കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് സാംസ്‌കാരിക ചര്‍ച്ചകളുടെ നാളുകള്‍; കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനു തുടക്കം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നാലു വര്‍ഷംകൊണ്ട് കോഴിക്കോടിന്റെ സാംസ്‌കാരികോത്സവമായി ഉദിച്ചുയര്‍ന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന് ഉജ്ജ്വല തുടക്കം. സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഇതിനകം എഴുത്തുകാരുടെയും വായനക്കാരുടെയും വിശാലമായ സംഗമവദേയിയായി മാറിക്കഴിഞ്ഞു. ഇത്തവണയും സാഹിത്യചര്‍ച്ചകളും സാംസ്‌കാരിക സദസുകളുമായി സമൃദ്ധമാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മെനു. അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കു സമാനമായ ഒരു സാഹിത്യോത്സവംകൂടിയായി വളരുകയാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍. സാഹിത്യോത്സവത്തിന്റെ നാലാം എഡിഷന്‍ എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍ അധ്യക്ഷനായി.

എഴുത്തുകാരായ ടി. പത്മനാഭന്‍, അമീഷ് ത്രിപാഠി, സേതു, ബെന്യാമിന്‍, എം.കെ രാഘവന്‍ എം.പി, എ പ്രദീപ് കുമാര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ ശ്രീറാം സാംബശിവ റാവു, കാളിരാജ് മഹേശ് കുമാര്‍ ഐ.പി.എസ്, അലക്‌സാണ്ട്ര ബുച്ചലര്‍, നോര്‍വേ നയതന്ത്രജ്ഞയായ അര്‍ണേ റോയി വാള്‍ത്തര്‍, വി.ജി മാത്യു, കെ.രാധാകൃഷ്ണന്‍, രമേശന്‍ പാലേരി, വി സുനില്‍ കുമാര്‍, ഫൈസല്‍ ഇ കൊട്ടിക്കോളന്‍, ഷബാന ഫൈസല്‍, രാജേഷ് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫെസ്റ്റിവല്‍ ചീഫ് കോഡിനേറ്റര്‍ രവി ഡിസി സ്വാഗതവും ജനറല്‍ കവീനര്‍ എ.കെ അബ്ദുല്‍ ഹക്കിം നന്ദിയും പറഞ്ഞു.

klfclt-15

ആദ്യ ദിനമായ വ്യാഴാഴ്ച അമീഷ് ത്രിപാഠി, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, സിതാകാന്ത് മഹാപാത്ര, ദാമോദര്‍ മൗസോ, എച്ച്.എസ് ശിവപ്രകാശ്, പ്രതിഭാ നന്ദകുമാര്‍, ആനന്ദ് പത്മനാഭന്‍, ചന്ദ്രകാന്ത് പാട്ടീല്‍, അനുരാധ പാട്ടീല്‍, പ്രഫുല്‍ ശിലേദര്‍, ശ്രീധര്‍ നന്ദേദ്കര്‍, ചേരന്‍ രുദ്രമൂര്‍ത്തി, ഡോ. വിക്രം പരാല്‍കര്‍ എന്നിവര്‍ സംബന്ധിച്ചു. നവകേരള നിര്‍മാണത്തിന് കരുത്ത് പകരുന്ന മുങ്ങി നിവര്‍ന്ന കേരളം, പ്രളയാനന്തര കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍, പ്രളയാനന്തരം അനുഭവം സാഹിത്യവും എന്നീ വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ വേറിട്ടുനിന്നു. തീണ്ടാനാരികളും അയ്യപ്പനും വിഷയത്തില്‍ നട സംവാദം സമകാലികതയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. തൊഴിലും ഉടലും വിഷയത്തില്‍ നടന്ന ചര്‍ച്ച സ്ത്രീ വിഷയങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ചു.

വെള്ളിയാഴ്ച വിവിധ സെഷനുകളില്‍ ചരിത്രകാരന്‍ രാമചന്ദ്രഗുഹ, ശശിതരൂര്‍ എം.പി, സംഗീതജ്ഞന്‍ ടി.എം കൃഷ്ണ, കാനുബേല്‍, വിജയ് കൃഷ്ണ, മറിയം ജോസഫ്, ലീന യാദവ്, ബംഗ്ലാദേശ് എഴുത്തുകാരി ഫൗസിയ ഹസ്സന്‍, രവി സുബ്രഹ്മണ്യന്‍, എന്‍.എസ് മാധവന്‍, ജിത്ത് തറയില്‍, വേണു രാജ്‌മോണി, മനു എസ് പിള്ള, സുനില്‍ പി ഇളയിടം, അനിത നായര്‍, നിര്‍മല്‍ കാന്തി ഭട്ടാചാര്യ, അലോക് ബല്ല, രാജന്‍ ഗവാസ്, ശ്യാം മനോഹര്‍, ആര്‍.പി ജൈന്‍, സമ്പൂര്‍ണ ചാറ്റര്‍ജി, തുളസി ബദരീനാഥ് തുടങ്ങിയവര്‍ സംബന്ധിക്കും.

Kozhikode
English summary
Kerala literature festival starts in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X