കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെല്‍ഫെയര്‍ ബന്ധം യുഡിഎഫിന് തിരിച്ചടിയാവുന്നു;മക്കരപറമ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

മലപ്പുറം/കോഴിക്കോട്: കേന്ദ്ര നേതൃത്വം തള്ളിയെങ്കിലും വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഹകരിച്ചു കൊണ്ടാണ് സംസ്ഥാനത്ത് യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മലപ്പുറത്ത് അടക്കം നിരവധി മേഖലകളില്‍ ജനകീയ മുന്നണി സ്വീകരിച്ച് ഇരുപക്ഷവും സഹകരണാടിസ്ഥാനത്തില്‍ മത്സരിക്കുന്നു. അതേസമയം, തന്നെ വെല്‍ഫയര്‍ പാര്‍ട്ടി സഖ്യം കോണ്‍ഗ്രസിനുള്ളില്‍ തന്നെയും മുന്നണിക്കുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമായിട്ടുണ്ട്. ചിലയിടങ്ങളില്‍ സഖ്യ സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണി ഉയര്‍ത്തി വിമത സ്ഥാനാര്‍ത്ഥികളും രംഗത്ത് വന്നത് നേതാക്കളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്.

ഇടഞ്ഞ് കോണ്‍ഗ്രസ്

ഇടഞ്ഞ് കോണ്‍ഗ്രസ്

മലപ്പുറം മക്കരപറമ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് സഖ്യത്തില്‍ ഇടഞ്ഞത് കോണ്‍ഗ്രസ് ആണ്. മുസ്ലിം ലീഗ് ഇടപെട്ടായിരുന്നു ഇവിടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയത്. എന്നാല്‍ പാര്‍ട്ടിയെ അവഗണിച്ചുള്ള സഖ്യത്തില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ് രംഗത്ത് വരികയായിരുന്നു. ഇതോടെ ലീഗുമായി ഇടഞ്ഞ് ഇടതുപക്ഷവുമായി നീക്കുപോക്കിനൊരുങ്ങുകയാണ് കോണ്‍ഗ്രസ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇടത് സ്ഥാനാര്‍ത്ഥികളെ

ഇടത് സ്ഥാനാര്‍ത്ഥികളെ

പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മാത്രം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഇറക്കി മറ്റ് 13 വാര്‍ഡുകളിലും ഇടത് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാനാണ് നീക്കം. വെല്‍ഫെയറുമായി ധാരണയുണ്ടാക്കിയതിന് പിന്നാലെ ലീഗ് യുഡിഎഫ് സംവിധാനത്തെ അംഗീകരിക്കാനോ ധാരണകള്‍ പാലിക്കാനോ തയ്യാറായില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രധാനം ആരോപണം.

വിമത സ്ഥാനാര്‍ത്ഥികള്‍

വിമത സ്ഥാനാര്‍ത്ഥികള്‍

യുഡിഎഫ് കോണ്‍ഗ്രസിന് വിട്ടുനല്‍കിയ മൂന്ന് സീറ്റുകളില്‍ ലീഗിന്റെ വിമത സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് എത്തിയതും കോണ്‍ഗ്രസിനെ കൂടുതല്‍ ചൊടിപ്പിച്ചു. ഇതോടെ നാലാം വാര്‍ഡില്‍ ലീഗിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കുകയും ചെയ്തു. ഈ വാര്‍ഡില്‍ എന്ത് വില കൊടുത്തും വിജയിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.

ഇടത് ലക്ഷ്യം

ഇടത് ലക്ഷ്യം


കോണ്‍ഗ്രസിന്റെ ലീഗ് വിരോധം മുതലെടുക്കാനാണ് സിപിഐഎമ്മിന്റെയും ലക്ഷ്യം. നാലാംവാര്‍ഡില്‍ കോണ്‍ഗ്രസിനെ ഇടുതപക്ഷം പിന്തുണച്ചേക്കും. പകരം മറ്റിടങ്ങളില്‍ കോണ്‍ഗ്രസ് ഇടതുപക്ഷത്തേയും പിന്തണച്ചേക്കും. വെല്‍ഫെയര്‍-ലീഗ് കൂട്ടുകെട്ട് ചൂണ്ടിക്കാട്ടിയുള്ള പ്രചരണം സിപിഎം ആരംഭിച്ചുകഴിഞ്ഞു.

