, വി രാജേന്ദ്രൻ വിവിധ ജില്ലാ സെക്രട്ടറിമാർ സംസാരിച്ചു. തുടർന്ന് വിത്ത് കൈമാറ്റ ചടങ്ങോടെ സമ്മേളനം സമാപിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+