കോഴിക്കോട് ജില്ലയിലും

കോഴിക്കോട് ജില്ലയിലും

കരുവാരക്കുണ്ടില്‍ മാത്രമല്ല, കോഴിക്കോട് ജില്ലയിലെ മുക്കത്തും സമാനമായ പ്രതിസന്ധി യുഡിഎഫ് നേരിടുന്നുണ്ട്. പലയിടത്തും യുഡിഎഫിനെതിരെ പ്രാദേശിക മുന്നണികൾ രൂപീകരിച്ച് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യവുമായി മുന്നോട്ട് പോകുമ്പോഴും പരസ്യമായി ഇതിനെക്കുറിച്ച് പറയാൻ യുഡിഎഫിന് ആശങ്കയുണ്ട്.

മുക്കം നഗരസഭയിൽ

മുക്കം നഗരസഭയിൽ


മുക്കം നഗരസഭയിൽ നാലു വാർഡുകളിലാണ് യു ഡി എഫ് പിന്തുണയോടെ വെൽഫെയർ പാർട്ടി മത്സരിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടിക്ക് വലിയ സ്വാധീനം ഉള്ള പ്രദേശമായ കോഴിക്കോട് ജില്ലയിലെ മുക്കത്തും സഖ്യത്തോട് വിയോജിപ്പുള്ള കോൺഗ്രസ്, ലീഗ്, ആം ആദ്മി പാർട്ടി പ്രവർത്തകർ ജനകീയ മുന്നണി രൂപീകരിച്ച് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. എല്‍ഡിഎഫും ഈ മുന്നണിയെ സഹായിക്കുന്നു.

കൊടിയത്തൂരിലും

കൊടിയത്തൂരിലും

കൊടിയത്തൂരിലും സഖ്യത്തില്‍ വിള്ളലുകളുണ്ട്. രണ്ട് സീറ്റുകളിലാണ് ഇവിടെ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നത്. ഇവിടെ വെൽഫെയർ പാർട്ടി വെച്ച ബോർഡുകളിൽ വെൽഫെയർ പാര്‍ട്ടി സ്ഥാനാർത്ഥി എന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും യു ഡി എഫ് ബോർഡുകളിൽ യു ഡി എഫ് വെച്ച ബോര്‍ഡുകളില്‍ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയെന്നാണ് പറയുന്നത്.

സുന്നി സംഘടനകളും

സുന്നി സംഘടനകളും

വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന യുഡിഎഫ് നിലപാടിനെതിരെ സുന്നി സംഘടനകളും മുജാഹിദ് വിഭാഗവും നേരത്തെ വന്നിരുന്നു. കാലങ്ങളായി ലീഗിനെ പിന്തുണയ്ക്കുന്ന വിഭാഗമായ ഇകെ സുന്നികളുടേയും മുജാഹിദ് വിഭാഗത്തിന്‍റെയും എതിര്‍പ്പ് തിരിച്ചടിയാകുമോയെന്ന ആശങ്ക യുഡിഎഫിനുണ്ട്. വെല്‍ഫയര്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താനുള്ള നീക്കം അവരുടെ ഭാഗത്ത് നിന്നും ഉണ്ടെന്ന റിപ്പോര്‍ട്ടുണ്ട്.

പാർട്ടി വിട്ടവര്‍

പാർട്ടി വിട്ടവര്‍

വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സീറ്റ് വിട്ടുകൊടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് ചെറുവണ്ണൂരിൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരടക്കം പതിനാറോളം പേർ പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു. കോർപ്പറേഷനിലെ മൂഴിക്കൽ വാർഡിൽ യു ഡി എഫ് വെൽഫെയർ പാർട്ടി കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് പ്രവർത്തകർ ബലൂൺ ചിഹ്നത്തിൽ സ്വതന്ത്രമായി മത്സരിക്കുന്നുമുണ്ട്.

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

Kozhikode
English summary
kerala local body election 2020: Welfare Party alliance is a setback for the UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X